“ജോസഫ്” കണ്ട ജപ്പാൻകാരൻ വരെ ഞെട്ടി… ജോജു ജോർജിനെയും മലയാള സിനിമയെയും വാനോളം പുകഴ്ത്തിയ ജാപ്പനീസ് വംശജന്റെ കുറിപ്പ് വൈറൽ….

മലയാളി പ്രേക്ഷകരെ ഏറെ വിസ്മയിപ്പിച്ച ചിത്രമാണ് ജിജോ നായകനായി അഭിനയിച്ച എന്ന ജോസഫ് ചിത്രം. അവതരണ മികവും ജോജു ജോർജ് എന്ന അഭിനേതാവിനെ അതുല്യ പ്രകടനം കൊണ്ട് ചിത്രം ദേശീയ തലത്തിലും സംസ്ഥാന തലത്തിലും അവാർഡുകൾക്ക് അവാർഡുകൾ നേടി. മികച്ച സാമ്പത്തിക വിജയം നേടിയ ചിത്രം ജോജു ജോർജ് പുതിയ ഒരു താരം കൂടി സമ്മാനിച്ചു. ചിത്രം വളരെ നിരൂപകപ്രശംസയും നേടിയിരുന്നു. ഇപ്പോഴിതാ ചിത്രത്തെ കുറിച്ച് ഒരു ജപ്പാൻ വംശജൻ ചിത്രത്തെ കുറിച്ച് വാചാലനായിരിക്കുകയാണ്.ഹിറ്റാച്ചി ഇന്ത്യയുടെ ഡിജിറ്റൽ സൊല്യൂഷൻസ് ആന്റ് സർവീസസ് ജനറൽ മാനേജർ മസയോഷി തമുറയാണ് ജോസഫ് എന്ന ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തിയത്. മലയാളത്തിൽ നിന്നും ഏറെ വൈരുദ്ധ്യങ്ങൾ ഉള്ള ഒരു ജാപ്പനീസ്കാരൻ ഒരു മലയാള സിനിമയെക്കുറിച്ച് ഇത്രയേറെ വാചാലനായിരിക്കുന്നത് എല്ലാ പ്രേക്ഷകർക്കും വലിയ ആവേശമാണ് നൽകിയിരിക്കുന്നത്. ചിത്രം നൽകിയിരിക്കുന്ന സന്ദേശവും ജോജു ജോർജിന്റെ പ്രകടനത്തെ പ്രശ്നം തമുറ എടുത്ത് പറയുന്നു. തമുറയുടെ വാക്കുകൾ ഇങ്ങനെ: “ഇന്ത്യയെ പഠിക്കാൻ ശ്രമിക്കുന്ന ജപ്പാൻകാരനാണ് ഞാൻ. കേരളത്തിലെ ഈ സിനിമ ഞെട്ടിച്ചു. ഗുരുതരമായ ഒരു കുറ്റം കണ്ടെത്തുന്ന റിട്ടയേർഡ് പൊലീസ് ഉദ്യോഗസ്ഥൻ. അസാമാന്യമായ ആത്മപരിത്യാഗത്തിലൂടെയാണ് ജോസഫ് അതു ചെയ്യുന്നത്. ബോളിവുഡ് മസാല ചിത്രത്തെക്കാൾ വ്യത്യസ്തം! പല ജപ്പാൻകാരും കരുതുന്നത് ഇന്ത്യൻ സിനിമ എന്നു പറഞ്ഞാൽ അതിൽ കുറെ നൃത്തം ഉണ്ടാകുമെന്നാണ്. വൈവിധ്യങ്ങളുടെ നാടാണ് ഇന്ത്യ എന്ന് അവർക്കറിയാം.”

“പക്ഷെ, ആ വൈവിധ്യം എത്രത്തോളമുണ്ടെന്ന് അറിയില്ല. കാരണം ഏകതാനമായ ഒരു സമൂഹത്തിലാണ് അവർ ജീവിക്കുന്നത്. ഇന്ത്യയുടെ ബഹുസ്വരത ജപ്പാൻകാർ കൂടുതൽ മനസിലാക്കണമെന്നാണ് എന്റെ ആഗ്രഹം. എങ്കിലെ, ഇന്ത്യയുമായി മികച്ച രീതിയിലുള്ള സഹകരണം സാധ്യമാകൂ.” അദ്ദേഹത്തിന്റെ ഈ കുറിപ്പ് ഇപ്പോൾ വലിയ രീതിയിൽ വാർത്തയായിരിക്കുകയാണ്. എന്നാൽ ചിത്രത്തിൽ പ്രവർത്തിച്ച ആരും തന്നെ പ്രതികരണവുമായി ഇതുവരെ രംഗത്ത് വന്നിട്ടില്ല. കൂടുതൽ കൗതുകകരമായ വാർത്തകൾക്കായി കാത്തിരിക്കുകയാണ് മലയാളി പ്രേക്ഷകർ.