നീ ആരെ കാണിക്കാനാടീ ഫോട്ടോ ഇടുന്നത് !!! പെണ്ണ് ഇത്രയൊക്കെയേ ചെയ്യാന്‍ പാടുള്ളുവെന്ന് എവിടെയും എഴുതിവച്ചിട്ടില്ല; സോഷ്യല്‍ മീഡിയയില്‍ ഐഡന്റിറ്റി വെളിപ്പെടുത്താന്‍ പേടിക്കുന്നവരോട്

സ്വന്തം ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ അപ്ലോഡ് ചെയ്യുന്ന പെണ്‍കുട്ടികള്‍ നമ്മുടെ നാട്ടില്‍ വിരളമാണ്.
സ്വന്തം ഐഡന്റിറ്റി വെളിപ്പെടുത്താതെ മറഞ്ഞിരുന്നു എല്ലാം കാണാനും കേള്‍ക്കാനും മിണ്ടാനും ശ്രമിക്കുന്നവരാണ് ഭൂരിഭാഗം ആളുകളും. സോഷ്യല്‍മീഡിയയെ മിസ്യൂസ് ചെയ്യുന്ന ഒരു പ്ലാറ്റ് ഫോമായി മാത്രം കണ്ട് ദൂരത്തേക്ക് മാറി നില്‍ക്കുന്നവരാണ് ഇതില്‍ അധികവും. ചിലര്‍ക്ക് സ്വന്തം ഫോട്ടോ ഇട്ടാല്‍ ആരേലും മോശം ചെയ്യുമോ, മോര്‍ഫ് ചെയ്യുമോ എന്നുള്ള പേടി, വീട്ടുകാര്‍, സഹോദരങ്ങള്‍, ഇവരെ ഭയന്ന് ്മാറി നില്‍ക്കുന്നവരുമുണ്ട്. മറ്റു ചില കൂട്ടര്‍ ഫോട്ടോസ് ഇടാന്‍ ഇഷ്ടമില്ലാത്തവരായിരിക്കാം ഇവര്‍ക്കൊക്കെയുള്ള ഒരു മറുപടിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

ലിജിന്‍ എന്ന യുവാവാണ് ഈ കുറിപ്പിന് പിന്നില്‍. നിങ്ങളുടെ ഫോട്ടോ ഇടുമ്പോള്‍ നീ പെണ്‍കുട്ടിയല്ലേ, എന്തിനാ ഫോട്ടോ ഇടുന്നത് എന്ന് ചോദിക്കുന്ന ഊളകളോട് തിരിച്ചു ചോദിക്കാന്‍ ഇനിയും പെണ്‍കുട്ടികള്‍ മടികേണ്ട കാര്യമില്ലെന്നും ലിജിന്‍ പോസ്റ്റിലൂടെ പറയുന്നു. മോര്‍ഫ് ചെയ്താലും മോശമായി ഉപയോഗിച്ചാലും അത് നിങ്ങളല്ല എന്ന ഉറച്ച ബോധ്യം ഉണ്ടെങ്കില്‍ മറ്റൊന്നിനെയും പേടിക്കേണ്ട ആവശ്യമില്ലെന്നും, പെണ്ണ് ഇത്രയൊക്കെയേ ചെയ്യാന്‍ പാടുള്ളു എന്ന് എവിടെയും എഴുതി വച്ചിട്ടില്ല. അതുകൊണ്ട് നിങ്ങളുടെ ചുറ്റിനും, അതിനെ നിങ്ങള്‍ തച്ചുടക്കാത്ത കാലം വരെ നിങ്ങളുടെ ആഗ്രഹങ്ങള്‍ക്കനുസരിച്ച് ജീവിക്കണം എന്ന് ലിജിന്‍ കുറിപ്പിലൂടെ പറയുന്നു.

കുറിപ്പ് വായിക്കാം:

