തണുത്ത വെളുപ്പാന്‍ കാലത്ത് ചാന്‍സ് ചോദിച്ചെത്തിയ മെലിഞ്ഞു നീണ്ട യുവാവിനെ കണികണ്ട കഥ !!! സിനിമയില്‍ എത്തിപ്പെടുന്നതിന് മുന്‍പുള്ള മുഹമ്മദ്കുട്ടി – കുറിപ്പ്

ആരാധകരുടെ സ്വകാര്യ അഹങ്കാരം മെഗാ സ്റ്റാര്‍ മമ്മൂട്ടിയെ ഇഷ്ടപ്പെടാത്ത മലയാളികള്‍ ഉണ്ടാകില്ല. എത്രയേറെ കഠിന പ്രയത്‌നം ചെയ്യുന്നുവോ അത്രയേറെ വിജയം നമ്മേ തേടിയെത്തുമെന്ന് കേട്ടിട്ടില്ലേ.. അതു പോലെ കഠിന പ്രയത്‌നം ഒന്നു കൊണ്ട് മാത്രമാണ് അദ്ദേഹം മെഗാ സ്റ്റാറായി മലയാള സിനിമയുടെ നെറുകിലങ്ങനെ നില്‍ക്കുന്നത്. ഇപ്പോഴിതാ മമ്മൂട്ടിയെക്കുറിച്ച് ശ്രീനിവാസന്‍ രാമചന്ദ്രന്‍ എന്ന യുവാവ് ഫെയ്‌സ്ബുക്കില്‍ എഴുതിയ കുറിപ്പാണ് ആരാധകര്‍ക്കിടയില്‍ ശ്രദ്ദേയമാകുന്നത്. മഹാരാജാസില്‍ പഠിക്കുന്ന കാലഘട്ടത്തിലെ ചിത്രം പങ്കുവച്ചായിരുന്നു അദ്ദേഹം കുറിപ്പ് പങ്കുവച്ചത്.

വീടിന്റെ മുന്നില്‍ ചാന്‍സ് ചോദിച്ചെത്തിയ മെലിഞ്ഞു നീണ്ട പയ്യന്‍ ഇപ്പോഴും ഓര്‍മകളില്‍ മായാതെ നില്‍ക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ചിത്രത്തില്‍ അദ്ദേഹത്തോടൊപ്പം നില്‍ക്കുന്നത് എറണാകുളം കളക്ടര്‍ ആയിരുന്ന വിശ്വംഭരന്‍ ആണ്. മഹാരാജാസ് കോളേജിലെ ഒരു കാലത്തെ ഡ്രാമ ക്ലബിലെ സ്ഥിരം സാന്നിദ്ധ്യമായി അരങ്ങ് വാണിരുന്ന മുഹമ്മദ്കുട്ടിയെന്ന യുവാവിന്റെ നിശ്ചയ ദാര്‍ഢ്യവും തീഷ്ണവുമയ കഴിവിന് മഹാരാജാസ് നിരവധി തവണ വേദിയായിട്ടുണ്ടെന്നും അദ്ദേഹം കുറിപ്പില്‍ പങ്കുവച്ചു.

കുറിപ്പ് വായിക്കാം:

ഒരു ചിന്നക്കഥൈ സൊല്ലുട്ടു മാ…കൂട്ടുകാരന്‍ അഖിലേഷിന്റെ(മഹാരാജാസ്, ഇസ്ലാമിക്ക് ഹിസ്റ്ററി, എന്റെ ജൂനിയര്‍)അമ്മ പറഞ്ഞിട്ടുണ്ട്. അവന്റെ അച്ഛന്‍ ഉമാകാന്ത് ചേട്ടന്‍ IV ശശിയുടെ അസോ ആയിരുന്നു. ഒരു പടം അനൗണ്‍സ് ചെയ്തതിന്റെ പിറ്റേന്ന് രാവിലെ മുറ്റമടിക്കാന്‍ പടിവാതില്‍ തുറന്നപ്പോള്‍, ചാന്‍സ് ചോദിക്കാന്‍ ആ തണുത്ത വെളുപ്പാന്‍ കാലത്ത് ബസ്സും കേറി വന്ന ഒരു മെലിഞ്ഞു നീണ്ടൊരാളെ കണികണ്ട കഥ..

വാശിയല്ല, പിടിവാശി…ഈ മഹാരാജാസ് ജീവിതകാലം പറഞ്ഞു തരും ഒരു താരമായി വളര്‍ന്ന് ആകാശത്തിന്റെ ഉയരങ്ങളെ കീഴടക്കുവാന്‍ കഠിനമായി യത്‌നിച്ച ഒരു സാധാ മുഹമ്മദ് കുട്ടിയെന്ന യുവാവിന്റെ നിശ്ചയദാര്‍ഢ്യത്തെക്കുറിച്ച്. എത്ര മനോഹരവും തീഷ്ണവുമായിരുന്നിരിക്കണം ആ മഹാരാജാസ് കാലങ്ങള്‍..മഹാരാജാസ് കോളേജിലെ ഒരു കാലത്തെ ഡ്രാമ ക്ലബിലെ സ്ഥിരം സാന്നിദ്ധ്യമായി അഭിനയ ജീവിതത്തിലെ തീഷ്ണമായ ചവിട്ടുപാതകള്‍ താണ്ടി സിനിമയിലേക്ക് എത്തിപ്പെടുന്നതിന് വളരെ മുന്നത്തെ മമ്മൂക്കയുടെ കോളേജ് കാല ചിത്രമാണിത്. പ്രിയ സ്‌നേഹിതനും പിന്നീട് എറണാകുളം കളക്ടറുമായ വിശ്വംഭരന്‍ സാറാണ് ഗ്ലാസ് വെച്ചു നില്‍ക്കുന്നത്.

Sreenivasan Ramachandran