ആദ്യം ഇട്ട പേര് അലി ഇമ്രാന്‍ ; ചിത്രം ഹിറ്റാകണമെങ്കില്‍ കൂര്‍മ്മബുദ്ദിയുള്ള ബ്രാഹ്മണന്‍ ആകണം !!! ”സേതുരാമയ്യര്‍” മമ്മൂട്ടിയുടെ സൃഷ്ടി….

മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ കരീയറില്‍ പ്രേക്ഷകര്‍ എന്നും ഓര്‍ത്ത് വയ്ക്കുന്ന ഒരു കഥാപാത്രമാണ് സേതുരാമയ്യര്‍ സിബി ഐ. പ്രശസ്ത പത്രപ്രവര്‍ത്തകന്‍ ശ്രീധര്‍പിള്ള ദ ഹിന്ദുവില്‍ എഴുതിയ ഫീച്ചറില്‍ മമ്മൂട്ടിയുമായുള്ള അഭിമുഖത്തിന്റെ പ്രശസ്ത ഭാഗങ്ങളില്‍ ചിത്രത്തെക്കുറിച്ച് ചില വെളിപ്പെടുത്തലുകള്‍ നടത്തുന്നു. മമ്മൂട്ടി കഥാപാത്രങ്ങള്‍ തെരഞ്ഞെടുക്കുന്നതില്‍ നിഷ്‌കര്‍ഷത പുതലര്‍ത്താറുണ്ടൊ എന്ന ചോദ്യത്തിന് അദ്ദേഹം തന്ന മറുപടിയാണ് ശ്രദ്ദേയമാകുന്നത്. ലഭിക്കുന്ന ഓരോ റോളും ഹൃദയത്തില്‍ ചേര്‍ത്തു നിര്‍ത്തുന്നവയാണെന്നും നല്ലതായാലും മോശമായാലും അതിന്റെ ഉത്തരവാദിത്വം ഞാന്‍ ഏറ്റെടുക്കുമെന്നും അദ്ദേഹം പറയുന്നു.സേതുരാമയ്യര്‍ സിബിഐ എന്ന ചിത്രത്തിന്റെ കേന്ദ്ര കഥാപാത്രം സേതുരാമയ്യര്‍ എന്നും തന്റെ ഹൃദയത്തോട് ചേര്‍ന്നു നില്‍ക്കുന്ന ഒന്നാണെന്നും അത് ഒരു പരിധി വരെ തന്റെ സൃഷ്ടിയാണെന്നും അദ്ദേഹം പറയുന്നു. 1986ല്‍ തിരക്കഥാകൃത്തായ എസ് എന്‍ സാമിയും സംവിധായകന്‍ കെ മധുവും കൂടി തിരക്കഥ ചര്‍ച്ച ചെയ്യുമ്പോള്‍ മനസില്‍ കണ്ട കഥാപാത്രം ഒരു മുസിലീമിന്റെതായിരുന്നു.

അലി ഇമ്രാന്‍ എന്നായിരുന്നു ആദ്യം നിശ്ചയിച്ച പേര്. എന്നാല്‍ മമ്മൂട്ടി സ്‌ക്രിപ്റ്റ് വായിച്ചശേഷം ഒരു നിര്‍ദ്ദേശം മുന്നോട്ട് വച്ചു. ആ ചിത്രം സക്‌സസ്സ് ആകണമെങ്കില്‍ ഈ കഥാപാത്രം ഒരു ബ്രാഹ്മണന്‍ ആയിരിക്കണം. ബുദ്ദിയും വിവേകവുമുള്ള സേതുരാമയ്യര്‍ പിറന്നത് അങ്ങനെയാണ്. പിന്നീടുള്ളതൊക്കെ ചരിത്രമായി മാറി. അന്ന് കണ്ട അതേ സേതുരാമയ്യര്‍ തന്നെ പിന്നീടുള്ള വര്‍ഷവും പ്രേക്ഷകര്‍ക്ക് മുന്നിലെത്തി. അതേ രൂപം… അതേ പ്രൗഡി