“ഈ മനുഷ്യനെ ബോഡി ഷെയ്മിംങ് നടത്തിയരോടാണ് ഞാൻ സംസാരിക്കുന്നത്…” ഹരീഷ് പേരാടിയുടെ ഫേസ്ബുക്ക് കുറിപ്പ് വൈറൽ !! സമീപകാലത്ത് മോഹൻലാലിനെതിരെ ഉണ്ടായ ട്രോളുകൾക്ക് എതിരെ ആഞ്ഞടിച്ച് താരം…

“ഈ മനുഷ്യനെ ബോഡി ഷെയിമിംങ്ങ് നടത്തിയവരോടാണ് ഞാൻ സംസാരിക്കുന്നത്. ഞാൻ കുഞ്ഞാലി മരക്കാറുടെ മലയാളവും തമിഴും ഡബ്ബിംഗ് പൂർത്തിയാക്കി… ഞാനും ഈ മഹാനടനും തമ്മിൽ അതിവൈകാരികമായ ഒരു സീനുണ്ട്. അതിൽ തന്റെ മുഖത്തിന്റെ ഒരു ഭാഗം മാത്രം തന്ന് ഈ മനുഷ്യന്റെ ഒരു അഭിനയ മുഹൂർത്തമുണ്ട്… അതിൽ കുഞ്ഞാലിയുടെ ഹൃദയമായിരുന്നു അവിടെ മുഴുവൻ പ്രകാശിച്ചത്…. നിരവധി തവണ ആവർത്തിച്ച കണ്ടിട്ടും കുഞ്ഞാലിയുടെ മനസ്സ് കവരാനുള്ള ഈ അഭിനയ തസ്ക്കരന്റെ വിദ്യ എന്താണെന്ന് ഒരു അഭിനയ വിദ്യാർത്ഥി എന്ന നിലക്ക് ഞാനിപ്പോഴും അന്വേഷിച്ചു കൊണ്ടിരിക്കുകയാണ്… ആയോധനകലയിലെ പുലികളായ ഒരു പാട് ശരീരഭാരമുള്ള കളരിഗുരുക്കൻമാരെ കണ്ട വടക്കൻ കളരിയുടെ നാട്ടിൽ നിന്ന് വരുന്ന എനിക്ക് ഈ ബോഡി ഷെയിമിംങ്ങിനെ അറിവില്ലായ്മയായി മാത്രമെ കാണാൻ പറ്റുകയുള്ളു… ലാലേട്ടാ വിണ്ടും ഒരു ലാൽ സലാം…”. പ്രശസ്തനടൻ ഹരീഷ് പേരാടി തന്റെ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത് ഒരു കുറിപ്പാണിത്. സമീപകാലത്ത് മോഹൻലാൽ എന്ന നടനെ എതിരെ ഉണ്ടായ സൈബർ ആക്രമണത്തിന് ഇപ്പോൾ ശക്തമായ മറുപടിയുമായി രംഗത്ത് എത്തിയിരിക്കുകയാണ് ഈ നടൻ. അദ്ദേഹത്തിന്റെ ശാരീരിക ഘടനയെക്കുറിച്ചുള്ള ഇല്ലാത്ത പോരായ്മളെ ചൂണ്ടിക്കാട്ടി മോഹൻലാൽ വിരോധികൾ നടക്കുന്ന പ്രചരണത്തിന് ഇപ്പോൾ ശക്തമായ തിരിച്ചടി കിട്ടിയിരിക്കുകയാണ്. കഴിഞ്ഞദിവസം മോഹൻലാൽ നായകനായി അഭിനയിക്കുന്ന ബ്രഹ്മാണ്ഡ ചിത്രം മരക്കാർ അറബിക്കടലിലെ സിംഹത്തിലെ ലൊക്കേഷൻ ചിത്രങ്ങൾ പുറത്തു വന്നിരുന്നു.

ചിത്രത്തിൽ നല്ല രീതിയിൽ ശാരീരിക വണ്ണം തോന്നിപ്പിക്കുന്ന തരത്തിലുള്ള മോഹൻലാലിന്റെ രൂപത്തെ സൈബർ പോരാളികൾ നന്നേ ട്രോളുകയുണ്ടായി. ഫാൻസ് ഫൈറ്റ്ന്റെ ഭാഗമായി നടക്കാറുള്ള ട്രോളുകളിലെ പോലെ ആയിരുന്നില്ല ഇത്തവണ മോഹൻലാൽ നേരിട്ട ട്രോളുകൾ. സംഭവം സമൂഹ മാധ്യമങ്ങളിൽ വലിയ വാർത്ത വാർത്തയായി തന്നെ മാറി. എന്നാൽ കളിയാക്കി ആർക്കും വിമർശിച്ചവർക്ക് മോഹൻലാൽ എന്ന നടന്റെ റേഞ്ച് മനസ്സിലാക്കാൻ ഇതുവരെയും കഴിഞ്ഞിട്ടില്ല എന്നതാണ് വാസ്തവം.

This site is protected by wp-copyrightpro.com