ആരൊക്കെ എന്ത് പറഞ്ഞാലും മിമിക്രിക്കാരന്‍ ആണെന്ന് പറയുന്ന ദിലിപേട്ടന്റെ മനസാണ് ഇഷ്ടം !!! ജനപ്രിയ നായകനെക്കുറിച്ച് ബിബിന്‍ ജോര്‍ജ്

നടനും തിരക്കഥാകൃത്തുമായ ബിബിന്‍ ജോര്‍ജ് മലയാള സിനിമയില്‍ തന്റേതായ ഒരിടം നേടിയെടുത്തത് വളര പെട്ടന്നായിരുന്നു. താരത്തിന്റെ ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം മാര്‍ഗ്ഗംകളിയായിരുന്നു. നായികയായി എത്തിയത് നമിത പ്രമോദ് ആയിരുന്നു. മെഗാസ്റ്റാര്‍ മമ്മൂട്ടി നായകനായി അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ഷൈലോക്കിലാണ് ബിബിന്‍ ഏറ്റവും ഒടുവില്‍ അഭിനയിച്ചത്. ഗുഡ് വില്‍ എന്റര്‍ടൈന്‍മെന്‍സിന്റെ ബാനറില്‍ ജോബി ജോര്‍ജ്ജാണ് ഷൈലോക്ക് നിര്‍മ്മിക്കുന്നത്.

ഒരു ചാനല്‍ പരിപാടിയുടെ പുരസ്‌കാരദാനചടങ്ങില്‍ മുഖ്യ അതിഥിയായി എത്തിയത് ദിലീപായിരുന്നു. വേദിയില്‍ ബിബിന്‍ ജോര്‍ജ് നടത്തിയ പ്രസംഗമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. മിമിക്രി കലാകാരനായി തന്നെ പലപ്പോഴും മാറ്റി നിര്‍ത്തപ്പെട്ടിട്ടുണ്ടെന്നും. പലപ്പോഴും സിനിമാമേഖലയില്‍ ഉള്ളവര്‍ മിമിക്രി എന്ന കലയെ മാറ്റി നിര്‍ത്തിയിട്ടുണ്ടെന്നും അവാര്‍ഡ് കിട്ടേണ്ട ദിലിപേട്ടന്റെ സിനിമകള്‍ പലപ്പോഴും പിന്‍തള്ളപ്പെട്ടിട്ടുണ്ടെന്നും എങ്കിലും നെഞ്ചുംവിരിച്ച് ഞാന്‍ മിമിക്രികാരന്‍ ആണെന്ന് പറയുന്ന ദിലീപേട്ടന് കൈയ്യടി കൊടുക്കണെമെന്നും ബിബിന്‍ വേദിയില്‍ പറഞ്ഞു. ബിബിന്‍ ജോര്‍ജും മിമിക്രിവേദിയില്‍ നിന്നാണ് സിനിമാരംഗത്ത് എത്തിയത്. തനിക്കും പലപ്പോഴും ആ മാറ്റിനിര്‍ത്തല്‍ അനുഭവപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം ചടങ്ങില്‍ തുറന്ന്പറഞ്ഞു. വേദയില്‍ ഗിന്നസ് പക്രുവും ഒപ്പമുണ്ടായിരുന്നു.