ദുൽഖർ എന്തുചെയ്താലും വൈറൽ !! മലയാളികളുടെ സ്വന്തം ‘കുഞ്ഞിക്കയുടെ’ പുതിയ ചിത്രങ്ങൾക്കെല്ലാം സോഷ്യൽ മീഡിയയിൽ മികച്ച സ്വീകാര്യത….

ചുരുങ്ങിയ കാലത്തിനുള്ളിൽ മലയാള സിനിമയിൽ തന്റെതായ സ്ഥാനം പിടിച്ചെടുത്ത ദുൽഖർ സൽമാൻ കേരളത്തിൽ ഏറ്റവും കൂടുതൽ സ്വീകാര്യതയുള്ള നായക നടന്മാരിൽ ഒരാളാണ്. വളരെ കുറച്ച് സിനിമകൾ കൊണ്ട് ഇന്ത്യ മുഴുവൻ അറിയപ്പെടുന്ന ഒരു യൂത്ത് സൂപ്പർസ്റ്റാർ ആയി മാറികഴിഞ്ഞിരിക്കുന്നു മലയാളികളുടെ സ്വന്തം കുഞ്ഞിക്ക. അദ്ദേഹമിപ്പോൾ എന്തുചെയ്താലും വളരെ വലിയ പ്രാധാന്യമാണ് സമൂഹത്തിൽ ലഭിക്കുന്നത്. ദുൽഖർ സമീപകാലത്തായി സമൂഹ മാധ്യമങ്ങൾ വഴി പുറത്തുവിട്ട ചിത്രങ്ങൾ എല്ലാം വലിയ രീതിയിൽ സ്വീകരിക്കപ്പെട്ടിരുന്നു. അദ്ദേഹത്തിന്റെ പുതിയ പ്രൊഡക്ഷൻ കമ്പനിയുടെ ലോഗോ ചിത്രങ്ങൾ പുറത്ത് വിട്ടപ്പോൾ മികച്ച പ്രതികരണമാണ് ലഭിച്ചത്. മാത്രമല്ല ലോഗോയ്ക്ക് ഉള്ളിൽ ഒളിഞ്ഞിരിക്കുന്ന രഹസ്യത്തെക്കുറിച്ചും വലിയ രീതിയിലുള്ള ചർച്ചകൾ സമൂഹമാധ്യമങ്ങൾ കേന്ദ്രീകരിച്ച് നടന്നിരുന്നു. അതിനുശേഷം അദ്ദേഹത്തിന്റെ നടൻ സുരേഷ് ഗോപിയും ഒത്തുള്ള ചിത്രങ്ങളും, അദ്ദേഹത്തിന്റെ കുഞ്ഞുമക്കൾ മറിയത്തോട് ഒപ്പമുള്ള ചിത്രങ്ങളും വലിയ രീതിയിൽ ജനശ്രദ്ധ പിടിച്ചു പറ്റി. ഇപ്പോൾ ഇതാ ഐഎസ്എൽ ഫുട്ബോൾ മത്സരം കാണാനെത്തിയ ദുൽഖറിന്റെ ഫോട്ടോകളും വീഡിയോകളും വലിയ രീതിയിൽ വൈറലായിരിക്കുകയാണ്. കേരള ബ്ലാസ്റ്റേഴ്സും കൊൽക്കത്തയും തമ്മിൽ നടന്ന മത്സരം കാണാൻ ഗാലറിയിൽ എത്തിയ ദുൽഖർ സൽമാനെ മികച്ച വരവേൽപ്പ് ആയിരുന്നു കേരള ആരാധകർ നൽകിയത്. ദുൽഖർ ഗാലറിയിലിരുന്ന് കളി കാണുന്ന വീഡിയോ തന്റെ ഫേസ്ബുക്ക് പേജിലൂടെ പുറത്തു വിട്ടിരുന്നു. ഈ വീഡിയോയും ചിത്രങ്ങളും സമൂഹമാധ്യമങ്ങളിലൂടെ വലിയ രീതിയിൽ പ്രചരിക്കുകയും കേരളത്തെ പിന്തുണച്ച ദുൽഖർ സൽമാന് ആരാധകരുടെ വലിയ പ്രശംസയാണ് ലഭിച്ചിരിക്കുന്നത്.

സമീപകാലത്തായി ദുൽഖറിന്റെതായി പുറത്തിറങ്ങുന്ന മിക്ക ഫോട്ടോകളും വൈറലാകാതെ കടന്നു പോയിട്ടില്ല. സമീപകാലത്ത് മികച്ച വിജയങ്ങൾ നേടിയ ചിത്രങ്ങൾ അദ്ദേഹത്തിൽ നിന്നും ഉണ്ടായിട്ടില്ലെങ്കിൽ കൂടിയും അദ്ദേഹത്തിന്റെ സ്റ്റാർഡത്തിന് ഒരു കോട്ടവും സംഭവിച്ചിട്ടില്ല എന്നതിനുള്ള തെളിവാണ് ഇത്തരം മികച്ച പ്രതികരണങ്ങൾ സൂചിപ്പിക്കുന്നത്. സിനിമയിൽ അരങ്ങേറ്റം കുറിച്ച ആദ്യനാളുകളിൽ സ്ക്രിപ്റ്റുകൾ സെലക്ട് ചെയ്യുന്നത് അദ്ദേഹം കാണിച്ചിരുന്ന മികവ് ഇനിയും പുലർത്തിയാൽ മലയാളത്തിൽ ഒരുപാട് അത്ഭുതങ്ങൾ സൃഷ്ടിക്കാൻ ഈ യുവ താരത്തിന് കഴിയുമെന്നുതന്നെയാണ് എല്ലാ പ്രേക്ഷകരും കരുതുന്നത്.