“ആ സിനിമയും അണിയറ പ്രവർത്തകരും വളരെ ചീപ്പ് ആണ്… ആ സിനിമയെപ്പറ്റി ഇനി ചോദിച്ചു പോകരുത്…” അവതാരികയുടെ പൊട്ടിത്തെറിച്ചു കൊണ്ട് യുവസംവിധായകൻ ജൂഡ് ആന്റണി !!

എട്ടു സംവിധായകര്‍ ചേര്‍ന്ന് ഒരുക്കുന്ന പുതിയ മലയാള ചിത്രമാണ് വട്ടമേശ സമ്മേളനം. എട്ടു കഥകള്‍ പറയുന്ന എട്ടു ചിത്രങ്ങള്‍ ചേര്‍ത്ത് ഒരുക്കിയ ഒറ്റ സിനിമയായ വട്ടമേശ സമ്മേളനം പ്രദര്‍ശനത്തിന് ഒരുങ്ങുകയാണ്. അമരേന്ദ്രന്‍ ബൈജു ആണ് ഈ എട്ടു ചിത്രങ്ങളുടെയും നിര്‍മ്മാണം നിര്‍വഹിച്ചിരിക്കുന്നതു. സംവിധാന കൂട്ടായ്മയില്‍ ഒരുങ്ങുന്ന ഈ ചിത്രം ഈ വര്‍ഷം തന്നെ റിലീസ് ചെയ്യുമെന്നാണ് ചിത്രത്തിന്റെ രസകരമായ ട്രയിലറിലൂടെ പറയുന്നത്. യുവ സംവിധായകനും അഭിനേതാവുമായ ജൂഡ് ആന്റണി ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിന് ഇടയിൽ വട്ടമേശ സമ്മേളനം എന്നാ ചിത്രത്തെ കുറിച്ച് പറഞ്ഞുകൊണ്ട് ക്ഷുഭിതനാവുകയുണ്ടായി. വട്ടമേശസമ്മേളനം എന്ന ചിത്രത്തിൽ തന്നെ വെറും മോശമായിട്ടാണ് അവർ ചിത്രീകരിച്ചതെന്നും ആ സിനിമയെ കുറിച്ച് നമുക്ക് സംസാരിക്കേണ്ട എന്നും എന്തിനാണ് നിങ്ങൾ ആ സിനിമയെ കുറിച്ച് എന്നോട് ചോദിക്കുന്നത് എന്നും പറഞ്ഞുകൊണ്ട് അദ്ദേഹം അവതാരികയോട് പൊട്ടിത്തെറിക്കുകയായിരുന്നു. അവതാരിക പലതവണ അദ്ദേഹത്തെ ശാന്തരാക്കാൻ ശ്രമിച്ചിട്ടും അദ്ദേഹം നിരവധി ആരോപണങ്ങൾ വട്ടമേശ സമ്മേളനത്തിന്റെ അണിയറ പ്രവർത്തകർക്കെതിരെയും മറ്റും ഉന്നയിച്ചുകൊണ്ടിരിക്കുന്നു. ഓം ശാന്തി ഓശാന, ഒരു മുത്തശ്ശി ഗദ തുടങ്ങിയ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനാണ് ജൂഡ് ആന്റണി. പിന്നീട് നിരവധി ചിത്രങ്ങളിൽ ചെറുതും വലുതുമായ വേഷങ്ങൾ കൈകാര്യം ചെയ്ത മലയാള സിനിമയിൽ സജീവമായി തുടരുന്ന ജോസ് ആന്റണി പ്രേക്ഷകർക്ക് സുപരിചിതനാണ്.