പെണ്‍കുട്ടികളോടാണ് എന്റെ ചോദ്യം.. സമയം ഉണ്ടെങ്കില്‍ നിങ്ങള്‍ ഇത് മുഴുവന്‍ ഒന്ന് വായിക്കാന്‍ ശ്രമിക്കുക.സോഷ്യല്‍ മീഡിയകളില്‍ സ്വന്തം ഫോട്ടോ ഇടാനുള്ള ധൈര്യം പോലും നിങ്ങള്‍ക്കില്ലേ??? നിങ്ങള്‍ ആരെയാണ് ഭയക്കുന്നത്??. എന്ത് കൊണ്ടാണ് നിങ്ങള്‍ സ്വന്തം ഫോട്ടോ പ്രൊഫൈലില്‍ ഉപയോഗിക്കത്തത്.എന്തിനാണ് നിങ്ങള്‍ സ്വന്തം ഐഡന്റിറ്റി വെളിപ്പെടുത്താതെ മറഞ്ഞിരുന്നു എല്ലാം കാണാനും കേള്‍ക്കാനും മിണ്ടാനും ശ്രമിക്കുന്നത്?.,ഉത്തരവും ഞാന്‍ തന്നെ പറയാം..സ്വന്തം ഫോട്ടോ ഇട്ടാല്‍ ആരേലും missuse ചെയ്യുമോ, മോര്‍ഫ് ചെയ്യുമോ എന്നുള്ള പേടി,വീട്ടുകാര്‍, സഹോദരങ്ങള്‍, ഇവരെ ഭയന്നിട്ട്.മറ്റുകാരണങ്ങളും ഉണ്ടായേക്കാം. ചിലപ്പോള്‍ നിങ്ങള്‍ക്ക് ഫോട്ടോസ് ഇടാന്‍ ഇഷ്ടമില്ലാഞ്ഞിട്ടായിരിക്കാം..പക്ഷെ ആദ്യം മുകളില്‍ പറഞ്ഞ രണ്ടു കാരണങ്ങള്‍ക്കുള്ള എന്റെ മറുപടി ഇതാണ്.നിങ്ങള്‍ അപ്ലോഡ് ചെയുന്ന നിങ്ങളുടെ ഫോട്ടോ ആര് missuse ചെയ്താലും മോര്‍ഫ് ചെയ്താലും, നാളെ അത് നിങ്ങളുടെ മുന്നില്‍ വേറെ രൂപത്തില്‍ എത്തിയാലും, അത് നിങ്ങളല്ല എന്ന ഉറച്ച ബോധ്യം നിങ്ങള്‍ക്ക് ഉണ്ടെങ്കില്‍ നിങ്ങള്‍ എന്തിനു പേടിക്കണം.പിന്നെ വേറെ കൊറേ ക്ണാപ്പന്മാരുണ്ട്, സദാചാര ആങ്ങളമാര്‍. Fb ഫോട്ടോ ഇടുന്ന സഹോദരിമാരെ നിങ്ങള്‍ടെ ഫോട്ടോ മോര്‍ഫ് ചെയ്യപ്പെടും.

fbyil ഇട്ട ഫോട്ടോ മോര്‍ഫ് ചെയ്തതു കണ്ടു അവന്റെ കുഞ്ഞമ്മേടെ മോളും ഓള്‍ടെ തന്തേം തള്ളേം തൂങ്ങി ചത്തു. അതുകൊണ്ട് നിങ്ങള്‍ ഫോട്ടോ ഇടരുത് എന്നും പറഞ്ഞു വരുന്ന കൊറേ നല്ലവരായ ഉണ്ണികള്‍ .പിന്നെ വേറെ കൊറേ ഒറിജിനല്‍ കുടുംബക്കാരും ആങ്ങളമാരും ഉണ്ട്. അവരൊക്കെ അവരുടെ പല കോലത്തില്‍ ഉള്ള ഫോട്ടോസ് ഇടും. അവരുടെ കുടുംബത്തിലെ ഏതേലും പെണ്ണ് ഫോട്ടോ ഇട്ടാല്‍ അപ്പോള്‍ തുടങ്ങും. നീ ആരെ കാണിക്കാന്‍ ആണെടീ ഫോട്ടോ ഇടുന്നത്. ഡിലീറ്റ് ആക്കെടീ. അത് അങ്ങനെ കൊറേ ക്ണാപ്പന്മാര്‍ വേറെ…പിന്നെ മറ്റൊരു വിഭാഗം ഉണ്ട്.. രാത്രി 10 മണി കഴിഞ്ഞു അവന്‍ ഓണ്‍ലൈനില്‍ ഇരുന്നുകൊണ്ട് അവളോട് ചോദിക്കും, ഈ സമയത്ത് നീ എന്താ ഇവിടെ എന്ന് . ആ ചോദിക്കുന്നത് സ്വന്തം സഹോദരന്‍ ആകാം, കസിന്‍സ് ആകാം അതുമല്ലെങ്കില്‍ നമ്മളെ അത്രമേല്‍ care ചെയ്യുന്ന സദാചാര തെണ്ടികള്‍ ആവാം. ഇതൊക്കെ പറഞ്ഞ് കൊണ്ട് അവര്‍ അവര്‍ക്ക് ഇഷ്ടമുള്ള സമയം വരെ ഓണ്‍ലൈനില്‍ ചിലവഴിക്കും. അവിടെയും അവള്‍ക്ക് അതൊന്നും ചെയ്യാന്‍ പാടില്ല…

