മലയാളത്തിന്റെ ഹാസ്യസാമ്രാട്ട് ജഗതി ശ്രീകുമാർ ഹാസ്യ രാജകുമാരൻ അജുവർഗീസിനൊപ്പം തിരിച്ചുവരുന്നു !! ഇരുതാരങ്ങളും ഒരുമിക്കുന്നത് നീണ്ട 9 വർഷങ്ങൾക്ക് ശേഷം… ഇത് മലയാളികൾ കാത്തിരുന്ന നിമിഷം !!

ലോകമെമ്പാടുമുള്ള മലയാളികളെ ഏവരെയും സങ്കടത്തിൽ ആഴ്ത്തിക്കൊണ്ടാണ് കാറപകടത്തിന്റെ രൂപത്തിൽ ജഗതി ശ്രീകുമാർ മലയാള സിനിമയിൽ നിന്നും പിൻവാങ്ങിയത്. വലിയ പ്രതിസന്ധികൾ തരണം ചെയ്ത് സ്വാഭാവിക ജീവിതത്തിലേക്ക് അദ്ദേഹം മടങ്ങി വന്നുകൊണ്ടിരിക്കുകയാണ്. പതിറ്റാണ്ടുകളോളം മലയാളികളെ വിസ്മയിപ്പിച്ച ആ അഭിനയപ്രതിഭയെ വീണ്ടും തിരശീലയ്ക്ക് മുന്നിൽ കാണാൻ എല്ലാ മലയാളി പ്രേക്ഷകരും ഒരുപോലെ ആഗ്രഹിക്കുന്നു. അപ്രതീക്ഷിതമായി മലയാള സിനിമയിൽ നിന്നും ജഗതി ശ്രീകുമാർ താൽക്കാലികമായ ഒരു വിടവാങ്ങൽ നടത്തിയതോടെ മലയാളത്തിലെ ഹാസ്യ താരനിരയിലേക്ക് ഇനി ആര് എന്ന ചോദ്യം ഉയർന്നു വന്നു. ആശങ്കയോടെയാണ് മലയാള സിനിമാലോകം ജഗതിശ്രീകുമാർ ഇല്ലാതെ കുറച്ചുകാലം കടന്നുപോയത്. പിന്നീട് ആ സ്ഥാനത്തേക്ക് നിരവധി പേർ വന്നു. അതിൽ ഏറ്റവും ജനങ്ങൾക്ക് പ്രിയങ്കരനായ താരമാണ് അജുവർഗീസ്. ചുരുങ്ങിയ കാലം കൊണ്ട് തന്നെ ചെറുതും വലുതുമായ നിരവധി വേഷങ്ങൾ ചെയ്ത അദ്ദേഹം മലയാളത്തിലെ യുവതാരനിരയിൽ ഏറ്റവും മികച്ച ഹാസ്യതാരമായി മാറി. അജു വർഗീസ് എന്ന താരത്തിന്റെ അരങ്ങേറ്റ ചിത്രം മലയാളത്തിന്റെ സ്വന്തം ഹാസ്യ സാമ്രാട്ട് ജഗതി ശ്രീകുമാനൊപ്പം ആയിരുന്നു എന്നത് വളരെ കൗതുകം നിറഞ്ഞ വസ്തുതയാണ്. ഒൻപത് വർഷങ്ങൾക്കു മുമ്പാണ് ഒരു കൂട്ടം പുതുമുഖങ്ങളെ അണിനിരത്തിക്കൊണ്ട് വിനീത് ശ്രീനിവാസൻ ഒരുക്കിയ മലർവാടി ആർട്സ് ക്ലബ് എന്ന ചിത്രം സംഭവിച്ചത്. ആ ചിത്രത്തിൽ വില്ലൻ കഥാപാത്രമായിയെത്തിയ ജഗതി ശ്രീകുമാറിനോടൊപ്പം അഭിനയിക്കാൻ സാധിച്ചത് തന്റെ ജീവിതത്തിൽ ഉണ്ടായ ഏറ്റവും വലിയ അവിസ്മരണീയ നിമിഷമാണെന്നും എന്നാൽ പിന്നീട് അത് സാധിച്ചെന്നും പല വേദികളിലും അജു തുറന്നുപറഞ്ഞിട്ടുണ്ട്.

ഇരുവരെയും ഒരുമിച്ച് വീണ്ടും സ്ക്രീനിൽ കാണാൻ അജു വർഗീസിനെപ്പോലെ എല്ലാ മലയാളി പ്രേക്ഷകരും കാത്തിരിക്കുകയായിരുന്നു. എന്നാൽ ആ കാത്തിരിപ്പുകൾക്ക് എല്ലാം ഇപ്പോൾ വിരാമം ആയിരിക്കുന്നു ശ്രീ പത്മനാഭ പ്രൊഡക്ഷൻസിന്റെ ബാനറിൽ ടി കെ ഷിജു നിർമ്മിച്ച് സുരാജ് സുകുമാർ സംവിധാനം ചെയ്യുന്ന ‘ബി നിലവറയും ഷാർജ പള്ളിയും’ എന്ന ചിത്രത്തിലൂടെ മലയാളത്തിലെ ഹാസ്യ സാമ്രാട്ട് ജഗതി ശ്രീകുമാർ തിരിച്ചെത്തുകയാണ്.

ശാരീരികമായ വിഷമതകളെല്ലാം തരണം ചെയ്തുകൊണ്ട് അദ്ദേഹം വീണ്ടും മലയാളത്തിലേക്ക് തിരിച്ചെത്തുമ്പോൾ ഒപ്പം അജുവർഗീസും എത്തുന്നു. ഷാർജാപള്ളി ആമീൻ തങ്ങളായി ജഗതി എത്തുമ്പോൾ വാർഡ് കൗൺസിലർ സുമേഷായി അജുവുമെത്തുന്നു. ഇരുതാരങ്ങളും ആദ്യമായി ഒന്നിച്ച ചിത്രത്തിനുശേഷം ഒൻപത് വർഷങ്ങൾക്ക് ശേഷമാണ് രണ്ടാമത്തെ ചിത്രത്തിൽ ഒന്നിക്കുന്നത്. മലയാളത്തിന്റെ സ്വന്തം ഹാസ്യസാമ്രാട്ടിന്റെ തിരിച്ചുവരവിനായി ഏവരും കാത്തിരിക്കുകയാണ്.