ഓട്ടംതുള്ളൽ ഉപജ്ഞാതാവ് കുഞ്ഞൻ നമ്പ്യാരുടെ ജീവിതം സിനിമയാക്കാൻ ഹരിഹരൻ !! മമ്മൂട്ടി-മോഹൻലാൽ ചരിത്രപുരുഷനായി ആരാവും എത്തുക??

തുള്ളൽ കലയുടെ ഉപജ്ഞാതാവും മലയാള സാഹിത്യത്തിന് നിരവധി സംഭാവനകൾ സമ്മാനിച്ചിട്ടുള്ള കവി കുഞ്ഞൻ നമ്പ്യാരുടെ ജീവിത കഥ സിനിമയാകുന്നതായി റിപ്പോർട്ട്കൾ. മലയാളത്തിലെ ഹിറ്റ് സംവിധായകൻ ഹരിഹരനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മലയാളത്തിൽ നിരവധി ചരിത്ര സിനിമകൾ ഒരുക്കിയിട്ടുള്ള ഹരിഹരൻ ദേശീയ തലത്തിൽ ശ്രദ്ധപിടിച്ചു പറ്റിട്ടുള്ള ഒരു സംവിധായകനാണ്. ഗാനരചയ്താവും മലയാളം സര്‍വ്വകലാശാല മുന്‍ വൈസ് ചാന്‍സിലറുമായ കെ ജയകുമാറാണ് ചിത്രത്തിനായി തിരക്കഥ ഒരുക്കിയിരിക്കുന്നത്. കുഞ്ചൻനമ്പ്യാരുടെ ജന്മസ്ഥലമായ ലക്കിടിയും കലാമണ്ഡലത്തിലെ തുള്ളൽ കളരിയും ഹരിഹരൻ സന്ദർശിക്കുകയും വേണ്ട റഫറൻസുകൾ നടത്തുകയും ചെയ്തു. കലക്കത്ത് ഭവനത്തിലെത്തിയ അദ്ദേഹം കവിയുടെ കുടുംബാംഗങ്ങളായ കുഞ്ചുക്കുട്ടി നങ്ങ്യാരമ്മ, കലക്കത്ത് രാധാകൃഷ്ണന്‍ എന്നിവരുമായി സംസാരിച്ചു. 30 മുതൽ 60 വയസ്സ് ഒരേ ഉള്ള കുഞ്ചൻനമ്പ്യാരുടെ കാലഘട്ടത്തെ സിനിമയാക്കുമ്പോൾ ആരാകും കുഞ്ഞൻനമ്പ്യാരായി അഭിനയിക്കുക എന്നുള്ള ആകാംക്ഷയിലാണ് പ്രേക്ഷകർ. മോഹൻലാലിനേയും മമ്മൂട്ടിയേയും പേരുകളാണ് പ്രേക്ഷകർക്കിടയിൽ കൂടുതൽ ചർച്ചാവിഷയമാകുന്നത്. കേരള സാഹിത്യത്തിലും കലാരംഗത്തും വലിയ ഇടപെടലുകൾ നൽകിയിട്ടുള്ള ചരിത്രപുരുഷൻ വേഷം ചെയ്യാൻ മുഖ്യധാരയിലെ ഏത് നന്നാകും ഭാഗ്യം ഉണ്ടാവുക എന്ന് ഉറ്റുനോക്കുകയാണ് പ്രേക്ഷകസമൂഹം.

കഴിഞ്ഞദിവസം മാമാങ്കം സിനിമയുടെ ഓഡിയോ ലോഞ്ച്ന് എത്തിയ സംവിധായകൻ ഹരിഹരൻ മമ്മൂട്ടിയുമായി ഇനിയും രണ്ടു സിനിമകളിൽ ഉണ്ട് എന്ന് സൂചന നൽകിയിരുന്നു. ആ ചിത്രങ്ങൾ ചരിത്ര സിനിമകൾ ആവാനാണ് സാധ്യത പലതരത്തിലുള്ള ഊഹാപോഹങ്ങളും ചർച്ചകളും പ്രേക്ഷകർക്കിടയിൽ നടന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ചരിത്രപുരുഷൻ കുഞ്ഞൻ നമ്പ്യാരുടെ ജീവിത കഥയുമായി ഹരിഹരൻ എത്തുന്നുവെന്ന വാർത്തകൾ സമൂഹമാധ്യമങ്ങളിൽ സജീവമാകുന്നത്. പരിഗണനയിൽ മലയാളത്തിലെ രണ്ട് സൂപ്പർതാരങ്ങളും ഉണ്ട് എന്നാണ് സൂചനകൾ. ചിത്രത്തെക്കുറിച്ചുള്ള കൂടുതൽ പ്രഖ്യാപനങ്ങൾ വരുംനാളുകളിൽ പുറത്തായിരിക്കും. കൂടുതൽ വിവരങ്ങൾക്കായി മലയാളി പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.