ജയറാമിന്റെ മകൾക്ക് നേരെയുണ്ടായ സൈബർ ആക്രമണം സാംസ്കാരിക അപചയവും എന്ന് വിലയിരുത്തൽ !! സംഭവത്തെക്കുറിച്ച് പ്രതികരിക്കാതെ ജയറാം കുടുംബം !!

ജയറാം-പാർവതി ദമ്പതികളുടെ മകൾ മാളവിക്കെതിരെ സൈബർ ലോകത്ത് സദാചാര ആക്രമണം രൂക്ഷം. അമ്മ പാർവ്വതിക്കൊപ്പം
മകൾ മാളവിക ഇരിക്കുന്ന ഒരു ചിത്രമാണ് മലയാളികളുടെ സദാചാരബോധത്തെ ഉണർത്തിയത്. ചിത്രത്തിന് താഴെ വളരെ മോശമായ കമന്റുകൾ ചെയ്തുകൊണ്ട് നിരവധി ആളുകളാണ് രംഗത്തുവന്നത്. മിക്ക കമന്റും മലയാളത്തിൽ തന്നെയായിരുന്നു എന്നതാണ് ഏറെ ശ്രദ്ധേയം. സാരി ഉടുത്തുകൊണ്ടാണ് പാർവതി ചിത്രത്തിലുള്ളത്. മാളവിക മുട്ടിനുമുകളിൽ ഇറക്കമുള്ള ഒരു ഗൗണും അതിലുമേറെ ഒരു ഓവർകോട്ട് ധരിച്ചിരിക്കുന്നു. മാളവികയുടെ കാല് അത് വ്യക്തമായി കാണാം എന്നതാണ് കമന്റ് ചെയ്യുന്നവരുടെ പ്രധാന പ്രശ്നം. അമ്മയെ കണ്ടു പഠിക്ക് എന്ന് ചിലർ പറയുന്നുണ്ട്. ചിലർ വളരെ മോശപ്പെട്ട കമന്റുകൾ വരെ ഇടുന്നുണ്ട്. എന്നാൽ മോശം കണ്ടുകിട്ടുന്നവർക്ക് എതിരെ ശക്തമായ ഭാഷയിൽ തന്നെ തിരിച്ചടിക്കുന്ന മലയാളികളും രംഗത്തുവന്നിട്ടുണ്ട്. വസ്ത്ര സ്വാതന്ത്ര്യം അത് ഓരോരുത്തരുടെ അവകാശമാണെന്നും. കുലസ്ത്രീ സങ്കല്പമുള്ളവർ നിങ്ങളുടെ കാര്യം നോക്കൂ മറ്റുള്ളവരുടെ കാര്യത്തിൽ ഇടപെടാതിരിക്കുക എന്ന തരത്തിലുള്ള കമന്റുകൾ വരുന്നുണ്ട്. ഏകദേശം ഒരു വർഷം പഴക്കമുള്ള ചിത്രമാണ് തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് വഴി കഴിഞ്ഞ ദിവസം മാളവിക പോസ്റ്റ് ചെയ്തത് ഇൻസ്റ്റാഗ്രാമിൽ സദാചാര ആക്രമണം ഉണ്ടാകാതിരുന്ന ചിത്രം ഫേസ്ബുക്കിൽ ഒരു പേജിൽ അപ്ലോഡ് ചെയ്തപ്പോഴാണ് ഇത്തരത്തിലുള്ള മലയാളികളുടെ സദാചാര ബോധമുള്ള കമന്റുകൾ പെരുകിയത്.

സിനിമാലോകത്ത് ഒട്ടുംതന്നെ സജീവമല്ലാത്ത മാറിനിൽക്കുന്ന ജയറാമിന്റെ മകൾക്ക് നേരെ ഇത്തരത്തിൽ മലയാളികൾ നടത്തിയ സൈബർ ആക്രമണം തികച്ചും സാംസ്കാരിക അപചയം എന്ന് തന്നെയാണ് വിലയിരുത്തപ്പെടുന്നത്. പുരോഗമനവാദികളും സാംസ്കാരിക ബോധമുള്ളവരും എന്ന നിലയിൽ വലിയ രീതിയിൽ വളർന്നിരിക്കുന്നു എന്ന് നടിക്കുന്ന മലയാളികൾക്ക് അപമാനകരമാണ് ഇത്തരം സംഭവങ്ങളിലൂടെ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. മാളവികയോ കുടുംബത്തെ മറ്റ് കുടുംബാംഗങ്ങൾ ആരും തന്നെ ഇതുവരെയും ഈ വിഷയത്തെക്കുറിച്ച് പ്രതികരിച്ചില്ല. മാളവികയെ പിന്തുണച്ചുകൊണ്ട് വലിയൊരു കൂട്ടം ആളുകൾ വന്നതും ഏറെ ശ്രദ്ധേയമായ കാര്യമാണ്.

നടൻ ജയറാമിൻ്റെ മകൾ മാളവികക്കെതിരെ സദാചാര ആക്രമണം. അമ്മ പാർവതിക്കൊപ്പമുള്ള ചിത്രത്തിനു കമൻ്റായാണ് സദാചാര കമൻ്റുകളുമായി മലയാളികൾ രംഗത്തെത്തിയിരിക്കുന്നത്. മാളവികയുടെ വേഷമാണ് സദാചാര കമൻ്റുകൾക്ക് ആധാരം.
പാർവതിക്കൊപ്പം ഇരിക്കുന്ന മാളവികയുടെ ചിത്രമാണ് ആക്രമണം നേരിടുന്നത്. സാരി ഉടുത്തുകൊണ്ടാണ് പാർവതി ചിത്രത്തിലുള്ളത്. മകളാവട്ടെ, മുട്ടിനു മുകളിൽ ഇറക്കമുള്ള ഒരു ഗൗണും അതിനു മേലെ ഒരു ഓവർ കോട്ടും ധരിച്ചിരിക്കുന്നു. മാളവികയുടെ തുട കാണാമെന്നതാണ് കമൻ്റ് ചെയ്യുന്നവരുടെ പ്രധാന പ്രശ്നം. അമ്മയെ കണ്ട് പഠിക്കൂ എന്നും ചിലർ പറയുന്നുണ്ട്. എന്നാൽ, ഇവർക്കൊക്കെ മറുപടിയുമായും ആളുകൾ കമൻ്റ് ചെയ്യുന്നുണ്ട്. വസ്ത്രസ്വാതന്ത്ര്യം ഓരോരുത്തരുടെ അവകാശമാണെന്നാണ് ഇവർ പറയുന്നത്.