ആഴക്കടലിലേക്ക് എടുത്തു ചാടി ദുൽഖർ സൽമാന്റെ സാഹസിക പ്രകടനം !! സുഹൃത്തുക്കൾ വേണ്ട എത്ര പറഞ്ഞിട്ടും ദുൽഖർ അത് ചെയ്യുകയായിരുന്നു… #video#Viral.

മലയാളത്തിലെ ട്രന്റ്സെറ്റർ ദുൽഖർ സൽമാൻ കടലിലേക്ക് ചാടുന്നതിന്റെ ദൃശ്യങ്ങൾ  സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിൽ വൈറലായി കൊണ്ടിരിക്കുകയാണ്. ദുൽഖർ സൽമാൻ തന്റെ സുഹൃത്തുക്കൾക്കൊപ്പം യൂറോപ്പിൽ നടത്തിയ യാത്രയ്ക്കിടയിലാണ് സംഭവമുണ്ടായത്. അല്പം സാഹസികത നിറഞ്ഞ വീഡിയോ താരം തന്റെ ഫേസ്ബുക്കിലൂടെയും  ഇൻസ്റ്റാഗ്രാം പേജിലൂടെയും പങ്കുവെച്ചു. ‘ചെയ്യരുതെന്ന് നിങ്ങൾ പറഞ്ഞു പക്ഷേ ഞാൻ വീണ്ടും വീണ്ടും ചെയ്തുകൊണ്ടിരിക്കുന്നു’ എന്ന കുറിപ്പോടെ കൂടിയാണ് ദുൽഖർ വീഡിയോ ഷെയർ ചെയ്തത്. ആഴക്കടലിലേക്ക് ഒരു ജാക്കറ്റോ ലൈഫ് ഗാർഡിന്റെയോ സഹായം കൂടാതെ എടുത്തു ചാടുന്ന വീഡിയോ ഏവരിലും വലിയ അത്ഭുതമാണ് ഉണ്ടാക്കിയിരിക്കുന്നത്.
കാരണം കടൽ വളരെ അപകടം നിറഞ്ഞ ഒരു പ്രദേശം തന്നെയാണ്. ചാർളി എന്ന സിനിമയിലും ദുൽഖർ സൽമാൻ ആഴക്കടലിലേക്ക് എടുത്തു ചാടുന്ന ഒരു രംഗമുണ്ട്. ആ രംഗത്തോട് സമാനമായ രീതിയിൽ തന്നെയാണ് എല്ലാ പ്രേക്ഷകരും പ്രതികരിച്ചിരിക്കുന്നത്. സംഭവം വളരെ വലിയ വാർത്തയായി തന്നെ എനിക്ക് സമൂഹ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തിരുന്നു. ചുരുങ്ങിയ സമയം കൊണ്ട് തന്നെ ദുൽഖർ കടലിലേക്ക് ചാടുന്ന വീഡിയോ ഫെയ്സ്ബുക്കിലും ഇൻസ്റ്റാഗ്രാമിലും വലിയ തരംഗമാണ് സൃഷ്ടിച്ചിരിക്കുന്നത്. ദുൽഖർ ആരാധകരും പ്രേക്ഷകർക്കൊപ്പം തന്നെ വീഡിയോ പങ്കുവെക്കുകയുണ്ടായി. കുറച്ചു വർഷങ്ങളായി മലയാള സിനിമയിൽ അത്ര സജീവസാന്നിധ്യം അല്ലാതെ മാറിനിൽക്കുന്ന ദുൽഖർ സൽമാൻ സുകുമാരക്കുറുപ്പിനെ ജീവിതകഥ പറയുന്ന സിനിമയിലൂടെ വമ്പൻ തിരിച്ചുവരവ് ഒരുങ്ങുകയാണ്.

ദി സോയാ  ഫാക്ടർ എന്ന ഹിന്ദി ചിത്രത്തിനു വേണ്ടിയായിരുന്നു മലയാളത്തിൽ നിന്നും വലിയൊരു ബ്രേക്ക് എടുത്ത് ദുൽക്കർ മാറിനിന്നത്. ഒന്നര വർഷത്തോളം നീണ്ടുനിന്ന വലിയൊരു ഇടവേളയാണ് ദുൽഖറിന് മലയാളത്തിൽ നിന്നും ഏൽക്കേണ്ടിവന്നത്. ഒരു എമണ്ടൻ പ്രേമകഥ എന്ന സിനിമയിലൂടെ ഒരു മികച്ച തിരിച്ചുവരവിന് വേണ്ടി അദ്ദേഹം ശ്രമിച്ചെങ്കിലും ചിത്രം വേണ്ടരീതിയിൽ വിജയിച്ചില്ല. പക്ഷേ മികച്ച സാമ്പത്തിക വിജയം ചിത്രം നേടിയിരുന്നു. മികച്ച ചിത്രങ്ങളിലൂടെ തന്നെ വീണ്ടും വലിയൊരു തിരിച്ചുവരവിന് ഒരുങ്ങുകയാണ് മലയാളികളുടെ സ്വന്തം കുഞ്ഞിക്ക.