ഉണ്ടക്ക് ശേഷം ബ്ലോക്ക്ബസ്റ്റർ ആവർത്തിക്കാൻ ഖാലിദ് റഹ്‌മാനും ഷെയിൻ നിഗമും പുതിയ സിനിമയ്ക്കായി ഒന്നിക്കുന്നു..

അനുരാഗ കരിക്കിൻ വെള്ളം, ഉണ്ടാ തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകൻ ഖാലിദ് റഹ്മാന്റെ പുതിയ ചിത്രത്തിൽ ഷൈൻ നിഗം നായകനായി എത്തുന്നു. മെഗാസ്റ്റാർ മമ്മൂട്ടി നായകനായ ഉണ്ടാ എന്ന ചിത്രത്തിന് ശേഷം ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. യുവതാരനിരയിൽ ശ്രദ്ധേയനായ നടനും സംവിധായകനും ഒന്നിക്കുമ്പോൾ മികച്ച ഒരു സിനിമ തന്നെയാണ് പ്രേക്ഷകർ പ്രതീക്ഷിക്കുന്നത്. ചിത്രത്തിന്റെ കാസ്റ്റിംഗ് നടന്നുകൊണ്ടിരിക്കുകയാണ് ഇപ്പോൾ. ചിത്രത്തിലെ നായികയെ ഓഡിഷനിലൂടെ കണ്ടെത്താനാണ് അണിയറപ്രവർത്തകർ തീരുമാനിച്ചിരിക്കുന്നത്. ഉസ്താദ് ഹോട്ടൽ, നോർത്ത് 24 കാതം, എബിസിഡി തുടങ്ങിയ ഹിറ്റ് ചിത്രങ്ങളുടെ സഹസംവിധായകനായി പ്രവർത്തിച്ചിട്ടുള്ള ഖാലിദ് റഹ്മാന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ രണ്ടു ചിത്രങ്ങളും മികച്ച പ്രേക്ഷക അഭിപ്രായത്തോടെ വിജയിച്ച ചിത്രങ്ങളാണ്.
ഉണ്ടാ എന്ന ചിത്രത്തിലൂടെ മെഗാസ്റ്റാറിനെ മറ്റൊരു പോലീസ് പരിവേഷം നൽകി കയ്യടി നേടിയ ഖാലിദ് യൂത്ത് സ്റ്റാർ ഷൈനിനെയും മികച്ച രീതിയിൽ ഉപയോഗിക്കും എന്ന് തന്നെയാണ് പ്രേക്ഷകർ പ്രതീക്ഷിക്കുന്നത്.
സ്വാഭാവിക അഭിനയം കൊണ്ട് മറ്റുള്ള നടന്മാരിൽ നിന്നും വ്യത്യസ്തനായി തന്റെതായ സ്ഥാനം മലയാള സിനിമയിൽ ഉറപ്പിച്ചിരിക്കുന്ന യുവനടനാണ് ഷൈൻ നിഗം. നിരവധി പ്രതിഭാധനന്മാരായ സിനിമാ സഹകരിക്കാൻ സാധിച്ചിട്ടുള്ള യുവനടൻ. ചുരുങ്ങിയ ചിത്രങ്ങൾകൊണ്ട് തന്നെ വലിയ രീതിയിലുള്ള ജനപ്രീതിയാണ് നാളിതുവരെയായി നേടിയെടുത്തിരിക്കുന്നത്.

സ്വാഭാവിക അഭിനയം കൊണ്ട് പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കിയ താരം അന്തരിച്ച മിമിക്രി,സിനിമ താരം അബിയുടെ മകനാണ്. ശ്രീനാഥ് ഭാസി, സൗബിൻ ഷാഹിർ ,ഫഹദ് ഫാസിൽ എന്നിവർക്കൊപ്പം ഷൈൻ നിഗവും പ്രധാന വേഷത്തിൽ എത്തിയ കുമ്പളങ്ങി നൈറ്റ്സ് മികച്ച പ്രതികരണത്തോടെ വലിയ വിജയമായി മാറിയിരുന്നു. സാമ്പത്തിക വിജയത്തിന് ഒപ്പം നിരൂപ പ്രശംസയും നേടിയ ഇത്തരത്തിൽ ഷൈൻ നിഗത്തിനന്റെ പ്രകടനം ഏറെ പ്രശംസിക്കപ്പെട്ടു. അദ്ദേഹത്തിന്റെ അഭിനയ ജീവിതത്തിലെ വലിയ ഒരു നാഴികക്കല്ല് തന്നെയായിരിക്കും ഓള് എന്ന ചിത്രം. മലയാള സിനിമയിലെ ഏറ്റവും സീനിയർ ആയ ഒരു ഫിലിം മേക്കർ ഷൈനെ പോലുള്ള ഒരു യുവനടനെ തിരഞ്ഞെടുക്കണമെങ്കിൽ അത് ആ നടന്റെ വിജയം തന്നെയാണ്.

This site is protected by wp-copyrightpro.com