എന്തിനാ മാറിനിന്നത്, നിങ്ങള്‍ക്ക് വേണ്ടിയല്ലേ ഈ ബിരിയാണിയൊക്കെ ഉണ്ടാക്കിയത് !!! അകലെനിന്ന് കാണുമ്പോള്‍ അദ്ഭുതവും അടുത്ത് വരുമ്പോള്‍ ബഹുമാനവും തോന്നും; മമ്മൂട്ടിയെക്കുറിച്ച് കൊച്ചുപ്രേമന്‍

മലയാളസിനിമയുടെ അഭിമാനമായ പത്മശ്രീ മെഗാ സ്റ്റാര്‍ മമ്മൂട്ടിയെക്കുറിച്ച് മനസ് തുറക്കുകയാണ് പ്രേക്ഷകരുടെ പ്രിയ താരം കൊച്ചുപ്രേമന്‍. തൊമ്മനും മക്കളും എന്ന ചിത്രത്തിലെ ഷൂട്ടിങ് ലൊക്കേഷനില്‍ നടന്ന ചില സംഭവങ്ങളാണ് അദ്ദേഹം അഭിമുഖത്തില്‍ പറയുന്നത്. ഒരു നല്ല നടന്‍ എന്ന സങ്കല്‍പത്തിന് എല്ലാ അര്‍ത്ഥത്തിലും യോജിച്ച നടനാണ് മമ്മൂട്ടിയെന്ന് നിസംശയം പറയാമെന്ന് കൊച്ചുപ്രേമന്‍ പറയുന്നു.തൊമ്മനും മക്കളും എന്ന ചിത്രത്തിലാണ് ഇരുവരും ആദ്യമായി ഒരുമിച്ച് അഭിനയിക്കുന്നത്. ചിത്രത്തിന്റെ ലൊക്കേഷനില്‍ വരുമ്പോള്‍ ആദ്യമൊക്കെ അദ്ദേഹത്തെ കാണുമ്പോള്‍ പേടിയും അഭിമാനവുമായിരുന്നുവെന്നും ഒരു പുതുമുഖ താരമെന്ന നിലയില്‍ തന്നോട് സംസാരിക്കേണ്ട ആവശ്യമൊന്നും അദ്ദേഹത്തിനില്ലെന്നും പക്ഷെ മമ്മൂട്ടി എന്ന പ്രതിഭാസത്തെ അന്നാണ് മനസിലാക്കാന്‍ ആയതെന്നും കൊച്ചുപ്രേമന്‍ പറയുന്നു. തന്നെ വിളിച്ച് പരിചയപ്പെടുകയും വേണ്ട ഉപദേശങ്ങള്‍ നല്കുകയും പ്രോത്സഹന വാക്കുകള്‍ സമ്മാനിച്ചിരുന്നുവെന്നും അദ്ദേഹം പറയുന

തൊമ്മനും മക്കളും എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ മറ്റുള്ളവര്‍ക്കൊപ്പം ഇരുന്ന് ഭക്ഷണം കഴിച്ച തന്നെ
വിളിച്ച് അദ്ദേഹം പറഞ്ഞു , എന്തിനാണ് മാറി നിന്ന് കഴിക്കുന്നത് നിങ്ങള്‍ക്കൊക്കെ വേണ്ടിയല്ലേ ഞാനി ബിരിയാണിയൊക്കെ വരുത്തിച്ചത്”. സന്തോഷത്തേക്കള്‍ കൂടുതല്‍ അദ്ഭുതമായിരുന്നു തനിക്ക് അന്ന് തോന്നിയതെന്ന് കൊച്ചുപ്രേമന്‍ പറയുന്നു. ഫീല്‍ഡില്‍ പുതുതായി വന്ന തനിക്ക് വേണ്ടി ഭക്ഷണം വരുത്തിച്ച് കൂടെയിരുത്തി കഴിപ്പിക്കുന്ന അദ്ദേഹത്തിന്റെ സ്വഭാവം തന്നെ അഭ്ഭുതപ്പെടുത്തിയെന്ന് കൊച്ചുപ്രേമന്‍ പറയുന്നു.