‘മോഹൻലാൽ സെറ്റിലേക്ക് വരുന്നുണ്ട്, അവന്‍റെ ഇഷ്ടത്തിനനുസരിച്ചുള്ള ഭക്ഷണം ഉണ്ടാക്കണം’- മമ്മൂട്ടി വിളിച്ചു പറഞ്ഞു….

മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് മമ്മൂട്ടിയും മോഹൻലാലും. മോഹൻലാൽ ഭക്ഷണപ്രിയനാണ് എന്നുള്ള കാര്യം മലയാളിക്ക് അറിവുള്ളതാണ്. എന്ത് കിട്ടിയാലും കഴിക്കുന്ന കൂട്ടത്തിൽ. എന്നാൽ, ലാലുവിനെ പോലെ തനിക്ക് എല്ലാം കഴിക്കാൻ കഴിയാറില്ലെന്ന് മമ്മൂട്ടി തന്നെ പല അഭിമുഖങ്ങളിൽ വ്യക്തമാക്കിയിട്ടുള്ളതാണ്.മമ്മൂട്ടിയുടെ ഭക്ഷണരീതികളെ കുറിച്ചും ശൈലികളെ കുറിച്ചും അദ്ദേഹത്തിന്റെ പേഴ്‌സണല്‍ കുക്ക് ലെനീഷ് അടുത്തിടെ ഒരു മാഗസിന് നൽകിയ അഭിമുഖത്തിൽ തുറന്നു പറഞ്ഞിരുന്നു. മമ്മൂട്ടിയുടെ സിനിമാ ലൊക്കേഷനിൽ ഫുഡ് റെഡിയാക്കുന്നത് ലെനീഷ് ആണ്. എന്നാൽ, നിവിൻ പോളി നായകനായ കായം‌കുളം കൊച്ചുണ്ണിയുടെ വർക്ക് ഏറ്റെടുത്തതിനാൽ മമ്മൂട്ടിയുടെ മാമാങ്കത്തിൽ വർക്ക് ചെയ്യാൻ കഴിഞ്ഞില്ലെന്ന് ലെനീഷ് പറയുന്നു.മാമാങ്കത്തില്‍ ജോയിന്‍ ചെയ്യാനാവാത്തതിന്റെ സങ്കടമുണ്ടായിരുന്നു. എന്നാല്‍ മംഗലാപുരത്ത് അടുത്തടുത്ത സെറ്റുകളില്‍ വെച്ച് ചിത്രീകരണമുണ്ടായപ്പോള്‍ മമ്മൂട്ടിക്കുള്ള ഭക്ഷണം കൊണ്ടുപോയിരുന്നത് താനായിരുന്നുവെന്ന് ലെനീഷ് പറയുന്നു.

കായംകുളം കൊച്ചുണ്ണിയില്‍ ഇത്തിക്കര പക്കി എന്ന അതിഥി താരമായാണ് മോഹന്‍ലാല്‍ എത്തുന്നത്. സിനിമയില്‍ താരം അഭിനയിക്കുന്നുവെന്ന് കേട്ടപ്പോള്‍ മുതല്‍ പ്രേക്ഷകര്‍ ആകാംക്ഷയിലായിരുന്നു. മോഹന്‍ലാല്‍ കൊച്ചുണ്ണിയിലേക്ക് വരുന്നുണ്ടെന്നും അദ്ദേഹത്തിന്റെ ഭക്ഷണത്തെക്കുറിച്ച് കൂടി പരിഗണിക്കണമെന്നും അവനിഷ്ടമുള്ള ഫുഡ് ഉണ്ടാക്കണമെന്നും അന്ന് മമ്മൂട്ടി വിളിച്ച് പറഞ്ഞിരുന്നു. മോഹന്‍ലാലിനായി താന്‍ അന്ന് സ്‌പെഷല്‍ വിഭവങ്ങള്‍ ഒരുക്കിയിരുന്നുവെന്നും ലെനീഷ് പറയുന്നു.