“ഒരു ചാൻസ് തരാമോ എന്നു ചോദിച്ചു വന്ന ചെറുപ്പക്കാരൻ അണിയറ പ്രവർത്തകരെ അത്ഭുതപ്പെടുത്തി” കൽവാത്തി ഡെയ്സിന്റെ ലൊക്കേഷനിൽ നടന്ന അപൂർവ സംഭവം വാർത്തകളിൽ ഇടം പിടിക്കുന്നു…. #Video #Viral

വർഷങ്ങളോളം കഷ്ടപ്പെട്ടും ജീവിതത്തിന്റെ ഭൂരിഭാഗം സമയവും സിനിമയുടെ പിറകെ നടന്ന പാഴാക്കി കളഞ്ഞു വരും നിരവധിയാണ്. തങ്ങളുടെ സ്വപ്നം സാക്ഷാത്ക്കരിക്കാൻ കഴിയാതെ ജീവിതത്തിൽ വീണു പോയവരുടെ കഥകൾ ആരും അറിയാറില്ല. ലോകസിനിമ ഇത്രയേറെ പുരോഗമിച്ചിട്ടും സിനിമയിൽ ഒരു അവസരത്തിന് വേണ്ടി കാത്തിരിക്കുകയും കഠിനാധ്വാനം ചെയ്യുകയും ചെയ്യുന്നവർ നിരവധിയാണ്. അത്തരക്കാർക്ക് വേണ്ടി ഒരു നടപടികളോ നിലപാടുകളോ മറ്റു സിനിമാപ്രവർത്തകർ എടുക്കാറുള്ളത് ചുരുക്കം ചില സന്ദർഭങ്ങളിൽ മാത്രമാണ്. അത്തരത്തിലുള്ള അവരുടെ കൂട്ടായ്മയോ അതിൽ നിന്നുള്ള ഒരു പുരോഗമനപരമായ ഒരു പ്രവർത്തനമോ നാളിതുവരെയായി ഒരു മേഖലയിലും സംഭവിച്ചിട്ടില്ല എന്ന് തന്നെ വേണം പറയാൻ. ഇപ്പോഴിതാ ഒരു കൂട്ടം ചെറുപ്പക്കാർ ഒത്തു കൂടിയിരിക്കുകയാണ് സിനിമയിൽ അവസരം ലഭിക്കാതെ പോയവരുടെ ഒരു കൂട്ടായ്മ. നവാഗതനായ നിഷാദ് കെ സലിം അണിയിച്ചൊരുക്കുന്ന പുതിയ ചിത്രത്തിലാണ് വലിയൊരു മൂവ്മെന്റ് നടക്കാൻ പോകുന്നത്. വർഷങ്ങളോളം സിനിമയിൽ ജൂനിയർ ആർട്ടിസ്റ്റ് ആയിട്ട് പിന്നിൽ ഒതുങ്ങിപ്പോയവർക്ക് അവസരം നൽകിക്കൊണ്ട് ഒരു മുഴുനീള മലയാള സിനിമ ഒരുങ്ങുന്നു. ചിത്രത്തിലെ ഗാനരംഗങ്ങൾ ചിത്രീകരിക്കുന്ന വേളയിൽ ലൊക്കേഷന് കടന്നുവന്ന ഒരു യുവാവ് എന്തെങ്കിലും ഒരു വേഷം തരുമോ എന്ന് ചോദിച്ചു. എന്താണ് നിന്റെ ടാലന്റ് എന്ന് ചോദിച്ചപ്പോൾ അവനത് കാണിച്ചു കൊടുത്തു ഉടൻതന്നെ എല്ലാവരെയും വിളിച്ചുകൂട്ടി ആ ചെറുപ്പക്കാരനെ പരിചയപ്പെടുത്തി. എല്ലാവരുടെയും മുമ്പിൽ വെച്ച് അവനവന്റെ ടാലന്റ് തെളിയിച്ചു.

ഒരു ചിത്രത്തിന്റെ പേര് പറയുകയാണെങ്കിൽ നിമിഷങ്ങൾക്കുള്ളിൽ തന്നെ ഒന്ന് ആലോചിക്കുക പോലും ചെയ്യാതെ ആ ചിത്രത്തിലെ സംവിധായകന്റെ പേര് പറയുന്ന കഴിവായിരുന്നു ചെറുപ്പക്കാരന് ഉണ്ടായിരുന്നത്. ചിത്രത്തിൽ അവസരം നൽകുന്നതിനോടൊപ്പം ഈ ചെറുപ്പക്കാരനെ ലോകത്തിനു മുമ്പിൽ പരിചയപ്പെടുത്തണം എന്ന ദൗത്യവും അണിയറ പ്രവർത്തകർ ഏറ്റെടുത്തിട്ടുണ്ട്. സിനിമയിൽ സജീവ സാന്നിധ്യം ആയിട്ട് നിരവധി വർഷങ്ങൾ പിന്നിട്ടു പോയെങ്കിലും മുഖ്യധാരയിൽ ശ്രദ്ധിക്കപ്പെടുന്ന തരത്തിലുള്ള ഒരു പ്രകടനത്തിനും അവസരം ലഭിക്കാത്ത കലാകാരന്മാരെ മുൻ നിരയിൽ എത്തിക്കുക എന്ന ഉദ്ദേശത്തോടെ രൂപീകരിക്കുന്ന ഈ സിനിമ സൗഹൃദ കൂട്ടായ്മ E.M Entertainments ന്റെ ബാനറിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ പേര് ‘കൽവത്തി ഡെയ്സ്’ എന്നാണ്. ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ അണിയറപ്രവർത്തകർ കഴിഞ്ഞ ദിവസമാണ് പുറത്തുവിട്ടത്. ചിത്രത്തിലെ ഉദ്ദേശശുദ്ധി മാനിച്ച് നിരവധി ആളുകളാണ് പിന്തുണയുമായി ഇപ്പോൾ എത്തിയിരിക്കുന്നത്. സിനിമ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ ആയി ഒരു കൂട്ടം ചെറുപ്പക്കാരുടെ സൗഹൃദ കൂട്ടായ്മ വിജയിക്കട്ടെ എന്ന് തന്നെയാണ് ഏവരും ആശംസിക്കുന്നത്.