ഇത്രയും സ്റ്റൈലിഷായ ഒരു പട്ടാളക്കാരനെ മലയാളത്തിൽ ഇതിനു മുമ്പ് കണ്ടിട്ടില്ല !! എടക്കാട് ബറ്റാലിയൻ06ന് മികച്ച പ്രതികരണം! #GoodResponse#EdakkaduBattalion06

എടക്കാട് ബറ്റാലിയൻ06 എന്ന ചിത്രത്തിൽ പട്ടാളക്കാരനായി എത്തി കയ്യടി നേടിയിരിക്കുകയാണ് ടോവിനോ തോമസ്. ഇത്രയും സ്റ്റൈലിഷായ ഒരു പട്ടാളക്കാരനെ മലയാളത്തിൽ ഇതിനു മുമ്പ് കണ്ടിട്ടില്ല ചിത്രത്തിലെ ടൊവിനോയുടെ ഗെറ്റ്പ്പ് കണ്ട് പ്രേക്ഷകർ പറയുന്നത്. മിക്ക തീയറ്ററുകളിൽ നിന്നും ചിത്രത്തിനെ വളരെ മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ആദ്യമായിട്ടാണ് ടോവിനോ തോമസ് ഒരു പട്ടാളക്കാരൻ ആയി അഭിനയിക്കുന്നത്. അദ്ദേഹത്തിന്റെ അഭിനയ മികവാണ് ചിത്രത്തിലെ ഏറ്റവും വലിയ ഹൈലൈറ്റ്. കുടുംബ പ്രേക്ഷകർക്കും യുവജനങ്ങൾക്കും ഒരുപോലെ ഇഷ്ടപ്പെട്ടിരിക്കുകയാണ് എടക്കാട് ബറ്റാലിയൻ06. ഒരുപാട് പട്ടാള ചിത്രങ്ങൾ മലയാളത്തിൽ ഇതിനു മുൻപ് ഇറങ്ങിയിട്ടുണ്ടെങ്കിലും ഈ ചിത്രം അവയിൽനിന്നെല്ലാം മറ്റൊരു വ്യത്യസ്ത അനുഭവം പ്രേക്ഷകന് നൽകുന്നു. യൂത്ത് സൂപ്പർസ്റ്റാർ ടോവിനോ തോമസ് നായകനായി അഭിനയിക്കുന്ന പുതിയ ചിത്രമായ എടക്കാട് ബറ്റാലിയൻ 06 തീയറ്ററുകളിൽ പ്രദർശനത്തിനെത്തിയിരിക്കുന്നു.
ഒരു ആർമി ഉദ്യോഗസ്ഥനായി ചിത്രത്തിൽ ടോവിനോ തോമസ് തന്റെ കരിയറിലെ തന്നെ മികച്ച പ്രകടനമാണ് കാഴ്ച വച്ചിരിക്കുന്നത്. നവാഗതനായ സ്വപ്‌നേഷ് കെ നായർ സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് സംവിധായകനും പ്രശസ്ത എഴുത്തുകാരനുമായ പി ബാലചന്ദ്രൻ ആണ്.ശ്രീകാന്ത് ഭാസി, ജോസെഫ് പട്ടത്താനം, ജയന്ത് മാമ്മൻ എന്നിവർ ചേർന്ന് നിർമ്മിച്ച ചിത്രത്തിൽ ടോവിനോയുടെ നായികയായെത്തുന്നത് മലയാളികളുടെ പ്രിയതാരം സംയുക്തയാണ്.

ആദ്യ പ്രദർശനം പൂർത്തിയായി കഴിഞ്ഞപ്പോൾ മുതൽ ചിത്രത്തിന് മികച്ച പ്രതികരണമാണ് വിവിധ മേഖലകളിൽ നിന്നും ലഭിച്ചു കൊണ്ടിരിക്കുന്നത്.ടോവിനോയുടെ കഥാപാത്രമായ ഷെഫീഖ് എന്ന പട്ടാളക്കരൻ, അദ്ദേഹത്തിന്റെ എടക്കാട് എന്ന ഗ്രാമത്തെയും ചുറ്റിപ്പറ്റിയാണ് സിനിമയുടെ കഥ പുരോഗമിക്കുന്നത്. ഏറെ നാളായി ഈ ചിത്രത്തിനു വേണ്ടി വലിയ ശാരീരിക കഷ്ടപ്പാടാണ് ടോവിനോ നേരിട്ടുള്ളത്. ഒരു പട്ടാളക്കാരന്റെ ശാരീരിക മികവ് നേടിയെടുക്കുന്നതിൽ ടോവിനോ തോമസ് ദീർഘനാൾ വലിയ കഠിനാധ്വാനം
ചെയ്തിരുന്നു. ചിത്രത്തിലെ ഗാനങ്ങളും ട്രെയിലറുകളും എല്ലാം സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിൽ തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ചിത്രത്തിന്റെ പേര് സൂചിപ്പിക്കുന്നതുപോലെ തന്നെ എടക്കാട് എന്ന മലപ്പുറത്തെ ഒരു ഒരു ഗ്രാമത്തിൽ നിന്നാണ് ചിത്രം ആരംഭിക്കുന്നത്.