“സങ്കി”; ഷാരൂഖാൻ-ആറ്റ്ലി കൂട്ടുകെട്ടിൽ ഒരുങ്ങുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ പുറത്ത് !! ആരാധകരെ ആവേശത്തിലാഴ്ത്തിക്കൊണ്ട് ചിത്രത്തിന്റെ പ്രഖ്യാപനം !!

തെന്നിന്ത്യൻ സിനിമയിൽ തന്നെ ഏറ്റവും താരമൂല്യമുള്ള സംവിധായകൻ ആറ്റ്ലി കിംഗ് ഖാൻ ഷാരൂഖ് ഖാനൊപ്പം അടുത്ത ചിത്രമൊരുക്കുന്നതായി റിപ്പോർട്ടുകൾ. പ്രേക്ഷകർക്കിടയിൽ നീണ്ട നാളുകളായി വലിയ ചർച്ചകളും അഭ്യൂഹങ്ങളുമാണ് ആറ്റ്ലി-ഷാരൂഖാൻ കൂട്ടുകെട്ടിലുള്ള ചിത്രത്തെക്കുറിച്ച് പ്രേക്ഷകർക്കിടയിൽ നിലനിന്നിരുന്നത്. എന്നാൽ പുതിയ റിപ്പോർട്ടുകളനുസരിച്ച് എല്ലാ അഭ്യൂഹങ്ങളും യാഥാർഥ്യമാകാൻ പോകുന്നു. രാജാറാണി, തെറി, മെർസൽ, ബിഗിൽ ചിത്രങ്ങളുടെ വൻ വിജയത്തോടെ തെന്നിന്ത്യയിലെ തന്നെ ഏറ്റവും മികച്ച സംവിധായകരിൽ ഒരാളായി ആറ്റി മാറിയിരിക്കുകയാണ്.ആറ്റ്ലിയുടെ മിക്ക ചിത്രങ്ങളും ബോളിവുഡിൽ മൊഴിമാറ്റി എത്തിയിരുന്നു. ചിത്രങ്ങളെല്ലാം മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചത്. ഈ സാഹചര്യത്തിൽ ഹിന്ദിയുടെ പൾസ് അറിഞ്ഞ് ഒരു മികച്ച ഷാരൂഖാൻ ചിത്രം ആറ്റ്ലി ഒരുക്കുമെന്ന് തന്നെയാണ് ഏവരും പ്രതീക്ഷിക്കുന്നത്.
ഹിന്ദിയിൽ സൈക്കോ എന്നർത്ഥം
വരുന്ന പദമായ “സങ്കി” എന്നാണ് ഷാരൂഖ് ഖാനുമായി ഒന്നിക്കുന്ന ചിത്രത്തിന് ആറ്റ്ലി ടൈറ്റിൽ ഇട്ടിരിക്കുന്നത് എന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരങ്ങൾ. ഏവരിലും കൗതുകമുണർത്തുന്ന ചിത്രത്തിന്റെ പേര് സൂചിപ്പിക്കുമ്പോലെ ഒരു സൈക്കോ കഥാപാത്രമായാണോഷാരൂഖ് ചിത്രത്തിൽ എത്തുക എന്ന് ഉറ്റു നോക്കുകയാണ് പ്രേക്ഷകർ. ഔദ്യോഗികമായ പ്രഖ്യാപനത്തിന് കുറച്ചു ദിവസങ്ങൾ കൂടി ആരാധകർ കാത്തിരിക്കണം.

പ്രശസ്ത മൂവി അനലിസ്റ്റ് രമേഷ് ബാലയാണ് തന്നെ ട്വിറ്ററിലൂടെ ചിത്രത്തെക്കുറിച്ച് സുപ്രധാന വിവരങ്ങൾ പങ്കു വച്ചത്. ഷാറൂഖാൻ-ആറ്റ്ലി കൂട്ടുകെട്ടിൽ പുറത്തിറങ്ങുന്ന പുതിയ ചിത്രത്തിന്റെ പേര് സങ്കി എന്നാണെന്നും നവംബർ രണ്ടാം തീയതി ഓഫീഷ്യലായ പ്രഖ്യാപനമുണ്ടാകുമെന്നാണ് അദ്ദേഹം ട്വിറ്ററിൽ കുറിച്ചത്. നവംബർ രണ്ടാം തീയതി മറ്റൊരു സുപ്രധാന പ്രത്യേകതയും കൂടിയുണ്ട്. കിംഗ് ഖാന്റെ ജന്മദിനമാണ് അന്ന്. അന്ന് തന്നെ ആവും ചിത്രത്തിന്റെ ഔദ്യോഗികമായ പ്രഖ്യാപനം നടത്തുക എന്നാണ് റിപ്പോർട്ടുകൾ. എല്ലാ പ്രേക്ഷകരും വലിയ ആകാംക്ഷയോടെയാണ് ചിത്രത്തിന്റെ ഔദ്യോഗികമായ പ്രഖ്യാപനത്തിനു വേണ്ടി കാത്തിരിക്കുന്നത്.