‘മധുരരാജ’ക്ക് ശേഷം മമ്മൂട്ടി-വൈശാഖ് കൂട്ടുകെട്ടിൽ ബ്രഹ്മാണ്ഡ ചിത്രം ഒരുങ്ങുന്നു !! മോഹൻലാലിന്റെ വൈശാഖ് ചിത്രം വൈകുമെന്ന് റിപ്പോർട്ടുകൾ…

ഹിറ്റ് മേക്കർ സംവിധായകൻ വൈശാഖും നടനവിസ്മയം മോഹൻലാലും ഒരുമിക്കുന്ന പുതിയ ചിത്രത്തെക്കുറിച്ച് റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. പുലിമുരുകൻ എന്ന ചിത്രത്തിലെ മൂന്നാം വാർഷികം ആഘോഷിക്കുന്ന വേളയിൽ ടോമിച്ചൻ മുളകുപാടം പുലിമുരുകൻ ടീമിന്റെ മറ്റൊരു മോഹൻലാൽ ചിത്രം അണിയറയിൽ ഒരുങ്ങുന്നു എന്ന വിവരം പുറത്തു വിട്ടിരുന്നു.
ആരാധകർ ആവേശത്തോടെ ആ വാർത്ത ഏറ്റെടുക്കുകയാണ് ഉണ്ടായത്. പുലിമുരുകന് ശേഷം വൈശാഖ് ഒരുക്കുന്ന മറ്റൊരു ബ്രഹ്മാണ്ട മോഹൻലാൽ ചിത്രമായിരിക്കും അണിയറയിൽ ഒരുങ്ങുന്നതെന്ന് ഏവരും പ്രതീക്ഷിച്ചു. എന്നാൽ മോഹൻലാൽ ആരാധകർക്ക് ആ ചിത്രത്തിനായി അല്പം കാത്തിരിക്കേണ്ടതുണ്ട്. മോഹൻലാൽ സംവിധാനം ചെയ്യുന്ന ബാറോസ് എന്ന ചിത്രവും അതിനുശേഷം അദ്ദേഹം അഭിനയിക്കുന്ന എമ്പുരാൻ എന്ന ചിത്രത്തിന് ശേഷവും മാത്രമേ വൈശാഖുമായി ഒരു ചിത്രം ഉണ്ടാവു എന്നതിനാലാണ് വൈശാഖ്-മമ്മൂട്ടി കൂട്ടുകെട്ടിൽ മറ്റൊരു ബ്രഹ്മാണ്ഡചിത്രം ഒരുങ്ങുന്നു എന്നാണ് പുതിയ റിപ്പോർട്ടുകൾ. വൻ വിജയമായി മാറിയ മധുരരാജ എന്ന ചിത്രത്തിന് ശേഷം വൈശാഖും മമ്മൂട്ടിയും ഒന്നിക്കുന്ന ചിത്രമായിരിക്കും ഇത്. ഉദയകൃഷ്ണ തന്നെയായിരിക്കും ഈ ചിത്രത്തിനും തിരക്കഥ രചിക്കുക. ആക്ഷൻ പശ്ചാത്തലത്തിലൊരുങ്ങുന്ന ഒരു ഫാമിലി ചിത്രമായിരിക്കും ഇതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ഏകദേശം 30 കോടിയോളം മുതൽമുടക്കിൽ ഒരുങ്ങുന്ന ഈ ചിത്രം മധുരാജയെകാൾ മികച്ച ആക്ഷൻ രംഗങ്ങൾ ഉൾപ്പെടുത്തിയിട്ടുള്ള ഒരു ബ്രഹ്മാണ്ഡ മലയാളചിത്രം തന്നെയായിരിക്കും. സൂപ്പർതാരങ്ങളെ വളരെ മികച്ച രീതിയിൽ ഉപയോഗിക്കാൻ കഴിവുള്ള വൈശാഖ് സംവിധായകന്റെ കരിയറിലെ തന്നെ മികച്ച ചിത്രങ്ങളായ പുലിമുരുകൻ, മധുരരാജ എന്നീ ചിത്രങ്ങളിൽ നിന്നും വളരെ വ്യത്യസ്തമായ രീതിയിലായിരിക്കും ഈ ചിത്രം ഒരുക്കാനാണ് അദ്ദേഹം ഒരുങ്ങുന്നതെന്നാണ് സൂചനകൾ.
കൂടുതൽ ഔദ്യോഗികമായ വിശദാംശങ്ങൾക്ക് വേണ്ടി കാത്തിരിക്കുകയാണ് ആരാധകർ.