ഈ അവസ്ഥ ദാരുണം !!! ജോളിക്ക് പോലും ഈ ഗതി വരുത്തരുതെന്ന് അണിയറപ്രവര്‍ത്തകര്‍; ”കൂടത്തായി” കൊലപാതകത്തിന് പുതിയ ട്വിസ്റ്റ്

കേരളത്തെ അമ്പരപ്പിച്ച് സിനിമയിലേത് പോല വ്യക്തമായ സ്‌ക്രിപ്‌റ്റോടെ പിഞ്ചു കുഞ്ഞടക്കം ആറുപേരെ ദാരുണമായി കൊലപ്പെടുത്തിയ ”കൂടത്തായി” കൂട്ടക്കൊലപാതകം അണിയറയില്‍ സിനിമയാകുന്നു. മലയാളത്തിന്റെ നടനവിസമയം മോഹന്‍ലാല്‍ നായകനായി ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ പുതിയ വിവരങ്ങളൊന്നും ഇത് വരെ പുറത്ത് വിട്ടിട്ടില്ല. അടുത്ത വര്‍ഷം ഷൂട്ടിങ് ആരംഭിക്കുമെന്നും ചിത്രത്തില്‍ അന്വേഷണ ഉദ്യോഗസ്ഥനായി മോഹന്‍ലാല്‍ എത്തുമെന്നുമാണ് വിവരങ്ങള്‍. ഈ വാര്‍ത്ത സോഷ്യല്‍മീഡിയയില്‍ വൈറലായതിന് പിന്നാലെ ഇനിയെന്ത് എന്ന അവസ്ഥയില്‍ സിനിമാ സീരിയല്‍ രംഗത്ത് സജീവമായ നടി ഡിനി ഡാനിയല്‍ സോഷ്യല്മീഡിയയില്‍ പങ്കുവച്ചകുറിപ്പ് ശ്രദ്ദേയമാകുകയാണ്. റോണെക്‌സ് ഫിലിപ്പ് സംവിധാനം ചെയ്ത് വിജീഷ് തുണ്ടത്തില്‍ തിരക്കഥ എഴുതി ” കൂടത്തായി ” എന്ന് പേരിട്ട് ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്ററും റിലീസ് ചെയ്തതിനു പിന്നാലെയാണ് മോഹന്‍ലാല്‍ നായകനായി വരുന്ന പുതിയ ചിത്രത്തിന്റെ വാര്‍ത്ത പുറത്ത് വിട്ടത്. ചിത്രത്തില്‍ ജോളിയായി എത്തുന്നത് ഡിനി ഡാനിയേല്‍ ആണ്. ഇന്ന് രാവിലെ മലയാള മനോരമയില്‍ വന്ന വാര്‍ത്ത കണ്ട് ഞെട്ടി. ഇനിയിപ്പോ എന്ത് എന്നും ഡിനി സോഷ്യല്‍മീഡിയയില്‍ കുറിച്ചു.

സോഷ്യല്‍മീഡിയയില്‍ പങ്കുവച്ച കുറിപ്പ് വായിക്കാം:

കൂടത്തായ് സിനിമയുടെ ജോലികള്‍ ഔദ്യോഗികമായി ആരംഭിച്ചത് ഇന്നലെ 08-10-2019. ഇന്നലെ തന്നെ ഫേസ്ബുക്കില്‍ പോസ്റ്റര്‍ റിലീസ് ചെയ്തിരുന്നു . ഇന്ന് രാവിലെ മലയാള മനോരമയില്‍ വന്ന വാര്‍ത്ത കണ്ട് ഞെട്ടി. ഇനിയിപ്പോ എന്ത് ??