ഇതൊക്കെ കണ്ടും കെട്ടും പേടിച്ചു മാറി നിക്കുന്ന കൊറേ പെണ്‍കുട്ടികളും. എന്റെ ചോദ്യം ഇതാണ്.നിങ്ങളുടെ നിസ്സാരമായ ഒരു ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ ഇടാന്‍ അനുവദിക്കാത്ത, നിങ്ങളുടെ സമയം സോഷ്യല്‍ മീഡിയയില്‍ ചിലവഴിക്കാന്‍ അനുവദിക്കാത്ത ഈ സമൂഹത്തില്‍ നിന്നും എത്രനാള്‍ നിങ്ങള്‍ ഇങ്ങനെ ഒളിച്ചോടും.നിങ്ങളുടെ സ്വാതന്ത്ര്യങ്ങള്‍ക്കും, ഇഷ്ടങ്ങള്‍ക്കും നേരെ ഉയരുന്ന ഭീഷണികള്‍ കണ്ട് എത്ര നാള്‍ ഭയന്നു ഓടും.. ഇങ്ങനെ ഭയന്ന് ഓടാന്‍ തുടങ്ങിയാല്‍ നിങ്ങള്‍ ഓടുകയേ ഉണ്ടാകു.നീ ജനിച്ചത് പെണ്ണായിട്ട് ആണ്. ഞാന്‍ ആണായിട്ടും. അതുകൊണ്ട് എനിക്കെന്തും ചെയ്യാം. പക്ഷെ നീ നിന്റെ ഇഷ്ടങ്ങള്‍ ഉള്ളിലൊതുക്കി ജീവിച്ചോളുക. ഇങ്ങനെ പറയാതെ പറയുകയാണ് ഇവിടെ… അത് തലകുലുക്കി സമ്മതിച്ചു കൊടുത്തു നിങ്ങളും അതിനെ പ്രോത്സാഹിപ്പിച്ചു കൊണ്ടെ ഇരിക്കുന്നു.

നിങ്ങളുടെ ഫോട്ടോ ഇടുമ്പോള്‍ നീ പെണ്‍കുട്ടിയല്ലേ, എന്തിനാ ഫോട്ടോ ഇടുന്നത് എന്ന് ചോദിക്കുന്ന ഊളകളോട് നിങ്ങള്‍ തിരിച്ചു ചോയ്ക്കണം, എന്റെ ഫോട്ടോ ഞാന്‍ അല്ലാതെ നിന്റെ തന്ത വന്നു ഇടുമോ എന്ന്.Dp ഇല്ലാത്ത കൊറേ സുഹൃത്തുക്കള്‍ എനിക്കുണ്ട്. എന്തുകൊണ്ട് ഫോട്ടോസ് ഇടുന്നില്ല എന്ന എന്റെ ചോദ്യത്തിന് അവരില്‍ പലരും എന്നോട് പറഞ്ഞ കാരണങ്ങള്‍ ആണ് ഞാന്‍ മുകളില്‍ നിരത്തിയത്. അതിനുള്ള എന്റെ മറുപടികളും.ഞാന്‍ നിങ്ങളോട് ചോദിച്ച ഈ ചോദ്യങ്ങള്‍ വെറുമൊരു ഫേസ്ബുക് ഫോട്ടോയുടെ കാര്യത്തിനെ കുറിച്ച് മാത്രമല്ല. പെണ്ണായത് കൊണ്ട് നിങ്ങള്‍ക്ക് നിഷേധിക്കപ്പെട്ട എന്തൊക്കെ ഉണ്ടെന്നു നിങ്ങള്‍ സ്വയം ചോദിച്ചു നോക്കുക…നിങ്ങള്‍ ഒരുത്തനേം പേടിക്കണ്ട. ഇത് നിങ്ങളുടെ ജീവിതം ആണ്. നിങ്ങളാണ് തീരുമാനിക്കേണ്ടത് എങ്ങനെ ജീവിക്കണം എന്ത് ചെയ്യണം എന്ന്. ഒരു വ്യക്തിയുടെ ജീവിതം അയാളുടെ മാത്രം സ്വാതന്ത്ര്യമാണ്.നിങ്ങള്‍ ആര്‍ക്കു വേണ്ടി എന്തിനു വേണ്ടി മാറി നില്‍ക്കണം, മാറ്റി നിര്‍ത്തപ്പെടാന്‍ സമ്മതിച്ചു കൊടുക്കണം.. ഒരു പെണ്ണ് ഇത്രയൊക്കെയേ ചെയ്യാന്‍ പാടുള്ളു, ഇങ്ങനൊക്കെയെ ജീവിക്കാന്‍ പാടുള്ളു എന്നുള്ള ഒരു എഴുതപ്പെടാത്ത നിയമം ഉണ്ട് നിങ്ങളുടെ ചുറ്റിനും, അതിനെ നിങ്ങള്‍ തച്ചുടക്കാത്ത കാലം വരെ നിങ്ങള്‍ക്ക് നിങ്ങളാകാന്‍ സാധിക്കില്ല…നിങ്ങള്‍ക്ക്, വേണ്ടി ഉണ്ടാക്കിയിട്ടുള്ള വകുപ്പുകളാണ്it act 66A,67, ipc 354.. നേരം കിട്ടുമ്പോള്‍ ഈ വകുപ്പുകളെ കുറിച്ചൊന്നു ഗൂഗിളില്‍ പരതുക..ലിജിന്‍ cr പശുക്കടവ്.. …nb. ഈ പോസ്റ്റ് മുകളില്‍ പറഞ്ഞ കാരണങ്ങളാല്‍ ഫോട്ടോസ് പോസ്റ്റ് ചെയ്യാന്‍ പേടിക്കുന്നവരെ ഉദ്ദേശിച്ചു മാത്രം ആണ്.