“എന്റെ ഭാര്യ വിജയിനെ കാണാൻ എത്തിയപ്പോൾ അദ്ദേഹം കസേരയിൽ നിന്ന് ചാടി എഴുന്നേറ്റു…, ഒരു സൂപ്പർസ്റ്റാർ ഇങ്ങനെ ചെയ്യുമെന്ന് ഞാൻ കരുതുന്നില്ല” ദളപതി വിജയിനെക്കുറിച്ച് ഐ എം വിജയൻ.

ഇളയ ദളപതി വിജയ് നായകനായി എത്തുന്ന പുതിയ തമിഴ് ചിത്രമാണ് ബിഗിൽ. ഒക്ടോബർ 25ന് ഇന്ത്യയൊട്ടാകെ റിലീസ് ചെയ്ത ചിത്രം മികച്ച പ്രതികരണത്തോടെ പ്രദർശനം തുടരുകയാണ്. നടൻ വിജയുടെ കരിയറിലെ തന്നെ ഏറ്റവും മികച്ച സിനിമയാണ് ബിഗിൽ എന്നും അഭിപ്രായങ്ങൾ ഉയർന്നുവരുന്നു. ചിത്രത്തിൽ മലയാളി പ്രേക്ഷകർക്ക് അഭിമാനിക്കാവുന്ന തരത്തിലുള്ള വലിയൊരു സർപ്രൈസാണ് സംവിധായകൻ ആറ്റ്ലി ഒരുക്കിയിട്ടുള്ളത്. മലയാളത്തിന്റെ സ്വന്തം ഇന്ത്യൻ ഫുട്ബോൾ ഇതിഹാസം ഐ എം വിജയന്റെ വില്ലൻ കഥാപാത്രമാണ് ചിത്രത്തിൽ മലയാളി പ്രേക്ഷകരെ ഏറെ ആവേശത്തിലാഴ്ത്തുന്നത്. വിജയുടെ കഥാപാത്രത്തിന് എതിരെയുള്ള ശക്തനായ വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ച് എല്ലാ പ്രേക്ഷകരുടെയും കൈയടി ഏറ്റുവാങ്ങിരിക്കുകയാണ് ഐ.എം. വിജയൻ.
കഴിഞ്ഞ ദിവസം മനോരമ ന്യൂസിന് നൽകിയ അഭിമുഖത്തിൽ ഇളയദളപതി വിജയ്മായുള്ള
രസകരമായ അനുഭവങ്ങൾ പങ്കുവെക്കുകയുണ്ടായി. നടൻ വിജയിയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ തുറന്നുപറച്ചിൽ വളരെ വലിയ രീതിയിൽതന്നെ വിജയ് ആരാധകർ ഇപ്പോൾ ഏറ്റെടുത്തിരിക്കുകയാണ്. വിജയ് എന്ന സൂപ്പർസ്റ്റാർ മലപ്പുറം അദ്ദേഹം കാത്തുസൂക്ഷിക്കുന്ന സ്വഭാവഗുണങ്ങളെ പറ്റിയാണ് ഐ എം വിജയൻ വാചാലനായത്. ചിത്രത്തിന്റെ സെറ്റിലെത്തി ആദ്യമായി വിജയ്ക്ക് കൈകൊടുത്ത നിമിഷം മുതൽ മറക്കാനാവാത്ത കുറെ അനുഭവങ്ങൾ അദ്ദേഹം പങ്കുവെച്ചു.

“സർ ഞാൻ ഒരു അഭിനേതാവ് അല്ല ഫുട്ബോൾ കളിക്കാരനാണ്” എന്ന് താൻ പറഞ്ഞപ്പോൾ “അതിനെന്താണ് സാർ ദേശീയതലത്തിലെ കളിക്കാരനാണെന്ന് എനിക്ക് അറിയാവുന്നതല്ലേ”എന്നായിരുന്നു വിജയുടെ മറുപടി എന്ന് ഐ എം വിജയൻ പറഞ്ഞു. മറഡോണയ്ക്കൊപ്പം ഫുട്ബോൾ കളിച്ചപ്പോൾ ഉണ്ടായ അതേ വികാരമാണ് വിജയുമായി ഫുട്ബോൾ കളിച്ചപ്പോൾ തനിക്ക് ഉണ്ടായതെന്ന് വിജയൻ തുറന്നുപറഞ്ഞു. വിജയ് വളരെ സിംപിളാണെന്ന് കൂടെ അഭിനയിച്ച പല അഭിനേതാക്കളും പറഞ്ഞിട്ടുണ്ട്. ഐ.എം.വിജയനും പറയാനുണ്ടായിരുന്നത് അതായിരുന്നു. “എന്റെ ഭാര്യയും മക്കളും വിജയ്‌യുടെ ആരാധകരാണ്. അവരെക്കൂടി ഒരു ദിവസം സെറ്റിലേക്ക് വിളിച്ചോട്ടെയന്ന് ഞാന്‍ ചോദിച്ചിരുന്നു.എന്റെ ഭാര്യ വിജയിയെ കാണാന്‍ എത്തിയപ്പോള്‍ അദ്ദേഹം എഴുന്നേറ്റിട്ട് ഇരിക്കാന്‍ കസേര ഇട്ടുകൊടുത്തു. അതൊക്കെ ഒരു സൂപ്പര്‍സ്റ്റാര്‍ ചെയ്യുമെന്ന് വിശ്വസിക്കാനായില്ല” വിജയന്‍ അഭിമുഖത്തില്‍ പങ്കുവച്ചു.

സിനിമയിൽ വിജയുടെ നെഞ്ചിൽ ചവിട്ടുന്ന ഒരു സീൻ തനിക്കുണ്ടായിരുന്നു എന്നും അത് ചെയ്യാൻ താൻ വിസമ്മതം കാണിക്കുന്നത് മനസ്സിലാക്കിയ വിജയ് തന്റെ കാലെടുത്ത് വിജയുടെ നെഞ്ചിൽ വച്ചതിനുശേഷം ഇങ്ങനെ ചവിട്ടിക്കൊള്ളൂ സാർ കുഴപ്പമില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി എന്നും വിജയൻ പറഞ്ഞു. വിജയ് എന്ന നടൻ സൂപ്പർസ്റ്റാർ ആയത് അദ്ദേഹത്തിന്റെ അഭിനയം കൊണ്ട് സിനിമ കൊണ്ടുമാത്രമല്ല അദ്ദേഹത്തിന്റെ സിമ്പിൾ സിറ്റി കൊണ്ടുമാണെന്ന് ഐ എം വിജയന്റെ വാക്കുകളിൽ തെളിഞ്ഞു നിൽക്കുന്നു.