നീണ്ട പത്തു വർഷത്തെ ഇടവേളയ്ക്ക് ശേഷം ഹിറ്റ്‌ ജോഡി മമ്മൂട്ടി-ജോഷി ടീം വീണ്ടും ഒന്നിക്കുന്നു ?? അണിയറയിൽ ഒരുങ്ങുന്നത് മെഗാസ്റ്റാറിന്റെ വമ്പൻ ആക്ഷൻ ചിത്രം എന്നും റിപ്പോർട്ടുകൾ !!

മലയാള സിനിമയിലെ ഏറ്റവും മികച്ച ഹിറ്റ് ജോഡികളായ മമ്മൂട്ടി-ജോഷി ടീം വീണ്ടും ഒന്നിക്കുന്നതായി റിപ്പോർട്ടുകൾ. ഇരുവരും വീണ്ടും ഒന്നിക്കുമ്പോൾ വർഷങ്ങളുടെ കണക്കുകൾ തന്നെയാണ് പറയാനുള്ളത്. മൂന്ന് വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം ജോഷി സംവിധാനം ചെയ്യുത പുതിയ ചിത്രമാണ് പൊറിഞ്ചു മറിയം ജോസഫ് ജോജു ജോർജ് നായകനായി അഭിനയിച്ച ഈ ചിത്രം മികച്ച പ്രേക്ഷക പ്രതികരണം നേടി ഗംഭീര വിജയമായി മാറുകയായിരുന്നു. മലയാളത്തിലെ തന്നെ ഏറ്റവും സീനിയർ സംവിധായകരിൽ ഒരാളായ ജോഷിക്ക് പുതിയ സിനിമ രീതികളുമായി മികച്ച രീതിയിൽ ഒത്തുപോകാൻ കഴിയുന്നു എന്നതാണ് അദ്ദേഹത്തിന്റെ സംവിധാന മികവായി ഏവരും ചൂണ്ടിക്കാണിക്കുന്നത്. മലയാളത്തിലെ തന്നെ ഏറ്റവും വലിയ വിജയങ്ങൾ നേടിയ നിരവധി ചിത്രങ്ങളാണ് ജോഷി സംവിധാനം ചെയ്തിട്ടുള്ളത്. ഐവി ശശി കഴിഞ്ഞാൽ മലയാളത്തിൽ ഏറ്റവും കൂടുതൽ സാമ്പത്തിക വിജയം നേടിയ ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുള്ള ഒരു സംവിധായകൻ ജോഷി ആയിരിക്കും. മമ്മൂട്ടിയെ ഒരു മെഗാസ്റ്റാർ ആക്കുന്നതിൽ ജോഷി ചിത്രങ്ങളിൽ വഹിച്ച പങ്ക് വളരെ നിർണായകമാണ്. ന്യൂഡൽഹി, നായർസാബ്, കൗരവർ, നിറക്കൂട്ട്, മഹായാനം, ധ്രുവം, സംഘം തുടങ്ങി നിരവധി ചിത്രങ്ങളിൽ ഇരുവരും ഒന്നിച്ച് അപ്പോൾ ആ ചിത്രങ്ങളെല്ലാം മെഗാഹിറ്റുകളായി തന്നെ മാറി. ഇരുവരും അവസാനമായി 2008ൽ പുറത്തിറങ്ങിയ ബ്രഹ്മാണ്ട ചിത്രം 20-20ലാണ് ഒന്നിച്ചത്. നീണ്ട പത്ത് വർഷങ്ങൾക്ക് ശേഷമാണ് ജോഷിയുടെ സംവിധാനത്തിൽ ഒരു മമ്മൂട്ടി ചിത്രം ഒരുങ്ങാൻ പോകുന്നത്. ചർച്ചകൾ പുരോഗമിച്ചുകൊണ്ടിരിക്കുന്ന ചിത്രം ആക്ഷന് പ്രാധാന്യമുള്ള സിനിമ ആയിരിക്കുമെന്നാണ് സൂചനകൾ.

നിരവധി വാർത്തകളാണ് സമൂഹമാധ്യമങ്ങളിൽ ഈ ചിത്രത്തെ സംബന്ധിച്ച് പ്രചരിച്ചുകൊണ്ടിരിക്കുന്നത്. മമ്മൂട്ടി ആരാധകരും മലയാളി പ്രേക്ഷകരും വലിയ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ജോഷിയുടെ സംവിധാനത്തിൽ ഉള്ള ഒരു മമ്മൂട്ടി ചിത്രം. മലയാള സിനിമയ്ക്ക് ഹിറ്റുകൾ മാത്രം കൊടുത്തിട്ടുള്ള ജോഷി എന്ന സംവിധായകന്റെ പ്രാധാന്യം എത്രത്തോളം വലുതാണെന്ന് ഈ സാഹചര്യത്തിൽ നമുക്ക് മനസ്സിലാക്കാൻ സാധിക്കും. ഈ ചിത്രത്തെക്കുറിച്ചുള്ള ഔദ്യോഗികമായ ഒരു പ്രഖ്യാപനത്തിനു വേണ്ടി കാത്തിരിക്കുകയാണ് ഏവരും.

This site is protected by wp-copyrightpro.com