“മുസ്ലിമായത് കൊണ്ട് മാത്രം വർഗ്ഗീയമായ പ്രശ്നങ്ങൾ എനിക്ക് നേരിടേണ്ടി വന്നിട്ടുണ്ട്, ഇന്ത്യയിൽ ഇപ്പോൾ മതത്തിന്റെ അടിസ്ഥാനത്തിലാണ് വ്യക്തിത്വം നിശ്ചയിക്കുന്നത് “. സംവിധായകൻ കമൽ.

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട സംവിധായകരിൽ ഒരാളാണ് കമൽ. മലയാളത്തിലെ സീനിയർ ആയിട്ടുള്ള സംവിധായകനായ അദ്ദേഹം ഇപ്പോഴും സജീവമായി തന്നെ മലയാളസിനിമയിൽ തുടരുന്നു. സിനിമയിൽ മാത്രം ഒതുങ്ങി നിൽക്കാതെ സാംസ്കാരികമായ വിഷയങ്ങളിലും തന്റെ അഭിപ്രായങ്ങളും നിലപാടുകളും സ്വീകരിക്കുകയുന്ന കമൽ ചലച്ചിത്ര പ്രവർത്തകൻ എന്നതിലുപരി ഒരു സാംസ്കാരിക നായകനും കൂടിയാണ്. അദ്ദേഹം കഴിഞ്ഞ ദിവസം നടത്തിയ പ്രസ്താവന വലിയ വാർത്താ പ്രാധാന്യം നേടുകയാണ്.കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി മൂവാറ്റുപുഴ ഫിലിം സൊസൈറ്റിയുടെ സഹകരണത്തോടെ ഇവിഎം ലതാ തിയേറ്ററില്‍ സംഘടിപ്പിക്കുന്ന 11-ാമത് ദേശീയ ചലച്ചിത്രമേളയുടെ ഭാഗമായി ‘അതിര്‍ത്തികള്‍ പൗരത്വം സിനിമ’ എന്ന വിഷയത്തില്‍ നടന്ന ഓപ്പണ്‍ ഫോറത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തന്റെ വ്യക്തിപരമായ ജീവിതത്തിലും രാജ്യത്തിനു നേരിടേണ്ടിവരുന്ന മതപരമായ പ്രശ്നങ്ങളെപ്പറ്റി അദ്ദേഹം വിശദീകരിക്കുകയുണ്ടായി. താൻ ഒരു മുസ്ലിം ആയതുകൊണ്ട് നിരവധി പ്രശ്നങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ടെന്നും തന്റെ പേര് അതിലേക്ക് പലതവണ വലിച്ചെറിയപ്പെട്ട ഉണ്ടെന്നും അദ്ദേഹം തുറന്നു പറഞ്ഞു. നിലവിൽ ചലച്ചിത്ര അക്കാദമി ചെയർമാനാണ് കമൽ. ഇന്ത്യ എന്നതിനപ്പുറത്തേക്ക് മതത്തിന്റെ അടിസ്ഥാനത്തിലാണ് രാജ്യത്ത് ഒരു വണ്ടി വ്യക്തിത്വം ഇപ്പോൾ നിശ്ചയിക്കുന്നത് കമൽ അഭിപ്രായപ്പെടുകയുണ്ടായി.രാജ്യത്ത് നടക്കുന്ന കലാപങ്ങളും അസഹിഷ്ണുത പ്രത്യാഘാതങ്ങളും അദ്ദേഹം ചൂണ്ടിക്കാണിച്ചു.

സംവിധായകൻ സിബി മലയിൽ, അരുൺ ബോസ് ചലച്ചിത്ര അക്കാദമി ജനറൽ കൗൺസിൽ അംഗം മധു ജനാർദ്ദനൻ ഫിലിം സൊസൈറ്റി പ്രവർത്തകനുമായ ജിതിൻ കെ എസി പിന്നെ ചില എഴുത്തുകാരും ചടങ്ങിൽ പങ്കെടുത്തു. തന്റെ അഭിപ്രായങ്ങളും വിമർശനങ്ങളും തുടർന്നു പറയുമ്പോൾ കമൽ എന്ന വ്യക്തി മതത്തിന്റെ പേരിൽ വർഗീയ പരമായ അധിക്ഷേപങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്. മുസ്ലിം ആയതുകൊണ്ട് മാത്രം അഭിപ്രായസ്വാതന്ത്ര്യം ലംഘിക്കപ്പെടുകയും അസഹിഷ്ണുത പ്രകടിപ്പിച്ചു എന്ന് മുദ്രകുത്തുകയും ചെയ്തു കൊണ്ട് കമലിനെ പോലുള്ള സാമൂഹ്യ നിരീക്ഷകർക്ക് വലിയ വെല്ലുവിളിയാണ് നേരിടേണ്ടിവരുന്നത്. ജനാധിപത്യം അതിന്റെ പൂർണതയിലേക്ക് എത്തുമെന്ന പ്രതീക്ഷയോടെ കമലിനെ പോലുള്ള സാംസ്കാരിക നായകന്മാർ വീണ്ടും ഊർജ്ജസ്വലതയോടെ സമൂഹത്തിനു വേണ്ടി പ്രവർത്തിക്കുകയാണ്.