“ടോവിനോയെ എന്‍റെ മാറോട് ചേര്‍ത്ത് കെട്ടിപിടിക്കാന്‍ തോന്നി”; എടക്കാട് ബറ്റാലിയന്‍ 06 സിനിമ കണ്ടതിന് ശേഷം മേജര്‍ സന്ദീപിന്‍റെ മാതാവ് പ്രതികരിക്കുന്നു… #Video #Viral

ഒരു പട്ടാളക്കാരന്റെ ജീവിതത്തെ തുറന്നു കാണിച്ചു തരുന്ന ടോവിനോയുടെ പുതിയ ചിത്രം എടക്കാട് ബറ്റാലിയൻ 06 മികച്ച അഭിപ്രായത്തോടെ പ്രദർശനവിജയം തുടരുകയാണ്. ചിത്രത്തെക്കുറിച്ച് അതിവൈകാരികമായി നിരവധി പേരാണ് പ്രതികരിക്കുന്നത്. സന്ദീപ് ഉണ്ണികൃഷ്ണൻ ഒരിക്കലും ഒരു ഇന്ത്യക്കാരനും മറക്കാത്ത ധീരദേശാഭിമാനി ജന്മനാടിന് വേണ്ടി ജീവൻ ബലിയർപ്പിച്ച ധീരനെ മലയാളികൾ എന്നല്ല ഒരു ഇന്ത്യക്കാരനും ഒരിക്കലും മറക്കില്ല. തന്റെ രാജ്യത്തോടുള്ള അടങ്ങാത്ത സ്നേഹവും തീവ്രമായി പോരാടാനുള്ള ആർജ്ജവവും അദ്ദേഹത്തെ ഭാരതത്തിലെ ധീരപുത്രൻ ആക്കി.
എടക്കാട് ബറ്റാലിയൻ 06 എന്ന ചിത്രം കണ്ട സന്ദീപിന്റെ അമ്മ ചിത്രത്തെക്കുറിച്ച് പ്രതികരിക്കുകയാണിപ്പോൾ.തനിക്ക് ടോവിനോയെ തന്റെ മകൻ സന്ദീപ് ആയി തന്നെയാണ് തോന്നിയതെന്നും വളരെ മനോഹരമായാണ് ചിത്രമൊരുക്കിയിരിക്കുന്നത് എന്നും അമ്മ പറഞ്ഞു. സന്ദീപിന്റെ അമ്മ പ്രതികരിച്ചത് ഇങ്ങനെ: “ഒരു അമ്മയുടെ ഭാഷയിൽ പറഞ്ഞാൽ എനിക്ക് അവനെ(ടോവിനോ) എന്റെ മാറോടണയ്ക്കാൻ തോന്നി, എന്റെ മകനെ മാറോടടക്കിപ്പിടിച്ചാണ് ഞാൻ ഇന്നും ജീവിക്കുന്നത്, അത്രയും ഉയർന്ന നിലയിൽ തന്നെയാണ് ആ ചിത്രം ചെയ്തതെന്നാണ്‌ എനിക്ക് അനുഭവപ്പെട്ടത്, അതിൽ എന്റെ മകന്റെ സാദൃശ്യം കൂടി എനിക്ക് തോന്നി. അതുകൊണ്ട് എത്ര പുകഴ്ത്തിയാലും എനിക്ക് മതിയാവില്ല. അത്രയും വളരെ നന്നായിട്ടാണ് ടോവിനോ ചെയ്തത്”. ഒരു ദേശസ്നേഹിക്ക് എത്രത്തോളം ആഴത്തിൽ ഈ ചിത്രം സ്പർശിക്കും എന്ന് ഈ വാക്കുകൾ ഓരോരുത്തർക്കും മനസ്സിലാക്കിത്തരുന്നു.

ഈ ചിത്രം പ്രേക്ഷകനെ വൈകാരികമായി ചെന്ന് സ്പർശിക്കുന്ന രീതിയിൽ തന്നെയാണ് അണിയിച്ചൊരുക്കിയിരിക്കുന്നത്. കുടുംബങ്ങളുടെയും ബന്ധങ്ങളുടെയും സൗഹൃദങ്ങളുടെയും പ്രാധാന്യവും അതിന്റെ വിലയും ഈ സിനിമ ഉയർത്തിപ്പിടിക്കുന്നു.
ചിത്രം കണ്ടിറങ്ങുന്നവർക്ക് ദേശത്തിനു വേണ്ടി പോരാടി വീരമൃത്യു വരിച്ച ഓരോ പട്ടാളക്കാരനും മുഖമാണ് മനസ്സിൽ വരുക.ഓരോ ഇന്ത്യക്കാരുടെ മനസ്സിൽ കൂടെയും ഇന്നും സന്ദീപിനെപ്പോലുള്ള ധീരർ ജീവിച്ചിരിക്കുന്നു. മുംബൈ താജ് ഹോട്ടൽ കേന്ദ്രീകരിച്ച് നടന്ന ഭീകരാക്രമണത്തിൽ 2008 നവംബർ 26ലാണ് മേജർ സന്ദീപ് ഉണ്ണികൃഷ്ണൻ വീരമൃത്യു വരിക്കുന്നത്. അദ്ദേഹത്തിന്റെ മരണത്തോട് ആദരസൂചകമായി സർക്കാർ 2009ൽ പരമോന്നത ബഹുമതിയായ അശോകചക്ര സമ്മാനിച്ചിരുന്നു.

ഗ്രാമീണ ജീവിതങ്ങളിൽ കടന്നുകൂടിയ ആധുനികതയുടെ വെള്ളയടിച്ചമുഖം നവ തലമുറയെ എങ്ങനെ ബാധിക്കുന്നുവെന്നും അതിന്റെ പ്രത്യാഘാതങ്ങൾ എത്ര ഭീകരമാണെന്നും ചിത്രംകാട്ടിത്തരുന്നു. ജന്മഭൂമിക്ക് വേണ്ടി ശത്രുവിനോട് അവസാന ശ്വാസം വരെ പോരാടുന്ന ഓരോ പട്ടാളക്കാരനുമായുള്ള സമർപ്പണമാണ് ഈ ചിത്രം. രാജ്യ സ്നേഹത്തിന്റെ പുതിയ വെളിച്ചങ്ങൾ ഓരോ പ്രേക്ഷകരിലും നൽകി കൊണ്ടാണ് ചിത്രം അവസാനിക്കുന്നത്. സാങ്കേതികതയിൽ ഉള്ള ലാളിത്യവും അവതരണത്തിനുള്ള മികവ് കൊണ്ട് ചിത്രം എല്ലാത്തരം പ്രേക്ഷകരെയും ചിത്രം തൃപ്തിപ്പെടുത്തുന്നു.

View this post on Instagram

A post shared by Tovino Thomas (@tovinothomas) on Oct 19, 2019 at 6:56am PDT