“ഒരു കംപ്ലീറ്റ് പക്കാ മാസ്സ് ട്രെയിലർ…” ആസിഫ് അലിയുടെ പുതിയ ചിത്രം ‘അണ്ടർവേൾഡി’ന്റെ ട്രെയിലർ തരംഗമാവുന്നു !! ബിഗ് ബഡ്ജറ്റ് ചിത്രത്തിൽ ആസിഫ് അലിയുടെ ഗെറ്റപ്പ് ചേഞ്ച് കണ്ട് ആവേശത്തോടെ ആരാധകർ…

ആസിഫ് അലി നായകനായി അഭിനയിക്കുന്ന പുതിയ ആക്ഷൻ ചിത്രമാണ് അണ്ടർവേൾഡ്.
അരുൺ കുമാർ അരവിന്ദ് സംവിധാനം നിർവഹിക്കുന്ന ചിത്രം പേര് സൂചിപ്പിക്കും പോലെ തന്നെ അധോലോകനായകൻമാരുടെ കഥയാണ് പറയുന്നത്.ചിത്രത്തിലെ ട്രെയിലർ കഴിഞ്ഞ ദിവസമാണ് യൂട്യൂബിൽ റിലീസ് ചെയ്തത്. ട്രെയിലർ നൽകുന്ന സൂചനയനുസരിച്ച് ആക്ഷന് പ്രാധാന്യമുള്ള ഒരു ചിത്രമായിരിക്കും അണ്ടർവേൾഡ്. ചെറിയൊരു ഇടവേളയ്ക്ക് ശേഷമാണ് ആസിഫ് അലി ഒരു ആക്ഷൻ ചിത്രത്തിന്റെ ഭാഗമാകുന്നത്. റേസിംഗ്,ഗൺ വാർകളും,ഫൈറ്റ് സീനുകളും കൊണ്ട് ഒരു പക്കാ മാസ് ആസിഫ് അലി ചിത്രമായിരിക്കുമിത്. ഷിബിൻ ഫ്രാൻസിസ് ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.d14 entertainmentsന്റെ ബാനറിലാണ് ഒരുക്കുന്നത്. നീണ്ട ഇടവേളയ്ക്കു ശേഷം ശക്തമായ കഥാപാത്രത്തിൽ മുകേഷ് എത്തുന്ന പ്രത്യേകതയാണ് ചിത്രത്തിലുള്ളത്.
ട്രെയിലറിൽ വളരെ പരുക്കനായുള്ള ഒരു രാഷ്ട്രീയക്കാരനായി ആണ് മുകേഷ് എത്തുന്നത്. വില്ലൻ വേഷങ്ങൾ അധികമൊന്നും കൈകാര്യം ചെയ്തിട്ടില്ലാത്ത മുകേഷിന്റെ കരിയറിൽ വച്ച് തന്നെ ഏറ്റവും പ്രധാനപ്പെട്ട ഒരു കഥാപാത്രമായിരിക്കും അണ്ടർവേൾഡ് എന്ന ചിത്രത്തിൽ ഉണ്ടാവുക എന്ന് പ്രതീക്ഷിക്കുന്നു.
ജീൻ പോൾ ലാൽ ഈ ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. കഥാപാത്രത്തിന് പൂർണതയ്ക്ക് വേണ്ടി അദ്ദേഹം ശരീരഭാരം കുറച്ചതും സിക്സ്പായ്ക്ക് ആക്കിയതും വലിയ വാർത്തയായിരുന്നു. സംയുക്ത മേനോൻ നായികയായി എത്തുന്ന ചിത്രത്തിൽ വമ്പൻ താരനിര തന്നെയാണ് അണിനിരക്കുന്നത്.

ഏറെ പ്രതീക്ഷയോടെ റിലീസിന് ഒരുങ്ങുന്ന ചിത്രം എല്ലാത്തരം പ്രേക്ഷകരെയും തൃപ്തിപ്പെടുത്തുന്ന ഒരു കംപ്ലീറ്റ് entertainment മൂവി തന്നെയായിരിക്കും എന്നാണ് അണിയറ പ്രവർത്തകരുടെ അവകാശവാദം. ചിത്രത്തിലെ ട്രെയിലർ മികച്ച പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ആസിഫലിയുടെ മികച്ച മാസ് ഗെറ്റപ്പും വലിയ രീതിയിൽ ആരാധകർക്കിടയിൽ തരംഗം സൃഷ്ടിക്കുകയാണ്. ആക്ഷൻ സിനിമകളിൽ നിന്നും അല്പം വിട്ടുനിന്ന ആസിഫ് അലി ഒരു ഗ്യാങ്സ്റ്റർ സിനിമയിലൂടെ തന്നെ വമ്പൻ തിരിച്ചുവരവിന് ഒരുങ്ങുകയാണ്.