ബാലതാരം സനൂപിന്റെ വ്യാജൻ പിടിയിൽ !! അനു സിത്താര, ഭാമ, മഞ്ജുപിള്ള, റിമി ടോമി എന്നിങ്ങനെ നിരവധി നടിമാരെയാണ് 22 വയസ്സുകാരൻ ഫോണില്‍ വിളിച്ച്‌ പറ്റിച്ചത്. !!

സിനിമ നടിമാരെ വ്യാജപ്പേരിൽ വിളിച്ച് സംസാരിച്ചിരുന്ന വിരുതൻ പിടിയിൽ. നടി സനുഷയുടെ അനുജനും ബാലതാരവും ആയ സനൂപിന്റെ പേരിൽ വ്യാജ പ്രൊഫൈൽ ഉണ്ടാക്കി ചലച്ചിത്രം നടിമാരെയും മറ്റ് സിനിമാ സംബന്ധമായ ജോലിചെയ്യുന്ന പെൺകുട്ടികളെയും അവതാരകയും ഫോണിൽ വിളിക്കുകയായിരുന്നു ഈ വിരുതന്റെ പ്രധാന വിനോദം. പൊന്നാനി സ്വദേശി രാഹുൽ(22) എന്നാൽ ചെറുപ്പക്കാരനാണ് നടിമാരെയും മറ്റ് പെൺകുട്ടികളെയും വ്യാജ പ്രൊഫൈലുണ്ടാക്കി വിളിച്ച കുറ്റത്തിന് കണ്ണൂർ ടൗൺ പോലീസ് അറസ്റ്റ് ചെയ്തത്. സനുഷയുടെ പിതാവ് ജില്ലാ പോലീസ് മേധാവിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം ആരംഭിച്ചത്. സൈബർ അന്വേഷണം വഴിയാണ് രാഹുലിനെ പോലീസ് പിടികൂടിയത്. മറ്റൊരാളുടെ സിം ആയിരുന്നു ചെറുപ്പക്കാരൻ ഉപയോഗിച്ചിരുന്നത്. രണ്ടുവർഷം മുമ്പ് കളഞ്ഞു കിട്ടിയ സിം ഉപയോഗിച്ചായിരുന്നു നാളിതുവരെ രാഹുൽ സനൂപിന്റെ പേരിലുള്ള വ്യാജ പ്രൊഫൈലിൽ ഉപയോഗിച്ച് നടിമാരെ വിളിച്ചു കൊണ്ടിരുന്നത്. കൊച്ചു കൊച്ചു സംഭാഷണങ്ങളിലൂടെയാണ് സനൂപിന്റെ പേരിൽ രാഹുൽ നടീനടന്മാരെ വിളിച്ചു കൊണ്ടിരുന്നത്. ഒരു സംശയവും തോന്നാത്ത നടിമാരോട് മറ്റ് നടിമാരുടെ നമ്പർ ചോദിക്കുകയും അവർക്ക് കൊടുക്കുകയും ചെയ്തിരുന്നു. സനുഷയും സനൂപും നിൽക്കുന്ന ചിത്രമായിരുന്നു രാഹുൽ പ്രൊഫൈൽ പിക്ചർ ആയി ഉപയോഗിച്ചിരുന്നത്. സനൂപാണ് തങ്ങളോട് സംസാരിക്കുന്നതെന്ന ഉറച്ച വിശ്വാസത്തിൽ നിന്നായിരുന്നു നടിമാർ സനൂപിന്റെ വ്യാജനോട്‌ സംസാരിച്ചിരുന്നത്.
അനു സിത്താര, ഭാമ, മഞ്ജുപിള്ള, റിമി ടോമി എന്നിങ്ങനെ നിരവധി നടിമാരെയാണ് രാഹുല്‍ ഫോണില്‍ വിളിച്ച്‌ പറ്റിച്ചത്.

വളരെ ശ്രമകരമായ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പോലീസിന് പിടികൂടാനായത്. സിനിമാതാരങ്ങളുടെ വ്യാജ പ്രൊഫൈലുകൾ വെച്ച് നിരവധി കുറ്റകൃത്യങ്ങൾ വർദ്ധിച്ചു വരുന്ന ഒരു സാഹചര്യമാണ് ഇപ്പോൾ മലയാളത്തിൽ ഉള്ളത്. കഴിഞ്ഞ ദിവസങ്ങളിൽ നടന്ന ശ്രീനിവാസനും തന്റെ പേരിൽ ആറ് വ്യാജ പ്രൊഫൈലുകൾ ഉണ്ടെന്ന് ആരോപിച്ച് രംഗത്ത് വന്നിരുന്നു. അദ്ദേഹം പറയാത്ത കാര്യങ്ങളും പ്രസ്താവനകളും വ്യാജ പ്രൊഫൈൽ വഴി പുറത്തുപോകുന്നത് ആയി അദ്ദേഹം ചൂണ്ടിക്കാണിച്ചിരുന്നു. ഒരു 22 വയസ് പ്രായമുള്ള ചെറുപ്പക്കാരൻ ഇത്തരത്തിലുള്ള വലിയ കുറ്റകൃത്യം ചെയ്തത് അറിഞ്ഞ ഞെട്ടലിലാണ് കേരള സമൂഹം.