മോഹൻലാലിന്റെ സിനിമക്കെതിരെ അടൂർ ഗോപാലകൃഷ്ണൻ നടത്തിയത് കാപട്യമുള്ള പ്രസ്താവന !! അടൂർ ഗോപാലകൃഷ്ണനെ വിമർശിച്ച് മേജർ രവി രംഗത്ത് !!

മലയാളി സിനിമാപ്രേക്ഷകരുടെ നിലവാരം കുറഞ്ഞിരിക്കുന്നു എന്ന അടൂർ ഗോപാലകൃഷ്ണനെ പ്രസ്താവനയ്ക്കെതിരെ സംവിധായകനും സിനിമാ പ്രവർത്തനമായ മേജർ രവി രംഗത്ത്. അടൂർനെതിരെ വ്യക്തമായ വിമർശനങ്ങൾ ഉന്നയിച്ചുകൊണ്ട് അദ്ദേഹത്തിന്റെ ഓരോ പ്രസ്താവനകൾക്കും മേജർ രവി വിശദമായ വിശദീകരണം നൽകി.
മലയാളസിനിമ വാണിജ്യപരമായി വലിയ മേന്മ കൈവരിച്ചു എങ്കിലും മലയാളികളുടെ ചലച്ചിത്രാസ്വാദന സംസ്കാരം താന്നു പോയെന്നാണ് അടൂർ ഗോപാലകൃഷ്ണൻ അഭിപ്രായപ്പെട്ടത്. മോഹൻലാലിന്റെ പുലിമുരുകൻ അദ്ദേഹം ഉദാഹരണമായി ചൂണ്ടിക്കാട്ടുകയുണ്ടായി. പുലിമുരുകൻ കാണാൻ അഭ്യസ്തവിദ്യരായ ആളുകൾ വരെ, അതിൽ ബിരുദധാരികളും ഉൾപ്പെടുന്നുണ്ട് അക്കൂട്ടർ ഇത്തരത്തിലുള്ള സിനിമയെ സമീപിക്കുന്നത് വളരെ അപമാനകരമാണ് എന്നാണ് അടൂർ ഗോപാലകൃഷ്ണൻ തുറന്നുപറഞ്ഞത്. ഇന്നും ഇതിലെ മിക്ക ഭേദപ്പെട്ട മികച്ച മലയാളസിനിമകൾ ഉണ്ടായിട്ടുണ്ടെന്നും അതൊക്കെ വിസ്മരിച്ചുകൊണ്ട് സിനിമകൾ ആഘോഷിക്കപ്പെടുന്ന വ്യവസ്ഥയ്ക്കെതിരെയാണ് അടൂർ ഗോപാലകൃഷ്ണൻ സംസാരിച്ചത്. എന്നാൽ ശക്തമായ ഭാഷയിലാണ് മേജർ രവി തന്റെ മറുപടി രേഖപ്പെടുത്തിയത്. മോഹൻലാലിന്റെ സിനിമയും സിനിമ കാണാൻ എത്തുന്ന പ്രേക്ഷകരെയും അടൂർ വിമർശിച്ചത് വലിയ കാപട്യം ഉള്ള പ്രസ്താവന ആണെന്നാണ് മേജർ രവി തുറന്നുപറഞ്ഞത്.

മോഹൻലാലിന്റെ സിനിമകളെ അല്ലെങ്കിൽ അത്തരത്തിലുള്ള സിനിമകളെ അപകീർത്തിപ്പെടുത്താനുള്ള അർഹത ഒരു സംവിധായകനും ഇല്ലെന്നും അതുകൊണ്ട് അവർ തീയേറ്ററിൽ പോയി സിനിമ കാണുന്നത് അടൂരിന്റെ പ്രശ്നമല്ല അവർ ചന്ദനക്കുറിയിട്ട് സിനിമ കാണാൻ പോകുന്നു എന്നുപറയുന്ന പ്രസ്താവന വർഗീയമായ സ്വഭാവം കാണിക്കുന്നതാണെന്ന് മേജർ രവി ചൂണ്ടിക്കാട്ടി. അതിൽ പാർട്ടിപരമായ ചിന്താഗതി ഉണ്ട് എന്നും പൊതുഇടങ്ങളിൽ ഇത്തരത്തിലുള്ള പ്രസ്താവനകൾ അംഗീകരിക്കാൻ കഴിയില്ലെന്നും മേജർ രവി അഭിപ്രായപ്പെട്ടു. അടൂരിന്റെ വിഖ്യാത സിനിമകൾ മലയാളികൾക്ക് ഇതുവരെ മനസ്സിലാക്കാൻ കഴിഞ്ഞിട്ടില്ല എന്നും അടൂരിനെ ഡിജിറ്റൽ യുഗത്തിലെ സിനിമകൾ എടുക്കാൻ കഴിയില്ല എന്നും മേജർ രവി തുറന്നുപറഞ്ഞു. മനോരമ ഓൺലൈനിൽ നൽകിയ അഭിമുഖത്തിലാണ് മേജർ രവി കാര്യങ്ങൾ തുറന്നു പറഞ്ഞത്.