എന്നെ മലയാള സിനിമയില്‍ നിലനിര്‍ത്തുന്ന ആരാധകര്‍ക്ക് !!! ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി പറഞ്ഞ് ജനപ്രിയ നായകന്‍

മലയാള സിനിമയുടെ ഒരേ ഒരു ജനപ്രിയ നടന്‍ ഏതെന്നു ചോദിച്ചാല്‍ ആരാധകര്‍ ഒന്നടങ്കം പറയുന്ന ഒരു പേരാണ് ” ദിലീപ്”. താരത്തിന്റെ മികവുറ്റ കഴിവാണ് അദ്ദേഹത്തെ ആ പേരിട്ട് ജനങ്ങള്‍ വിളിക്കാന്‍ കാരണവും. മലയാള സിനിമയ്ക്കു പകരം വെക്കാന്‍ കഴിയാത്ത താരമാണ് ദിലീപെന്ന് നിശംസയം പറയാവുന്നതാണ്. താരത്തിന്റെ ജന്‍മദിനായിരുന്നു കഴിഞ്ഞദിവസം. സിനിമ പ്രവര്‍ത്തകരും ആരാധകരും സോഷ്യല്‍ മീഡിയയിലൂടെ താരത്തിന് ആശംസകളുമായി എത്തിയിരുന്നു.

താരത്തിന്റെ മകള്‍ മഹാലക്ഷ്മിയുടെ പിറന്നാളും ഈ അടുത്ത ദിവസമായിരുന്നു. ഒന്നാംപിറന്നാള്‍ ആഘോഷിച്ച മഹാലക്ഷ്മിയുടെ ചിത്രങ്ങളും പുറത്ത് വിട്ടിരുന്നു. 1967 ല്‍ ജനിച്ച ദിലീപ് അമ്പത്തിരണ്ടാം ജന്മദിനമാണ് ഇന്നലെ സുഹത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും ഒപ്പം ആഘോഷിക്കുന്നത്. ജാക്ക് ആന്‍ഡ് ഡാനിയേല്‍ ആണ് താരത്തിന്റെ ഉടന്‍ റിലീസിനൊരുങ്ങുന്ന ചിത്രം. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയിലൂടെ ദിലീപ് ആശംസകള്‍ അറിയിച്ച എല്ലാവര്‍ക്കും നന്ദി പറഞ്ഞിരിക്കുകയാണ്.

കുറിപ്പ് ഇങ്ങനെ:

പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന എല്ലാ സുഹൃത്ത്ക്കള്‍ക്കും,സഹപ്രവര്‍ത്തകര്‍ക്കും ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു,ഒപ്പം എന്നെ നിലനിര്‍ത്തുന്ന ആരാധകര്‍ക്കും,എന്റെ ജന്മദിനം സദ് പ്രവര്‍ത്തികള്‍ക്കായ് തിരഞ്ഞെടുത്ത എല്ലാ ഫാന്‍സ് അസോസ്സിയേഷന്‍ അംഗങ്ങള്‍ക്കും ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി അറിയിക്കുന്നു.എല്ലാവര്‍ക്കും ഐശ്വര്യവും,നന്മയും നേരുന്നു,
ഒപ്പം എന്റെ എല്ലാ പ്രാര്‍ത്ഥനകളും…