“പുലിമുരുകൻ പോലുള്ള സിനിമകളെ വിദ്യാഭ്യാസമുള്ളവർ ഏറ്റെടുക്കുന്നത് അപമാനകരമാണ്” മാറിയ മലയാള സിനിമയും പ്രേക്ഷകരെയും രൂക്ഷമായ ഭാഷയിൽ വിമർശിച്ചുകൊണ്ട് അടൂർ ഗോപാലകൃഷ്ണൻ രംഗത്ത്.

ഇതിഹാസ ചലച്ചിത്രകാരൻ അടൂർ ഗോപാലകൃഷ്ണൻ മലയാള സിനിമയും പ്രേക്ഷകരെയും രൂക്ഷമായ ഭാഷയിൽ വിമർശിച്ച് രംഗത്ത് വന്നിരിക്കുന്നു.കോളജ് വിദ്യാഭ്യാസ വകുപ്പും കേരള ചലച്ചിത്ര അക്കാദമിയും സിഡിറ്റും വിമെൻസ് കോളജ് മലയാളവിഭാഗവും ചേർന്നു സംഘടിപ്പിച്ച ചലച്ചിത്ര സെമിനാർ ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മലയാളസിനിമ വാണിജ്യപരമായ കൈവരിച്ചു എങ്കിലും മലയാളികളുടെ ചലച്ചിത്രാസ്വാദന സംസ്കാരം താന്നു പോയെന്നാണ് അടൂർ ഗോപാലകൃഷ്ണൻ അഭിപ്രായപ്പെട്ടത്. മോഹൻലാലിന്റെ പുലിമുരുകൻ എന്നും അദ്ദേഹം ഉദാഹരണമായി ചൂണ്ടിക്കാട്ടുകയുണ്ടായി. പുലിമുരുകൻ കാണാൻ അഭ്യസ്തവിദ്യരായ ആളുകൾ വരെ അതിൽ ബിരുദധാരികളും ഉൾപ്പെടുന്നുണ്ട് അക്കൂട്ടർ ഇത്തരത്തിലുള്ള സിനിമയെ സമീപിക്കുന്നത് വളരെ അപമാനകരമാണ് എന്നാണ് അടൂർ ഗോപാലകൃഷ്ണൻ തുറന്നുപറഞ്ഞത്. ഇന്നും ഇതിലെ മിക്ക ഭേദപ്പെട്ട മികച്ച മലയാളസിനിമകൾ ഉണ്ടായിട്ടുണ്ടെന്നും അതൊക്കെ വിസ്മരിച്ചുകൊണ്ട് സിനിമകൾ ആഘോഷിക്കപ്പെടുന്ന വ്യവസ്ഥയ്ക്കെതിരെയാണ് അടൂർ ഗോപാലകൃഷ്ണൻ സംസാരിച്ചത്. ഒരു കലാസൃഷ്ടി സമൂഹത്തെ ഉദ്ധരിക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രവർത്തിക്കേണ്ടത്. പത്രത്തിൽ സമൂഹത്തിൽ വലിയ രീതിയിൽ ഇടപെടലുകൾ നടത്താൻ സാധിക്കുന്ന ഒരു കലാരൂപമാണ് സിനിമ എന്നാൽ സാമ്പത്തിക വിജയം മാത്രം മുന്നിൽ കണ്ട് പുറത്തിറങ്ങുന്ന മലയാള സിനിമകൾ ഇൻഡസ്ട്രിയുടെ നിലവാരം തന്നെ ഇല്ലാതാക്കുമെന്ന് തന്നെയാണ് സിനിമാ നിരീക്ഷകരുടെയും അഭിപ്രായം.

മൂല്യമുള്ള സിനിമകൾ കുറയുമ്പോൾ മൂല്യമുള്ള പ്രേക്ഷകരും കുറയുക സ്വാഭാവികമാണ്. നിലവാരമുള്ള മികച്ച സിനിമകൾ തേടി അവർ അന്യഭാഷാ ചിത്രങ്ങൾ തെരഞ്ഞെടുക്കുകയും ചെയ്യും. മലയാള സിനിമയുടെ കഴിഞ്ഞ കുറച്ച് കാലഘട്ടത്തിലെ വിലയിരുത്തലുകൾ എടുത്തുനോക്കിയാൽ മൂല്യമുള്ള സിനിമകൾ വിജയിച്ചത് വളരെ കുറച്ചാണ്. മാത്രമല്ല മലയാളി പ്രേക്ഷകരുടെ മാറിയ അഭിരുചികൾക്ക് അനുസരിച്ചു സിനിമകൾ വരുന്നുണ്ടെങ്കിലും അതി വൈകാരികമായ താരാരാധനയുള്ള ഒരു വലിയ പ്രേക്ഷകസമൂഹം വരുന്ന ഉള്ളതായി പഠനങ്ങൾ സൂചിപ്പിക്കുന്നു. ഈ വസ്തുതയാണ് അടൂർ ഗോപാലകൃഷ്ണൻ ചൂണ്ടിക്കാണിക്കാൻ ശ്രമിച്ചത്.

കോടി കിലുക്കങ്ങൾ ഉള്ള ചിത്രങ്ങൾക്ക് ആ സിനിമ കൈകാര്യം ചെയ്യുന്ന സാമൂഹ്യപ്രതിബദ്ധതയുടെ കാര്യത്തിൽ എത്രത്തോളം നീതി പുലർത്തുന്നു എന്നുള്ളത് നിരീക്ഷിക്കേണ്ടത് തന്നെയാണ്. മലയാളസിനിമയെ സംഭവിക്കാൻ പോകുന്ന വലിയൊരു വിപത്തിനെയാണ് അടൂർ ഗോപാലകൃഷ്ണൻ ചൂണ്ടിക്കാണിച്ചത്. അദ്ദേഹത്തിനെതിരെ വ്യക്തിപരമായ അധിക്ഷേപങ്ങൾ നിലനിൽക്കെത്തന്നെ ഇത്തരത്തിലുള്ള തുറന്നുപറച്ചിലുകൾ നടത്താൻ അദ്ദേഹം കാണിക്കുന്ന ആർജ്ജവവും ധൈര്യവും ഒരു സിനിമാക്കാരന്റെ കടമയായി തന്നെയാണ് അദ്ദേഹം മനസ്സിലാക്കുന്നത്.