മമ്മൂട്ടിക്കൊപ്പമുള്ള രണ്ട് ബ്രഹ്മാണ്ഡ ചിത്രങ്ങളെക്കുറിച്ച് പ്രഖ്യാപിച്ച് സംവിധായകൻ ഹരിഹരൻ !! എം ടി വാസുദേവൻ നായർ തിരക്കഥ എഴുതുന്ന ചിത്രത്തിന്റെ പ്രഖ്യാപനം ഉടൻ !!

മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ നാഴികക്കല്ലായി മാറിയ ചിത്രങ്ങളാണ് ഹരിഹരൻ-മമ്മൂട്ടി കൂട്ടുകെട്ടിൽ പറഞ്ഞിട്ടുള്ളത്.
ഹരിഹരൻ എന്ന ഇതിഹാസത്തിന്റെ സംവിധാന മികവും മെഗാസ്റ്റാറിന്റെ അഭിനയ ജ്ഞാനവും ഒന്നിച്ചപ്പോൾ മലയാള സിനിമയ്ക്ക് ഒരിക്കലും മറക്കാനാവാത്ത മികച്ച സിനിമകളാണ് നൽകിയത്. നിരവധി ഹിറ്റ് ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുള്ള ഹരിഹരൻ മമ്മൂട്ടിയുടെ കരിയറിൽ തന്നെ മികച്ച ചിത്രങ്ങളായ ഒരു വടക്കൻ വീരഗാഥ, പഴശ്ശിരാജ എത്ര ചിത്രങ്ങളാണ് സംവിധാനം ചെയ്തിട്ടുള്ളത്. ഒരു വടക്കൻ വീരഗാഥ എന്ന ചിത്രത്തിലൂടെയാണ് മമ്മൂട്ടിക്ക് ആദ്യമായി ദേശീയ അവാർഡ് കിട്ടിയ ലഭിച്ചതെന്നും ഏറെ ശ്രദ്ധേയമാണ്. ഒരു വടക്കൻ വീരഗാഥ, പഴശ്ശിരാജ എന്നീ ചിത്രങ്ങൾ പോലെ മറ്റൊരു ചിത്രം മമ്മൂട്ടിയെ നായകനാക്കി ഹരിഹരന് ഒരുക്കുന്നു എന്ന് റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു. ഇത്തരത്തിലുള്ള വാർത്തകൾ സ്ഥിരീകരിക്കുന്ന തരത്തിൽ ഹരിഹരൻ തന്നെ പ്രതികരിച്ചിരിക്കുകയാണ്. മാമാങ്കം സിനിമയുടെ ഓഡിയോ ലോഞ്ചിനിടെയിലാണ് ഹരിഹരൻ ഇക്കാര്യം സൂചിപ്പിച്ചത്. മമ്മൂട്ടിക്കൊപ്പം രണ്ട് സിനിമകൾ മനസ്സിലുണ്ടെന്ന് അദ്ദേഹം വെളിപ്പെടുത്തി. ആരാധകർക്ക് ഏറെ ആവേശം പകരുന്ന ഈ വാർത്ത കൂടുതൽ വിശദീകരണങ്ങൾ ലഭിച്ചിട്ടില്ല. ചരിത്ര പശ്ചാത്തലത്തിലൊരുങ്ങുന്ന സിനിമകളാണോ എന്നുള്ള സൂചനകളൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ല. 75 കോടി ബഡ്ജറ്റിൽ മമ്മൂട്ടിയുമായി ഒരു ബ്രഹ്മാണ്ട ചിത്രം ഹരിഹരൻ ഒരുക്കുന്ന എന്ന റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു.
എന്നാൽ ഇവയൊന്നും ഔദ്യോഗികമായ ഒരു സ്ഥിതീകരണം ഇതുവരെയും ലഭിക്കാത്ത ആരാധകർക്കിടയിൽ നിരാശയായിരുന്നു.
എന്തായാലും മമ്മൂട്ടിയുമായുള്ള ഹരിഹരന്റെ ചിത്രത്തിനുവേണ്ടി കാത്തിരിക്കുകയാണ് മലയാളി പ്രേക്ഷകരും മമ്മൂട്ടി ആരാധകരും.

എം ടി വാസുദേവൻ നായർ തന്നെയായിരിക്കും വരാനിരിക്കുന്ന ചിത്രങ്ങളുടെയും തിരക്കഥ ഒരുക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ. വരുംദിവസങ്ങളിൽ തന്നെ ചിത്രത്തിന്റെ പ്രഖ്യാപനം ഹരിഹരൻ നടക്കുമെന്ന് തന്നെയാണ് സൂചനകൾ. പഴശ്ശിരാജ പോലത്തെ ഒരു ചരിത്ര സിനിമ തന്നെയാണ് മമ്മൂട്ടിയും അദ്ദേഹത്തിന്റെ ആരാധകരും പ്രതീക്ഷിക്കുന്നത്. ഹിറ്റ് കൂട്ടുകെട്ടിലേക്ക് എംടി വാസുദേവൻ നായരും കൂടിച്ചേരുമ്പോൾ ലോകനിലവാരത്തിലുള്ള ഒരു മെഗാസ്റ്റാർ ചിത്രമാണ് ഏവരും പ്രതീക്ഷിക്കുന്നത്.