ജോളിയും കൂടത്തായി കേസ് ഇനി സിനിമ !! അന്വേഷണ ഉദ്യോഗസ്ഥനായി നടനവിസ്മയം മോഹൻലാൽ. ജോളിയായി എത്തുന്നത് മഞ്ജു വാര്യർ ??

ദേശീയതലത്തിൽ ശ്രദ്ധ നേടി മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച കൂടത്തായി പരമ്പര സിനിമയാകുന്നു. ചിത്രത്തിൽ നായകനായി എത്തുന്നത് നടനവിസ്മയം മോഹൻലാൽ ആണ് എന്ന് റിപ്പോർട്ടുകൾ.സമൂഹ മാധ്യമങ്ങളിൽ ഈ വിവരം ഇപ്പോൾ വളരെ വലിയ വാർത്തയായിരിക്കുകയാണ്, മരണങ്ങൾ കണ്ടുപിടിക്കുന്ന അഗ്രഗണ്യനായ അന്വേഷണ ഉദ്യോഗസ്ഥനായാണ് മോഹൻലാൽ ചിത്രത്തിൽ വേഷമിടുക. സിനിമയുടെ സംവിധായകനും തിരക്കഥാകൃത്തും തുടങ്ങിയ വിവരങ്ങൾ ഒന്നും അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടില്ല.മോഹൻലാൽ നായകനായി മറ്റൊരു കുറ്റാന്വേഷണ കഥയായിരുന്നു തയ്യാറാക്കിയിരുന്നത്. സമകാലികമായി കൂടത്തായി കൊലപാതകം വാർത്തയായതോടെ അണിയറ പ്രവർത്തകർ ആദ്യകഥ ഉപേക്ഷിക്കുകയും.കൂടത്തായി കൊലപാതക സംഭവം സിനിമയാക്കാൻ തീരുമാനിക്കുകയുമായിരുന്നു. നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ ആണ് വിവരം പുറത്തുവിട്ടത്. നേരത്തേ തയ്യാറാക്കിയ തിരക്കഥയുടെ ഭാഗങ്ങൾ ഉൾപ്പെടുത്തി കൊണ്ടാവും ഈ സിനിമ തയ്യാറാക്കുക.അന്വേഷണ ഉദ്യോഗസ്ഥന്റെ വേഷത്തിലെത്തുന്ന മോഹൻലാലിന്റെ കഥാപാത്രത്തെക്കാൾ പ്രാധാന്യമുള്ളത് കൂട്ടക്കൊലപാതകങ്ങൾക്ക് നേതൃത്വം നൽകിയ ജോളി എന്ന കഥാപാത്രമാണ്.ആ വേഷം ചെയ്യാൻ ഏതു നടിയാണ് തയ്യാറാവുന്നത് എന്ന് പ്രേക്ഷകസമൂഹം ഉറ്റുനോക്കുകയാണ് ഇപ്പോൾ.

മലയാളത്തിലെ മുൻനിര നായികമാർ പലരും പരിഗണനയിൽ ഉണ്ടെങ്കിലും കൃത്യമായ ഒരു കാസ്റ്റിംഗ് ഇതുവരെ നടന്നിട്ടില്ല എന്നാണ് റിപ്പോർട്ട്. പക്ഷേ മലയാളത്തിന്റെ ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യർ കൂട്ട കൊലപാതകങ്ങൾ ഒരുക്കിയ ജോളിയായി എത്തുമോ എന്ന് ചില കോണുകളിൽ നിന്ന് സൂചനകൾ ലഭിക്കുന്നു. അന്യഭാഷാ നടികളും പരിഗണനയിൽ ഉണ്ടെങ്കിലും മലയാളത്തിലെ ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാര്യർ ആ കഥാപാത്രം ചെയ്യണമെന്ന് വലിയൊരു പ്രേക്ഷകസമൂഹം ആഗ്രഹിക്കുന്നുണ്ട്. ഊഹാപോഹങ്ങൾക്കും മുൻവിധികൾക്കും അപ്പുറം ഔദ്യോഗികമായ പ്രഖ്യാപനത്തിന് വേണ്ടി കാത്തിരിക്കുകയാണ് മലയാളി പ്രേക്ഷകർ.