ഉല്ലാസ”ത്തിന്റെ റീമേക്ക് പതിപ്പിൽ ദുൽഖർ സൽമാനും വിക്രം പ്രഭുവും നായകന്മാരായി എത്തുന്നു?? 22 വർഷം മുമ്പ് അജിത്ത് കുമാർ- ചിയാൻ വിക്രം കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ചിത്രമാണ് ഉല്ലാസം !!

തമിഴ് സിനിമയിലെ ഇരട്ട സംവിധായകരായ ജെ.ഡി-ജെറി കൂട്ടുകെട്ടിൽ ഒരുക്കുന്ന പുതിയ തമിഴ് ചിത്രത്തിൽ മലയാളത്തിൽ നിന്നും യൂത്ത് സൂപ്പർ സ്റ്റാർ ദുൽഖർ സൽമാനും തമിഴ് യുവതാരങ്ങളിൽ ശ്രദ്ധേയനായ വിക്രം പ്രഭു ഒന്നിക്കുന്നതായി റിപ്പോർട്ടുകൾ പുറത്തുവരുന്നു. മലയാളത്തിലെതുപോലെ തന്നെ തമിഴിലും ദുൽഖർ സൽമാന് വലിയ മാർക്കറ്റാണുള്ളത്. അദ്ദേഹം നായകനായെത്തിയ ഓക്കേ കണ്മണി എന്ന തമിഴ് ചിത്രം തമിഴ്നാട്ടിൽ വലിയ വിജയം നേടിയിരുന്നു. കൂടാതെ താരത്തിന്റെ മലയാള ചിത്രങ്ങൾക്കും തമിഴ്നാട്ടിൽ വലിയ ആരാധകരാണുള്ളത്. വിക്രം പ്രഭുവും തമിഴ്നാട്ടിൽ ഏറെ ശ്രദ്ധേയനായ യുവതാരമാണ് താരത്തിന്റെ കുംകി എന്ന ചിത്രം കേരളത്തിലും വലിയ രീതിയിൽ ശ്രദ്ധിക്കപ്പെടുന്നു. ഇരുവരും ഒരു ചിത്രത്തിൽ ഒന്നിക്കുന്നത് മലയാളി പ്രേക്ഷകർക്കും തമിഴ് പ്രേക്ഷകർക്കും ഒരുപോലെ പ്രിയങ്കരമായ കാര്യം തന്നെയാണ്. ജെ.ഡി -ജെറി കൂട്ടുകെട്ടിൽ ചുരുക്കം ചില ചിത്രങ്ങൾ മാത്രമേ പുറത്തിറങ്ങിയിട്ടുള്ളൂ. ഇരുവരും സംവിധാനം ചെയ്ത ആദ്യത്തെ ചിത്രം തന്നെ വലിയ രീതിയിൽ ശ്രദ്ധനേടിയിരുന്നു. ഹിന്ദിയുടെ സ്വന്തം ബിഗ് ബി അമിതാബച്ചൻ നിർമ്മിച്ച് സൂപ്പർസ്റ്റാറുകളായ അജിത്ത് കുമാറും ചിയാൻ വിക്രം നായകൻമാരായി എത്തിയ ആക്ഷൻ സിനിമ ‘ഉല്ലാസം’ സിനിമ സംവിധാനം ചെയ്താണ്  ഇരുവരും അരങ്ങേറ്റം കുറിച്ചത്. ചിത്രം ബോക്സ് ഓഫീസിൽ വളരെ വലിയ വിജയം നേടിയിരുന്നു. ഈ ചിത്രത്തിന്റെ റീമേക് പതിപ്പിലാണ് ദുൽഖറും വിക്രം പ്രഭുവും ഒരുമിച്ച് എത്തുക എന്നും റിപ്പോർട്ടുകൾ ഉണ്ട്.

തല അജിത്തും സൂപ്പർസ്റ്റാർ ചെയ്യാൻ വിക്രവും ഒരുമിച്ച ചിത്രത്തിന്റെ പുനരാവിഷ്കരണത്തിൽ
ആരാവും അജിത്തിന്റെയും വിക്രംത്തിന്റെയും കഥാപാത്രങ്ങൾ ചെയ്യുക എന്ന കാര്യത്തിൽ ആരാധകർക്കിടയിൽ വലിയ രീതിയിലുള്ള ചർച്ചകളാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. 1997 പുറത്തിറങ്ങിയ ചിത്രം വലിയ രീതിയിൽ വിജയം നേടി എന്നു മാത്രമല്ല ഇന്ത്യയിലെതന്നെ സൂപ്പർതാരങ്ങളുടെ അപൂർവമായ ഒരു സംഗമം എന്ന നിലയിലും വളരെ രീതിയിൽ ശ്രദ്ധ നേടി. ചിത്രത്തെക്കുറിച്ചുള്ള ഔദ്യോഗികമായ റിപ്പോർട്ടുകൾ ഉടൻ തന്നെ  അണിയറപ്രവർത്തകർ പുറത്തു വിടുന്നതായിരിക്കും. തമിഴിൽ തന്റെതായ സ്ഥാനമുറപ്പിക്കാൻ ദുൽഖർ സൽമാന് ഈ  ചിത്രത്തിലൂടെ കഴിയുമെന്നാണ് ഏവരെയും പ്രതീക്ഷിക്കുന്നത്.