റെക്കോർഡുകൾ അവസാനിക്കുന്നില്ല… ലൂസിഫർ ജിസിസിയിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന ഇന്ത്യൻ സിനിമ !! ഇത് മലയാള സിനിമയുടെ സ്വപ്നസാക്ഷാത്കാരം !!

മലയാളം കണ്ട എക്കാലത്തെയും വാണിജ്യ വിജയം നേടി നേടിയ ചിത്രമാണ് ലൂസിഫർ. മലയാള സിനിമയ്ക്ക് ഒരു കാലത്ത് സ്വപ്നം പോലും കാണാൻ കഴിയാത്ത കളക്ഷൻ റെക്കോർഡുകൾ ആണ് ലൂസിഫർ വാരിക്കൂട്ടിയത്. ദേശങ്ങൾക്കും രാജ്യങ്ങൾക്കും അപ്പുറം ലൂസിഫർ വൻവിജയം ആവുകയായിരുന്നു. പൃഥ്വിരാജ് എന്ന നടന്റെ സംവിധാന മികവുകൊണ്ടും മോഹൻലാൽ എന്ന താരത്തിന്റെ പ്രഭ കൊണ്ടും വലിയ വിജയം നേടിയ ചിത്രം മലയാളത്തിൽ പുതിയ ചരിത്രമാണ് കുറിച്ചത്. പൃഥ്വിരാജ് എന്ന നടനപ്പുറം അദ്ദേഹത്തിന്റെ നൈപുണ്യം സംവിധാന മികവിൽ ഉണ്ടെന്ന് തെളിയിച്ച ചിത്രമായിരുന്നു ലൂസിഫർ. ആദ്യ ചിത്രം കൊണ്ട് തന്നെ ഇത്ര വലിയ വിജയം കരസ്ഥമാക്കുന്ന അപൂർവം ചില സംവിധായകരിൽ ഒരാളായി മാറിക്കഴിഞ്ഞിരിക്കുന്നു പൃഥ്വിരാജ്. മലയാള സിനിമയുടെ വാണിജ്യ മേഖലയിൽ പുതിയ പരീക്ഷണങ്ങൾ നടത്തി മറ്റുള്ള ഇൻഡസ്ട്രികളെ പോലെ തന്നെ മികച്ച ബ്രഹ്മാണ്ട ചിത്രങ്ങൾ അണിയിച്ചൊരുക്കാൻ ലൂസിഫർ എന്ന ചിത്രം വലിയ പ്രയോജനമാണ് ഉണ്ടാക്കിയിട്ടുള്ളത്. പുതിയ സാധ്യതകൾ തേടി ലൂസിഫറിന്റെ മൂന്നാം ഭാഗവും ഉണ്ടാകുമെന്ന് പുതിയ പ്രഖ്യാപനം വലിയ വാർത്തയായിരിക്കുകയാണ്. ലൂസിഫർ മറ്റൊരു ചരിത്ര നേട്ടം കൂടി കൈവരിച്ചിരിക്കുകയാണ്.
ഗൾഫ് മേഖലയെ ജിസിസിയിൽ നിന്നും ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ഇന്ത്യൻ സിനിമ ആയി മാറിയിരിക്കുകയാണ് ലൂസിഫർ.
നടന്‍ മുരളി ഗോപി ഇന്‍സ്റ്റാഗ്രാമിലൂടെ പുറത്ത് വിട്ട വീഡിയോയില്‍ രസകരമായ ഒരു കാര്യം വെളിപ്പെടുത്തിയിരിക്കുകയാണ്. ഗള്‍ഫ് മേഖലയായ ജിസിസിയില്‍ നിന്നും ഈ വര്‍ഷം ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ഇന്ത്യന്‍ സിനിമ ലൂസിഫര്‍ ആയിരുന്നു.

അവിടെ വെച്ച് നടത്തിയ ഒരു ചടങ്ങില്‍ നിന്നും പുരസ്‌കാരത്തിന് അര്‍ഹമായ സിനിമകള്‍ വിളിക്കുന്നതിനൊപ്പമാണ് ലൂസിഫറിന്റെ പേരും പരാമർശിച്ചിരിക്കുന്നത്. മലയാളസിനിമയ്ക്ക് ഒരിക്കലും സ്വപ്നം പോലും കാണാൻ കഴിയാത്ത അത്ര വലിയ നേട്ടമാണ് ലൂസിഫർ എന്ന സിനിമ കൈവരിച്ചിരിക്കുന്നത്. കമന്റ് വരുന്നല്ലോ സൂപ്പർഹിറ്റ് ചിത്രം തെലുങ്കിലേക്ക് റീമേക്ക് ചെയ്യാൻ റൈറ്റ് അവകാശം സൂപ്പർസ്റ്റാർ ചിരഞ്ജീവി ആണ് വാങ്ങിയിരിക്കുന്നത്. തമിഴിലും തെലുങ്കിലും ഹിന്ദിയിലും മൊഴിമാറ്റി എത്തിയ ലൂസിഫർ മികച്ച പ്രതികരണമാണ് നേടിയത്.