മോഹൻലാലിനേയും ജയസൂര്യയും നായകന്മാരാക്കിയുള്ള വമ്പൻ ചിത്രങ്ങൾ പ്രഖ്യാപിച്ച് സംവിധായകൻ വിനയൻ !! ബ്രഹ്മാണ്ഡചിത്രം ബാറോസിന് ശേഷം മോഹൻലാൽ അഭിനയിക്കുന്നത് വിനയൻ ചിത്രത്തിലായിരിക്കും….

സിനിമാലോകത്തു നിന്ന് നേരിട്ട വലിയ പ്രതിസന്ധികളെ അതിജീവിച്ചു കൊണ്ട് മലയാളികളുടെ പ്രിയപ്പെട്ട പരീക്ഷണ സംവിധായകൻ വിനയൻ വീണ്ടും മലയാള സിനിമയിൽ സജീവമാകുന്നു. അദ്ദേഹത്തിന്റെ പുതിയ ചിത്രം ആകാശഗംഗ 2 റിലീസിംഗിന് ഒരുങ്ങുകയാണ് ഈ ഈ സാഹചര്യത്തിൽ അദ്ദേഹം പുതിയ ചിത്രത്തിലെ വിശേഷങ്ങൾ പങ്കുവെച്ച് ഫേസ്ബുക്ക് പോസ്റ്റ് മറ്റ് സുപ്രധാനമായ ഒരു വിവരം കൂടി പങ്കു വയ്ക്കുന്നു. നടനവിസ്മയം മോഹൻലാലിനെയും ജനപ്രിയ നടൻ ജയസൂര്യയെയും നായകനാക്കി അദ്ദേഹം പുതിയ ചിത്രങ്ങൾ പ്ലാൻ ചെയ്യുന്നു എന്നതാണ് സംവിധായകൻ വിനയന്റെ പുതിയ സിനിമ വിശേഷങ്ങൾ. അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചത് ഇങ്ങനെ: “ആകാശഗംഗ 2” നവംബർ ഒന്നിന് റിലീസിന് ഒരുങ്ങുകയാണ്. അറ്റ്മോസ് സൗണ്ട് മിക്സിങ്ങിൻെറയും ഗ്രാഫിക്സിൻെറയും ജോലികൾ അവസാനഘട്ടത്തിലാണ് സിനിമാരംഗത്ത് പത്തുവർഷം നീണ്ടു നിന്ന നീചമായ വിലക്കു കാലത്തിനു ശേഷം സ്വയം പോരാടി തിരിച്ചു വന്നപ്പോഴും രാജാമണി എന്ന ഒരു പുതുമുഖ നടനെ ചാലക്കുടിക്കാരൻ ചങ്ങാതിയിലൂടെ അവതരിപ്പിച്ച് വിജയം നേടാനായത് സത്യസന്ധതക്കും നിലപാടുകൾക്കും ലഭിച്ച അംഗീകാരം കൂടിയായി ഞാൻ കാണുന്നു.ജയസൂര്യയെ നായകനാക്കി ഒരു ചിത്രവും മോഹൻലാൽ നായകനായ ഒരു സിനിമയും “നങ്ങേലി”യും ആണ് പ്ലാനിംഗിലുള്ള പ്രോജക്ടുകൾ. ഇതിനിടയിൽ 3d ചിത്രത്തിൻെറ സംവിധാനം കൂടി ശ്രീ മോഹൻലാലിനു നിർവ്വഹിക്കാനുള്ളതു കൊണ്ടു തന്നെ ആ സംരംഭം അടുത്തവർഷം അവസാനമേ നടക്കാൻ ഇടയുള്ളു എന്നാണു തോന്നുന്നത്.

ഏതായാലും സിനിമയോടുള്ള എൻെറ വൈകാരികമായ ബന്ധവും അതുതരുന്ന സന്തോഷവും പഴയതിലും ഊർജ്ജ്സ്വലമായി ഇന്നും നിലനിൽക്കുന്നു എന്നതാണു സത്യം. അതുകൊണ്ടുതന്നെ തികച്ചും പുതുമയാർന്ന ചില സബ്ജക്ടുകൾക്കായി ഞാൻ ശ്രമിക്കുന്നുണ്ട്. കേരളപ്പിറവി ദിവസം റിലീസു ചെയ്യുന്ന “ആകാശഗംഗ2” വിലും നിരവധി പ്രമുഖ നടൻമാരോടൊപ്പം പുതുമുഖങ്ങളെയും പരീക്ഷിക്കുന്നുണ്ട്. ചിത്രത്തിൻെറ ആദ്യഭാഗം പോലെ തന്നെ ഈ രണ്ടാം ഭാഗവും പ്രേക്ഷകർക്ക് രസകരവും ഉദ്വേഗ ജനകവും ആയിരിക്കും എന്നു പ്രതീക്ഷിക്കുന്നു.നല്ലൊരു എൻറർടൈനർ നിങ്ങൾക്കായി കാഴ്ചവയ്കാൻ ശ്രമിക്കുന്നു എന്നതിനപ്പുറം വിനയനെന്ന ചലച്ചിത്രകാരന് എല്ലാ വിഷമഘട്ടങ്ങളിലും കേരളജനത തന്ന സ്നേഹത്തിനും പിന്തുണയ്കും ഒരായിരം നന്ദി പ്രകാശിപ്പിക്കുന്നു.

This site is protected by wp-copyrightpro.com