മാറ്റത്തിന്റെ പാതയിൽ മാതൃകയായിട്ടുള്ള മലയാള സിനിമ വീണ്ടും മറ്റൊരു വിപ്ലവ ചരിത്രം കുറിക്കുകയാണ്. നിരവധി സംവിധായകരുടെ കൂട്ടായ്മയിൽ പുറത്തിറങ്ങുന്ന ഒരു സിനിമ. മുൻപും മലയാളത്തിൽ ഇത്തരം സിനിമകൾ കണ്ടിട്ടുണ്ടെങ്കിലും അതിൽ നിന്നെല്ലാം വ്യത്യസ്തമായി മറ്റൊരു ചിത്രം കൂടി എത്തുകയാണ്. എട്ടു സംവിധായകർ ചേർന്ന് ഒരുക്കുന്ന പുതിയ മലയാള ചിത്രമാണ് ‘വട്ടമേശ സമ്മേളനം’. എട്ടു കഥകൾ പറയുന്ന എട്ടു ചെറു സിനിമകൾ കൂട്ടിച്ചേർത്താണ് വട്ടമേശ സമ്മേളനം എന്ന സിനിമ ഒരുങ്ങുന്നത്. അമരേന്ദ്ര ബൈജു നിർമ്മാണം നിർവ്വഹിച്ചിട്ടുള്ള ഈ ചിത്രത്തിന്റെ ട്രെയിലർ കഴിഞ്ഞദിവസം പുറത്തിറങ്ങിയിരുന്നു. ‘മലയാളം കണ്ട ഏറ്റവും മോശപ്പെട്ട പടത്തിന്‍റെ മോശപ്പെട്ട ട്രെയിലര്‍’ എന്ന ടാഗ്‌ലൈനോടെ എത്തിയ ചിത്രത്തിന്റെ ട്രെയിലറിന് മികച്ച അഭിപ്രായമാണ് ലഭിച്ചിരിക്കുന്നത്.

ഹോംലി മീൽസ് എന്ന ചിത്രത്തിലെ നായകനായി പ്രേക്ഷകരെ രസിപ്പിച്ച വിപിന്‍ ആറ്റ്ലിയാണ് ആക്ഷേപ ഹാസ്യരൂപത്തിലുള്ള വട്ടമേശ സമ്മേളനം എന്ന ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. സമകാലിക രാഷ്ട്രീയ സിനിമ സാംസ്കാരിക മേഖലകളിൽ നടമാടിയ പ്രശ്നങ്ങൾ എല്ലാം ചിത്രത്തിലെ ട്രെയിലറിൽ ഹാസ്യ രൂപത്തിൽ വിമർശിക്കുന്നുണ്ട്. വിപിൻ ആറ്റ്‌ലിയുടെ ‘പർ‌ർ’, വിജീഷ് എ.സി.യുടെ ‘സൂപ്പർ ഹീറോ’, സൂരജ് തോമസിന്‍റെ ‘അപ്പു’, സാഗർ വി.എ.യുടെ ‘ദൈവം നമ്മോടു കൂടെ’, ആന്‍റോ ദേവസ്യയുടെ ‘മേരി’, അനിൽ ഗോപിനാഥിന്‍റെ ‘ടൈം’, അജു കുഴിമലയുടെ ‘കൂട്ടായി ആരായി’, നൗഫാസ് നൗഷാദിന്‍റെ ‘മാനിയാക്ക്’ എന്നീ ചിത്രങ്ങളാണ് ‘വട്ടമേശസമ്മേളന‘ത്തിലുള്ളത്. തീർത്തും വ്യത്യസ്തമായ ചിത്രത്തിന്റെ സിനിമ ഭാഷ്യം ഒരു പരീക്ഷണ ചിത്രമാണ് വട്ടമേശസമ്മേളനം എന്ന് തെളിയിക്കുന്നു. ട്രെയിലനു നൽകാൻ കഴിഞ്ഞിരിക്കുന്ന ആസ്വാദനം ഈ ചിത്രത്തിനും നൽകാൻ കഴിഞ്ഞാൽ പ്രേക്ഷകർ ചിത്രം ഏറ്റെടുക്കുമെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല.