“സ്വന്തം കഠിനാധ്വാനം കൊണ്ട് വളർന്നു വന്ന യുവ താരമാണ് ഷെയ്ൻ…” സംവിധായകൻ ശ്രീകുമാർ മേനോനും മേജർ രവിയും യുവനടന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് രംഗത്ത് !! ശ്രീകുമാർ മേനോന്റെ വളരെ വിശദമായ ഫേസ്ബുക്ക് പോസ്റ്റിന് മികച്ച അഭിപ്രായം…

യുവ നടന്മാരിൽ ഏറ്റവും ശ്രദ്ധേയ താരമായ ഷൈൻ നിഗം നിർമ്മാതാവ് ജോബി ജോർജിനെതിരെ ഗുരുതര ആരോപണവുമായി രംഗത്തെത്തിയതോടെ സംഭവം സിനിമാ ലോകത്ത് വലിയ കോളിളക്കം തന്നെ സൃഷ്ടിച്ചിരിക്കുകയാണ്.തന്നെ ഇല്ലാതാകുമെന്നും കേരളത്തിൽ സ്വസ്ഥമായി ജീവിക്കാൻ അനുവദിക്കില്ല എന്നും ജോബി ജോർജ് ഭീഷണിപ്പെടുത്തിയതായി പരാതിയുമായി ആണ് ഷൈൻ മാധ്യമങ്ങളെയും സംഘടനയെയും സമീപിച്ചത്. സംഭവത്തിന് വാസ്തവവും സത്യസന്ധതയും എന്തെന്നറിയാതെ വ്യക്തമായ നിലപാട് സ്വീകരിക്കാതെ പൊതുജനങ്ങളും സിനിമാ താരങ്ങളും ആദ്യം അല്പം പകച്ചുപോയ എങ്കിലും ഇപ്പോൾ ആ സ്ഥിതിക്ക് വലിയ മാറ്റം വന്നിരിക്കുകയാണ്. പൊതുജനങ്ങളിൽ നിന്നും സിനിമാ പ്രവർത്തകരിൽ നിന്നും വളരെ വലിയ പിന്തുണയാണ് ഷെയിൻ നിഗം അതിന് ഇപ്പോൾ ലഭിച്ചുകൊണ്ടിരിക്കുന്നത്. മലയാളത്തിലെ പ്രമുഖ സംവിധായകരായ ശ്രീകുമാർ മേനോനും, മേജർ രവിയും ഷെയിനിന് പിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണ്. ശ്രീകുമാർ മേനോൻ ഫേസ്ബുക്കിൽ പേജിലൂടെ വലിയ ഒരു കുറുപ്പ് തന്നെയാണ് എഴുതിയിരിക്കുന്നത്.ഷെയിനിന്റെ പിതാവ് അഭിയുമായി വളരെ അടുത്ത ബന്ധം ഉണ്ടായിരുന്ന ശ്രീകുമാർ മേനോൻ എന്തു കൊണ്ടാണ് താൻ ഷെയിനിനെ പിന്തുണക്കുന്നതെന്ന് അദ്ദേഹം വളരെ വിശദമായി തന്നെ വിശദീകരക്കുന്നുണ്ട്.ഒരു യുവനടന്റെ പ്രശ്നത്തിൽ സീനിയർ ആയിട്ടുള്ള ഇവരെ പോലുള്ള സിനിമാപ്രവർത്തകർ ഇടപെടുന്നതും, ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും വളരെ സ്വാഗതാർഹമായ ഒരു കാര്യം തന്നെയാണ്.ഷെയിനിന്‌ അനുകൂലമായി ശ്രീകുമാർ മേനോൻ നിലപാട് വെക്തമായിയതോടെ വിവിധ മേഖലകളിൽ നിന്നും അദ്ദേഹത്തിന് വലിയ രീതിയിലുള്ള അഭിനന്ദനങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

ശ്രീകുമാർ മേനോൻ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം.

“മലയാള സിനിമയില്‍ പ്രതിഭ ഏറ്റവുമധികം പ്രകടിപ്പിക്കുന്ന നവതാരമാണ് ഷെയ്ന്‍ നിഗം. ഇന്നലെ ഷെയ്‌ന്റെ ലൈവ് വീഡിയോ, അദ്ദേഹം നേരിടുന്ന ഒരു വധഭീഷണിയെ കുറിച്ചാണ്. എനിക്ക് ആ ചെറുപ്പക്കാരന്റെ കരച്ചില്‍ പോലെയാണ് തോന്നിയത്. തലതൊട്ടപ്പന്മാര്‍ ഇല്ലാത്ത ഒരാളാണ് ഷെയ്ന്‍. അബിയുടെ മകന്‍ എന്ന നിലയ്ക്കാണ് താനീ ഭീഷണികളെല്ലാം നേരിടുന്നത് എന്ന് ഷെയ്ന്‍ പറയുന്നു. അബിയെ പോലെ മാന്യനായ ഒരു പ്രതിഭയുടെ മകന്‍ എന്തിനാണ് ഭീഷണി നേരിടുന്നത്? അബിയുടെ ജീവിതത്തെ അടുത്തറിയാവുന്നവര്‍ക്ക് അറിയാം, അബിയില്‍ നിന്ന് അവസരങ്ങള്‍ തട്ടിപ്പറിച്ച ആളുകളാണ് കൂടുതല്‍. ഇപ്പോള്‍, അബിയുടെ മരണാനന്തരം മകന്‍ അംഗീകരിക്കപ്പെടുമ്പോള്‍ അബി തന്നെയാണ് അംഗീകരിക്കപ്പെടുന്നത് എന്നു കരുതുന്നവരാണ് ഏറെയും.ഷെയ്‌ന്റെ വീഡിയോയിലും ‘അമ്മ’യ്ക്ക് നല്‍കിയ പരാതിയിലും വ്യക്തമാക്കുന്നത്, വധഭീഷണി മാത്രമല്ല ഉയര്‍ത്തിയിരിക്കുന്നത് എന്നാണ്”.

അതായത് സമൂഹമധ്യത്തില്‍ ഷെയ്‌നെ ഇല്ലാതാക്കുന്ന എന്തോ പ്രചരിപ്പിക്കുമെന്നും ഭീഷണിയുണ്ട്. ക്രൈമാണ് ഷെയ്‌ന് എതിരെ നടന്നിരിക്കുന്നത് എന്നത് വ്യക്തമാണ്.
ഞാന്‍ ഷെയ്‌ന് ഒപ്പമാണ്. പ്രതികരിക്കുന്ന യുവാക്കളെ സദാചാര ഗുണ്ടായിസം നടത്തി ഒതുക്കുന്നതൊക്കെ പഴയ നമ്പരാണ്. ഷെയ്‌ന് എതിരെ ഒട്ടേറെ വോയ്‌സ് ക്ലിപ്പുകള്‍ ആരൊക്കയോ പ്രചരിപ്പിക്കുന്നുണ്ട്. ഷെയ്‌നെ വട്ടം കൂടി വേട്ടയാടുകയാണ്. സിനിമ ലോകവും സമൂഹവും ഷെയ്‌ന് ഒപ്പം നിലപാടെടുക്കണം.
സമാധാനത്തോടെ കഥാപാത്രങ്ങളിലേയ്ക്ക് ചേക്കേറാന്‍ കഴിയുന്ന ഒരു മനസ് ഷെയ്‌ന് ഒരുക്കേണ്ടതുണ്ട്. അയാളൊരു കലാകാരനാണ്. അയാള്‍ അയാളുടെ.”

“സ്വാതന്ത്ര്യങ്ങളിലായിരിക്കട്ടെ.തന്നെ സിനിമ രംഗത്ത് ഒതുക്കിയ കഥകളും ആ ആളുകളെ കുറിച്ചും അബി എന്നോട് പറഞ്ഞിട്ടുണ്ട്. അതുപോലെ അദ്ദേഹത്തിന്റെ മകന് വെല്ലുവിളികൾ ഉണ്ടാകുമോയെന്ന് അബി ഭയന്നിരുന്നു. ഞാൻ ചെയ്ത അമിതാഭ് ബച്ചൻ പരസ്യങ്ങളിലെല്ലാം ബച്ചൻ സാറിന് ശബ്ദം നൽകിയത് അബിയാണ്. അന്ന് ഞങ്ങൾ തമ്മിൽ ഒരുപാട് കാര്യങ്ങൾ സംസാരിക്കാനിടയായിട്ടുണ്ട്. അബി തന്നെ പറഞ്ഞ് ഷെയ്ൻ ഇപ്പോൾ പറയുന്ന കാര്യങ്ങൾ അറിയാവുന്ന ഒരാൾ എന്ന നിലയ്ക്ക്. അബിയുടെ മകനോടൊപ്പം മാത്രമേ നിൽക്കു.
പ്രിയ ഷെയ്ൻ, നിരുപാധികം ഒപ്പമുണ്ട്.”

I happened to see a video clip of Shane Nigam, son of late actor Abhi. Who ever has hurt that kid,understand one thing. He is a hardworking actor who is trying to come up at his own.Please don’t discourage the upcoming artists who have no one to support.Don’t set a bad example of Malayalam film industry. My full support to Shane.please don’t get disappointed dear.everything will be alright.love
Major Ravi