ബ്രഹ്മാണ്ഡചിത്രം കാപ്പാൻ പരാജയമോ വിജയമോ ?? ചിത്രത്തിന്റെ പുതിയ കളക്ഷൻ റിപ്പോർട്ടുകൾ പുറത്ത്…

സൂര്യയും മോഹൻലാലും ആദ്യമായി ഒന്നിക്കുന്ന തമിഴ് ചിത്രമായിരുന്നു കാപ്പാൻ.ഇരുകൂട്ടരുടെയും ആരാധകർ ഏറെ ആവേശത്തോടെ കാത്തിരുന്ന ചിത്രം സംവിധാനം ചെയ്തത് കെ വി ആനന്ദ് ആയിരുന്നു. ചിത്രത്തിലെ വമ്പൻ താര നിരയും, ബഡ്ജറ്റും മോഹൻലാലിന്റെ സാന്നിധ്യം കൊണ്ട് വലിയ ഹൈപ്പിലാണ് ചിത്രം റിലീസ് ചെയ്തത്.ചിത്രം റിലീസ് ചെയ്ത ആദ്യ കാലങ്ങളിൽ മികച്ച കളക്ഷനോടെ കേരളത്തിൽ മുന്നിട്ടു നിന്നെങ്കിലും നിരവധി ചിത്രങ്ങൾ തുടർ ആഴ്ചകളിൽ റിലീസിംഗ് എത്തിയതോടെ കാപ്പാൻ ചിത്രത്തിന്റെ ഷോകൾക്ക് വേണ്ടത്ര പരിഗണന ലഭിച്ചില്ല.ഈ കാരണം കൊണ്ട് കപ്പ എന്ന ചിത്രം വലിയ പരാജയം ആണെന്ന തരത്തിലുള്ള വാർത്തകൾ കേരളത്തിൽ പ്രചരിപ്പിക്കുന്നുണ്ട്.അത്തരത്തിലുള്ള ഊഹാപോഹങ്ങളും സംശയങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ തമിഴ്നാട്ടിൽ ചിത്രം മികച്ച കളക്ഷൻ നേടി പ്രദർശന വിജയം തുടരുന്നു എന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.കാപ്പാൻ എന്ന ചിത്രത്തിന്റെ റിലീസിന് തയ്യാറാകുന്നത് വരെ ഏകദേശം 83 കോടിയോളം രൂപ ചെലവഴിച്ചു എന്നാണ് കണക്കുകൾ. എന്നാൽ ചിത്രം പ്രീ-റിലീസ്
ബിസിനസ്സിൽ നേടിയത് 88.75 കോടിയാണ്.കണക്കുകളുടെ വസ്തുതകളനുസരിച്ച് ചിത്രം റിലീസ് ചെയ്യുന്നതിന് മുമ്പ് തന്നെ ആറു കോടിയോളം നേടിയിട്ടുണ്ട്.റിലീസ് ചെയ്ത ആദ്യത്തെ അഞ്ചു ദിവസത്തിനുള്ളിൽ ചിത്രം 50 കോടി ക്ലബ്ബിൽ ഇടം പിടിച്ചു.പിന്നീടുള്ള തുടർച്ചയായി നേടിയ കളക്ഷനിൽ ചിത്രം 100 കോടിയോളം നേടി കഴിഞ്ഞിരിക്കുകയാണ്.

അതിന്റെ വിജയാഘോഷങ്ങൾക്ക് ആരാധകരുമായി അണിയറ പ്രവർത്തകർ പങ്കെടുക്കുകയും ചെയ്തു.ചിത്രം സാമ്പത്തികമായി വലിയ ലാഭം തന്നെയാണ് നേടിയിരിക്കുന്നത് എന്നാണ് നിലവിൽ ലഭ്യമാവുന്ന കണക്കുകളനുസരിച്ച് മനസ്സിലാക്കാൻ സാധിക്കുന്നത്.സൂര്യ എന്ന നടന്റെ കരുത്തുറ്റ പ്രകടനം കൊണ്ടും മോഹൻലാൽ എന്ന അതുല്യ പ്രതിഭയുടെ സാന്നിധ്യം കൊണ്ടും ചിത്രം മികച്ച ഒരു അനുഭവമാണ് പ്രേക്ഷകനെ നൽകിയത്. മോഹൻലാൽ എന്ന മഹാനടനെ വെറും സഹനടനായി ചിത്രത്തിൽ പ്രതിഷ്ഠിച്ചു എന്ന തരത്തിൽ കേരളത്തിൽ നിന്നും ചിത്രത്തിന് ചെറിയതോതിലുള്ള പ്രതിഷേധങ്ങൾ നേരിടേണ്ടി വന്നു. എന്നാൽ ചിത്രം 100 കോടി ക്ലബ്ബിൽ കയറി മോഹൻലാലിന് ഒരു അപൂർവ്വ റെക്കോർഡ് സമ്മാനിച്ചതോടെ പ്രതിഷേധങ്ങൾക്ക് ഒക്കെ അല്പം ശമനം വന്നു.കാപ്പാൻ എന്ന തമിഴ് ചിത്രം കൂടി നൂറു കോടി ക്ലബ്ബിൽ ഇടം പിടിച്ചതോടെ വിവിധ ഭാഷകളിലായി നൂറു കോടി ക്ലബ്ബിൽ ഇടം പിടിക്കുന്ന അപൂർവ്വ താരമായി മോഹൻലാൽ മാറുകയാണുണ്ടായത്. തെലുങ്ക് ചിത്രമായ ജനതാ ഗ്യാരേജ്, പുലിമുരുകൻ, ലൂസിഫർ തുടങ്ങിയ മലയാള ചിത്രങ്ങൾ ആയിരുന്നു മോഹൻലാൽ അഭിനയിച്ച് 100 കോടി ക്ലബ്ബിൽ ഇടം പിടിച്ച ചിത്രങ്ങൾ. കാപ്പാൻ എന്ന ചിത്രം സാമ്പത്തികമായും ജനകീയമായും മികച്ച ഒരു വിജയം തന്നെയാണ് നേടിയിരിക്കുന്നത് എന്നാണ് നിലവിൽ ലഭിക്കുന്ന റിപ്പോർട്ടുകൾ അനുസരിച്ച് മനസ്സിലാക്കാൻ സാധിക്കുന്നത്.