“കൂടത്തായി സംഭവം”: മോഹൻലാൽ സിനിമയ്ക്ക് മുമ്പ് തന്നെ ഡാനി ഡാനിയേലിന്റെ ‘കൂടത്തായി’ സിനിമ പുറത്തുവരും !! ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു അണിയറപ്രവർത്തകർ !!

ദേശീയതലത്തിൽ ശ്രദ്ധ നേടി മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച കൂടത്തായി സംഭവ പരമ്പര സിനിമയാകുന്നു എന്നത് സമൂഹ മാധ്യമങ്ങളിൽ വലിയ വാർത്തയായ വിഷയമാണ്. നടനവിസ്മയം മോഹൻലാൽ നായകനായി എത്തുന്ന ചിത്രവും ഡിനി ഡാനിയേൽ കേന്ദ്രകഥാപാത്രമായി എത്തുന്ന കൂടത്തായി എന്ന ചിത്രവും ഒരേ വേളയിലാണ് പ്രഖ്യാപിച്ചത്. കൂടത്തായി സംഭവം സിനിമയാകുന്നു എന്ന് ആദ്യം പ്രഖ്യാപിച്ചത് ഡാനി ഡാനിയൽ കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രമായിരുന്നു. ഇതിന് പിന്നാലെയാണ് മോഹൻലാൽ നായകനായി കൂടത്തായി സംഭവത്തെ ആസ്പദമാക്കി മറ്റൊരു ചിത്രം അണിയറയിൽ ഒരുങ്ങുന്നു എന്ന് റിപ്പോർട്ടുകൾ പുറത്തുവന്നത്. കൂടത്തായി സംഭവ പരമ്പരയിലെ നിഗൂഢ രഹസ്യങ്ങൾ അന്വേഷിച്ചു കണ്ടു പിടിക്കുന്ന ഉദ്യോഗസ്ഥനായാണ് മോഹൻലാൽ ചിത്രത്തിൽ എത്തുക എന്നായിരുന്നു റിപ്പോർട്ടുകൾ. എന്നാൽ മോഹൻലാൽ സിനിമയ്ക്ക് മുമ്പ് കൂടത്തായി സംഭവപരമ്പര സിനിമയായി എത്തുന്നത് ഡാനി ഡാനിയൽ ജോളിയുടെ കഥാപാത്രമായി എത്തുന്ന ‘കൂടത്തായി’ എന്ന ചിത്രമായിരിക്കും. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. ഫേസ്ബുക്ക് പേജ് വഴിയാണ് ഡാനിയുടെ ഡോളി എന്ന കഥാപാത്രത്തിന്റെ ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ടത്.കൂടത്തായ് സിനിമ നവംബർ 10ന് ഷൂട്ടിംഗ് ആരംഭിക്കുകയാണെന്നും തിരക്കഥ മുഴുവനായും കഴിഞ്ഞുവെന്നും പാട്ടുകൾ റെക്കോർഡ് ചെയ്യാൻ ഒരുങ്ങിയിരിക്കുന്നുമാണ് അണിയറ പ്രവർത്തകർ അറിയിച്ചത്. “എല്ലാവരുടെയും അകമഴിഞ്ഞ പ്രാർത്ഥനകളും സ്നേഹവും ഏറ്റവും വേണ്ട സമയമാണ്‌ കൂടെയുണ്ടാവുമെന്ന ധൈര്യത്തോടെ എളിമയോടെ ഞങ്ങൾ തുടരുകയാണ് “എന്ന കുറിപ്പോടെ ആണ് ചിത്രത്തിന്റെ പോസ്റ്റർ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്യപ്പെട്ടത്.

ഫസ്റ്റ് ലുക്ക് പോസ്റ്റർ.

മോഹൻലാൽ ചിത്രത്തിന് മുൻപ് തന്നെ കൂടത്തായി ചിത്രം എത്തുമെന്ന് ഏകദേശം ഉറപ്പായിരിക്കുകയാണ്. ഒരു സംഭവത്തെ ആസ്പദമാക്കി രണ്ടു സിനിമകൾ അടുത്ത ഇറങ്ങുന്നത് മലയാളത്തിൽ അപൂർവ്വമായ ഒരു കാര്യം തന്നെയാണ്. എന്തായാലും ഇരു സിനിമകൾ മലയാള സിനിമയ്ക്ക് ഒരു മുതൽക്കൂട്ടായിരിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. മോഹൻലാൽ ചിത്രത്തിലെ വിവരങ്ങൾ ഒന്നും തന്നെയും അണിയറ പ്രവർത്തകർ ഇതുവരെ പുറത്തുവിട്ടിട്ടില്ല. ചിത്രത്തെക്കുറിച്ച് ഔദ്യോഗികമായ വിവരങ്ങൾക്ക് വേണ്ടി കാത്തിരിക്കുകയാണ് മലയാളി പ്രേക്ഷകർ.