അബു ജോണ്‍ കുരിശിങ്കലായി എത്തുന്നത് ദുല്‍ഖറോ ഫഹദോ അല്ല !!! ബിലാലിനൊപ്പം മരണമാസ്സ് ഗെറ്റപ്പില്‍ ശ്രീനാഥ് ഭാസി… #Bilal #BigB_Reloaded

മെഗാസ്റ്റാറും അമല്‍ നീരദും ആദ്യമായി ഒന്നിച്ചപ്പോള്‍ ആരാധകര്‍ക്ക് ലഭിച്ചത് ബിഗ് ബി’യെന്ന സ്‌റ്റൈലന്‍ ചിത്രമായിരുന്നു. ഇപ്പോഴിതാ ബിലാല്‍2 ന്റെ കാത്തിരിപ്പിലാണ് ആരാധകര്‍. ചിത്രം വൈകിപ്പിക്കുന്നതിന്റെ കാരണങ്ങളും ഏറെക്കുറെ സോഷ്യല്‍ മീഡിയയില്‍ ഒരിടയ്ക്ക് തലപൊന്തിയിരുന്നു. ബിഗ് ബി മലയാളസിനിമയില്‍ പിറന്നിട്ട് പത്ത് വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ അതേസിനിമയുടെ രണ്ടാം ഭാഗവുമായി മമ്മൂട്ടിയും അമല്‍ നീരദും വീണ്ടുമെത്തുന്നുവെന്ന വാര്‍ത്ത ആരാധകര്‍ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചത്.
ഇപ്പോഴിതാ പ്രശസ്ത സിനിമാഗ്രൂപ്പില്‍ ബിലാല്‍ 2 ന്റെ കാസ്റ്റിങ്ങിനെക്കുറിച്ചുള്ള വേറിട്ട ലേഖനാണ് ആരാധകരില്‍ കൗതുകമുണര്‍ത്തുന്നത്. ചിത്രത്തില്‍ അബു ജോണ്‍ കുരുശിങ്കല്‍ ആയി ദുല്‍ഖര്‍ സല്‍മാനെയും, ഫഹദ് ഫാസിനെയും, ആരാധകര്‍ നേരത്തെ പ്രതിഷ്ഠിച്ചു കഴിഞ്ഞിരുന്നു. ബിലാലിനൊപ്പം ശ്രീനാഥ് ഭാസി സ്‌ക്രീനിലെത്തിയാല്‍ ഇങ്ങനിരിക്കുമെന്നാണ് ഒരു ആരാധകന്റെ പുതിയ കണ്ടുപിടിത്തം.

അമല്‍ നീരദ് ചിത്രങ്ങളില്‍ ഇത് വരെ പ്രത്യക്ഷപ്പെടാത്ത താരമാണ് അദ്ദേഹം അതുകൊണ്ട് തന്നെ അദ്ദേഹം ഈ ചിത്രത്തിന്റെ ഭാഗമായാല്‍ വേറിട്ടൊരു പുതുമയും ചിത്രത്തിന് വരുമെന്നാണ് കുറിപ്പില്‍ പറയുന്നത്.ഒരിക്കലും അബു ജോണ്‍ കുരിശിങ്കല്‍ ആയി മാത്രമായിരിക്കില്ലെന്നും അതിനു പകരം ബിഗ് ബിയില്‍ മേരിടീച്ചര്‍ മരണപെടുന്നതിന് മുന്‍പ് ഒരു ഫോണ്‍ കോള്‍ വരുന്നതിനെ തുടര്‍ന്ന്് ഓര്‍ഫനേജില്‍ മേരി ടീച്ചര്‍നെ കാണണം എന്ന് വാശിപിടിച് കരയുന്ന കുട്ടിയുടെ യുവത്വത്തെ ശ്രീനാഥ് ഭാസി അവതരിപ്പിക്കട്ടെയെന്നുമാണ് ആരാധകന്റെ വാദം. യഥാര്‍ത്ഥ ജീവിതത്തില്‍ 31 വയസുണ്ടെകിലും കാഴ്ച്ചയില്‍ 22 വയസ്സ് തോന്നിക്കുന്നതും ഭാസിക്ക് ഈ കഥാപാത്രം ചെയ്യാന്‍ ഏറെ ഗുണം ചെയ്യുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. ബിഗ് ബി2ന്റെ ഫുള്‌സ്‌ക്രിപ്റ്റ് തന്നെ എഴുതി കഴിഞ്ഞിട്ടുണ്ടെങ്കിലും ശ്രീനാഥ് ഭാസിയെ അമല്‍ നീരദ് പടത്തില്‍ ഒരു മരണമാസ്സ് ഗെറ്റപ്പില്‍ കാണാന്‍ ഉള്ള ഒരു ആഗ്രഹം കൊണ്ടാണ് ഈ കുറിപ്പ് എഴുതിയതെന്ന് പറഞ്ഞ് പോസ്റ്റ് അവസാനിപ്പിച്ചു.