ദേവന്റെ ഡാൻസ് കണ്ട് കയ്യടിക്കുന്ന മമ്മൂട്ടി, രസകരമായ ലൊക്കേഷൻ കാഴ്ച കൊണ്ട് ഗാനഗന്ധർവ്വന്റെ മേക്കിങ് വീഡിയോ തരംഗമാവുന്നു….

പുതിയതായി തിയേറ്ററുകളിലെത്തിയ മെഗാസ്റ്റാർ മമ്മൂട്ടിയുടെ ചിത്രമാണ് ഗാനഗന്ധർവ്വൻ. ചിത്രം പുറത്തിറങ്ങുന്നതിന് മുമ്പ് നൽകിയിരുന്ന റിപ്പോർട്ടുകൾ സൂചിപ്പിച്ചത് പോലെ തന്നെ മമ്മൂട്ടിയുടെ കഥാപാത്രം ‘ഉല്ലാസ്’ ഗാനമേള ട്രൂപ്പിൽ പാട്ടുകൾ പാടി ഉപജീവനമാർഗ്ഗം കണ്ടെത്തുന്ന ഒരു ഗായകൻ ആയാണ് എത്തുന്നത്. കലാസദൻ എന്ന ഗാനമേള ട്രൂപ്പിൽ ആളുകളെ കയ്യിലെടുക്കാൻ തകർപ്പൻ പാട്ടുകൾ പാടുന്ന ഒരു പെർഫോമർ ഗായകനായാണ് ചിത്രത്തിൽ മമ്മൂട്ടി അഭിനയിക്കുന്നത്. അടിച്ചുപൊളി ഗാനം ആലപിച്ചുകൊണ്ട് സദസ്സിനെ മുഴുവൻ ഇളക്കി മറിക്കുന്ന മമ്മൂട്ടിയുടെ സീനും ഒരു ഗായകനായിയുള്ള അദ്ദേഹത്തിന്റെ മികച്ച പ്രകടനവും പ്രേക്ഷകർ വലിയ ഹർഷാരവത്തോടെയാണ് സ്വീകരിക്കുന്നത്.
ചിത്രത്തിലെ മേക്കിങ് വീഡിയോ അണിയറ പ്രവർത്തകർ കഴിഞ്ഞ ദിവസമാണ് പുറത്തുവിട്ടത്.ഷൂട്ടിംഗ് വേളകളിലെ നർമ്മ മുഹൂർത്തങ്ങളും മമ്മൂട്ടിയുടെ മെയ്‌വഴക്കവും പിഷാരടിയുടെ തിരക്കിട്ടുള്ള സംവിധാനവും എല്ലാം അടങ്ങിയ വീഡിയോ പ്രേക്ഷകന്റെ ചുണ്ടിൽ ചിരി പടർത്തുന്നു. ഒരു സിനിമ കണ്ട് ഫീലാണ് മേക്കിങ് വീഡിയോ നൽകുന്നത്. ഏറെ ആകർഷകമായി ദേവന്റെ ഡാൻഡിന്റെ പിന്നാമ്പുറ കാഴ്ചകൾ ആണ്. സീൻ പൂർത്തിയായ ശേഷം മമ്മൂട്ടിയും അണിയറപ്രവർത്തകരും ദേവനെ അഭിനന്ദിക്കുന്നതും മറ്റും മനോഹരമായ കാഴ്ചകളാണ്.ചിത്രത്തിൽ പ്രേക്ഷകരെ ഇന്റർവല്ലിന് തൊട്ടുമുമ്പ് പ്രേക്ഷകരെ ഏറ്റവും കൂടുതൽ ചിരിപ്പിച്ച ഒരു കഥാപാത്രമാണ് നടൻ ദേവൻ അവതരിപ്പിച്ചത്. വളരെ ചെറിയ ഒരു റോളിൽ എത്തിയ അദ്ദേഹം അൽപ നിമിഷം മാത്രമേ സ്ക്രീനിൽ വരുന്ന ഉള്ളൂവെങ്കിലും മികച്ച പ്രകടനമാണ് അദ്ദേഹം കാഴ്ചവച്ചത്. തിയേറ്ററുകളിൽ നിറഞ്ഞ കയ്യടിയും പൊട്ടിച്ചിരിയും ആണ് അദ്ദേഹം നേടിയെടുത്തത്. ഇതുവരെ ആരും കാണാത്ത ദേവൻ അതാണ് ഒറ്റവാക്കിൽ ഗാന ഗന്ധർവൻ എന്ന ചിത്രത്തിലെ ദേവന്റെ കഥാപാത്രം. ദേവനെ കൂടാതെ പ്രമുഖരായ പല കലാകാരന്മാരും ചെറിയ റോളുകളിൽ വന്ന് പ്രേക്ഷകരുടെ കൈയ്യടി നേടിയിട്ടുണ്ട്. പിഷാരടി ബ്രില്ല്യൻസ് എന്നാണ് പ്രേക്ഷകർ ഇതിനെ വിശേഷിപ്പിക്കുന്നത്.