“മോഹൻലാലിലെ വലിയ ആ മാറ്റത്തിന് കാരണം മമ്മൂട്ടി എന്ന നടൻ കാരണമായിട്ടുണ്ട്… അതിന്റെ സാഹചര്യം ഇതാണ് ” ഹിറ്റ്മേക്കർ ഫാസിൽ മനസ്സു തുറക്കുന്നു.

ഇന്ത്യൻ സിനിമ ഇൻഡസ്ട്രിയിൽ മോഹൻലാൽ മമ്മൂട്ടി പോലെ മറ്റൊരു സൗഹൃദം എന്നും അത്ഭുതമായ ഒരു കാര്യം തന്നെയാണ്. കാരണം ഇരുവരുടെയും സൗഹൃദം അത്രത്തോളം ദൃഢവും ദീർഘനാൾ നീണ്ടു നിൽക്കുന്നതും ഏറെ സഹകരണ മനോഭാവത്തോടെ ഒരുമിച്ചു പ്രവർത്തിക്കുന്നതുമാണ്. ഇരുവരും വലിയ സൂപ്പർസ്റ്റാറുകളായ നിലകൊള്ളുമ്പോൾ തന്നെ പരസ്പരമുള്ള സഹകരണത്തിന് ഒരു കുറവും സംഭവിച്ചിട്ടില്ല. അറുപതോളം സിനിമകളിൽ ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട് ഇതും ഇന്ത്യൻ സിനിമയിലെ തന്നെ അപൂർവമായ ഒരു കാര്യമാണ്. ഇരുവരുടെയും ആരാധകർ വലിയ മത്സരബുദ്ധിയോടെ കൊമ്പുകോർക്കുന്നുണ്ടെങ്കിലും താരങ്ങളുടെ അടിയിലും അത്തരത്തിലൊരു മത്സരബുദ്ധി പ്രകടമായി കാണാൻ കഴിയുകയില്ല. മോഹൻലാൽ എന്ന കരുത്തുറ്റ അഭിനേതാവിന്റെ അഭിനയ മികവിൽ മമ്മൂട്ടി എന്ന നടൻ നടത്തിയ ഒരു സ്വാധീനത്തെപ്പറ്റി വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായകൻ ഫാസിൽ. തെന്നിന്ത്യയിലെ ഏറ്റവും സൂപ്പർ ഹിറ്റ് സംവിധായകന്മാരിൽ ഒരാളായ ഫാസിൽ ഒരു പുരസ്കാര വിതരണ വേദിയിലാണ് ഇക്കാര്യം തുറന്നുപറഞ്ഞത്. രണ്ടു സിനിമകളിൽ ഡബ്ബിങ്ങിന് താരങ്ങൾ ഒന്നും അത്ര പ്രാധാന്യം കൊടുത്തിരുന്നില്ല. മുഖ്യധാരയിലുള്ള നടീനടന്മാർ ഉൾപ്പെടെയുള്ളവർ കഥാപാത്രങ്ങൾക്ക് അനുസരിച്ച് ശബ്ദ വ്യതിയാനങ്ങൾ നടത്തുകയോ ഭാഷാപ്രയോഗങ്ങൾ നടത്തിയോ ചെയ്യാറില്ലായിരുന്നു. എന്നാൽ അതിന് വലിയ മാറ്റം കൊണ്ടുവന്നത് മമ്മൂട്ടി എന്ന നടൻ ആയിരുന്നുവെന്നും അത് മോഹൻലാലിന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്നും അതിനുശേഷം അദ്ദേഹത്തിന് വലിയ മാറ്റങ്ങളാണ് ഉണ്ടായിട്ടുള്ളത് എന്നും ഫാസിൽ തുറന്നുപറഞ്ഞു.

അതിന്റെ സാഹചര്യം അദ്ദേഹം വിശദീകരിച്ചു ഇങ്ങനെ: “ഭരത് ടൂറിസ്റ്റ് ഹോമിൽ ചെന്നപ്പോൾ
അവിടെ സത്യനും ശ്രീനിയും (സത്യൻ അന്തിക്കാട്, ശ്രീനിവാസൻ) ഉണ്ടായിരുന്നു. അവർ എന്നോട് പറഞ്ഞു ‘കഴിഞ്ഞദിവസം മണിവത്തൂരിലെ ആയിരം ശിവരാത്രികൾ കണ്ടു അസാധ്യമായ പ്രകടനമാണ് മമ്മൂട്ടി കാഴ്ചവച്ചത്. എന്തൊരു വോയിസ് മോഡുലേഷനാണ് അദ്ദേഹത്തിന്റെത്. ഞങ്ങൾ ഇന്ന് മോഹൻലാലിനെ കാണുമ്പോൾ ഈ കാര്യം പറയാൻ ഇരിക്കുകയാണ് ‘. അതിനുശേഷം മോഹൻലാൽ തന്നെ വോയിസ് മോഡുലേഷനിൽ വലിയ മാറ്റങ്ങൾ വരുത്തി. നമ്മൾ പലതും അറിയുന്നില്ല, അറിയുമ്പോൾ പഠിക്കാൻ ഉള്ള മനസ്സ് മോഹൻലാലിനുണ്ട് “