“വിജയ് അണ്ണനെയും ലാലേട്ടനെയും ഞങ്ങൾ ഒരുപോലെ സ്നേഹിക്കുന്നു. ഞങ്ങൾക്കിടയിൽ വഴക്കുകൾ ഇല്ല.” സൗഹാർദം ഉറക്കെ പ്രഖ്യാപിച്ചുകൊണ്ട് മോഹൻലാൽ-വിജയ് ആരാധകർ രംഗത്ത് !!

വിജയ് ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ബിഗിൽ. ബ്രഹ്മാണ്ഡ ചിത്രം ലോകവ്യാപകമായി റിലീസ് ചെയ്യാനിരിക്കുകയാണ്. ഈ അവസരത്തിൽ കേരളത്തിലെ വിജയ് ആരാധകരെ നിരാശപ്പെടുത്തിക്കൊണ്ട് വലിയ പ്രതിസന്ധിയാണ് ചിത്രം നേരിടുന്നത്. ചിത്രം ഏകദേശം നാനൂറോളം സ്ക്രീനുകളിൽ ആണ് കേരളത്തിൽ പ്രദർശിപ്പിക്കാൻ ഇരുന്നത്. കേരള പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ തീരുമാനപ്രകാരം അന്യഭാഷാ ചിത്രങ്ങൾക്ക് മുഴുവൻ തീയേറ്ററുകളിൽ വിട്ടുനൽകി മലയാള ചിത്രങ്ങൾക്ക് റിലീസിംഗ് നഷ്ടപ്പെടാതിരിക്കാൻ 150 താഴെ തീയേറ്ററുകൾ മാത്രമേ കൊടുക്കാൻ പാടുള്ളൂ എന്നാണ് തീരുമാനം. മലയാള സിനിമയിലെ ഭാവിയെ മുന്നിൽ കണ്ട് എടുത്ത ഈ തീരുമാനത്തെ തുടർന്ന് വിജയുടെ ബ്രഹ്മാണ്ഡ ചിത്രം ബിഗിലിന്റെ റിലീസിംഗ് തിയേറ്ററുകളുടെ എണ്ണം 150 താഴെ ആക്കിയിരുന്നു. എന്നാൽ ഈ വിഷയം മോഹൻലാൽ ആരാധകരും കേരളത്തിലെ വിജയ് ആരാധകരും തമ്മിൽ കൊമ്പുകോർക്കുന്നു എന്ന തരത്തിലുള്ള ധാരാളം വാർത്തകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.മലയാളത്തിലെ ഏറ്റവും മികച്ച നിർമ്മാതാക്കളിൽ ഒരാളായ ആന്റണി പെരുമ്പാവൂർ ഇടപെട്ടാണ് വിജയ് ചിത്രത്തിന്റെ റിലീസിംഗ് സ്ക്രീനുകൾ വെട്ടിച്ചുരുക്കിയതെന്ന് ആരോപണങ്ങൾ പുറത്തുവരുകയും സംഭവം ചെറിയ തോതിൽ ഒരു വിവാദമാവുകയും ചെയ്തു. എന്നാൽ മോഹൻലാൽ-വിജയ് ആരാധകർ സംഭവത്തെക്കുറിച്ച് പ്രതികരണമായി ഇപ്പോൾ രംഗത്തെത്തിയിരിക്കുകയാണ്.

ഞങ്ങൾ വിജയനെയും മോഹൻലാലിനെയും ഒരുപോലെ സ്നേഹിക്കുന്നവർ ആണെന്നും ഞങ്ങൾക്കിടയിൽ യാതൊരു പ്രശ്നമില്ലെന്നും ഇരു താരങ്ങളുടെയും ആരാധകർ ഉറക്കെ പ്രഖ്യാപിച്ചിരിക്കുകയാണ്.ചെറിയ തോതിൽ ഉണ്ടാകുന്ന ചില ഫാൻ ഫൈറ്റുകളെ അത്ര കാര്യമാക്കേണ്ട എന്നും അത്തരത്തിലുള്ള ആരോപണങ്ങൾക്കും പ്രത്യാരോപണങ്ങൾക്കും യാതൊരു പ്രസക്തിയില്ലെന്നും ആരാധകർ വ്യക്തമാക്കി. താരങ്ങളുടെ ചിത്രങ്ങൾ തങ്ങൾ ബഹിഷ്കരിക്കുമെന്ന് ഇരു താരങ്ങളുടെയും ആരാധകർ പറഞ്ഞു എന്നുള്ളത് വാസ്തവവിരുദ്ധം ആണെന്നും എന്നും ഞങ്ങൾ ആരാധകർ ഒറ്റക്കെട്ടായി ഒരുമയോടെ മുന്നോട്ടു പോകുമെന്നും അറിയിച്ചിരിക്കുകയാണ്.