യാത്രകള്‍ക്ക് കൂട്ടായി പുതിയ അതിഥി !!!മെഴ്‌സിