“ഷൈലോക്കിൽ എന്നെ വില്ലനായി തിരഞ്ഞെടുത്തത് മമ്മൂക്കയാണ്… എഴുത്തുകാർ അഞ്ചു പ്രമുഖരുടെ പേര് പറഞ്ഞെങ്കിലും മമ്മൂക്ക അത് സമ്മതിച്ചില്ല” : കലാഭവൻ ഷാജോൺ #Video #Viral

മെഗാസ്റ്റാർ മമ്മൂട്ടി നായകനായി അഭിനയിക്കുന്ന ഷൈലോക്ക് എന്ന ചിത്രത്തിൽ വില്ലനായി എത്തുന്നത് കലാഭവൻ ഷാജോൺ ആണെന്നുള്ള റിപ്പോർട്ടുകൾ നേരത്തെ പുറത്തു വന്നിരുന്നു. അജയ് വാസുദേവൻ മമ്മൂട്ടിയെ നായകനാക്കി ഒരുക്കുന്ന ഈ മെഗാ ചിത്രത്തിന്റെ ലൊക്കേഷൻ സ്റ്റില്ലുകളും മമ്മൂട്ടിയുടെ പുതിയ മേക്കോവറും സമൂഹ മാധ്യമങ്ങളിൽ വലിയ തരംഗം തന്നെയാണ് സൃഷ്ടിച്ചത്. മമ്മൂട്ടി ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഈ ചിത്രം ഒരുക്കുന്നത് goodwill entertainment ആണ്. ചിത്രത്തിൽ മമ്മൂട്ടിയുടെ കഥാപാത്രത്തെ കുറിച്ചോ ചിത്രത്തിന്റെ സ്വഭാവത്തെക്കുറിച്ചോ കൂടുതലായി വിവരങ്ങളൊന്നും അണിയറ പ്രവർത്തകർ ഇതുവരെയും പുറത്തുവിട്ടിട്ടില്ല.എന്നാൽ ചിത്രത്തിലെ ഏറ്റവും ശക്തനായ വില്ലൻ കഥാപാത്രമായി എത്തുക കലാഭവൻ ഷാജോനാണെന്ന വിവരം അണിയറ പ്രവർത്തകർ മുമ്പ് പുറത്ത് വിട്ടിരുന്നു. ആ സിനിമയിൽ അങ്ങനെയൊരു വേഷം തനിക്ക് നേടിത്തന്നത് മമ്മൂട്ടിയുടെ നിർബന്ധം മൂലമാണെന്ന് ഷാജോൺ വെളിപ്പെടുത്തിയിരിക്കുകയാണ്. ചിത്രത്തിന്റെ തിരക്കഥാകൃത്തുക്കൾ പ്രമുഖ 5 നടന്മാരുടെ പേര് നിർദേശിച്ചെങ്കിലും മമ്മൂട്ടി ആദ്യമൊന്നും സമ്മതിച്ചില്ലന്നും തന്റെ പേര് പറഞ്ഞപ്പോൾ സമ്മതം മൂളുകയായിരുന്നു എന്നാണ് ഷാജഹാൻ തുറന്നു പറഞ്ഞിരിക്കുന്നത്. മമ്മൂട്ടിയുടെ കഥാപാത്രത്തിന് എതിരെ നിൽക്കുന്ന കട്ട നെഗറ്റീവ് കഥാപാത്രമായിരിക്കും ഷാജോൺ അവതരിപ്പിക്കുക. വളരെ വലിയ മുതൽ മുടക്കുള്ള ചിത്രത്തിന്റെ റിലീസ് ബ്രഹ്മാണ്ഡമായ രീതിയിൽ തന്നെ ഒരുക്കാനാണ് അണിയറപ്രവർത്തകർ തയ്യാറാവുന്നത്. മലയാള സിനിമ പ്രേക്ഷകരും മമ്മൂട്ടി ആരാധകരും ഒരുപോലെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് ഷൈലോക്ക്. രാജാധിരാജ മാസ്റ്റർപീസ് തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനായ അജയ് വാസുദേവ് തന്നെയാണ് മെഗാസ്റ്റാറിനെവെച്ച് ബ്രഹ്മാണ്ഡ ചിത്രമായ ഷൈലോക്ക് സംവിധാനം ചെയ്യുന്നത്.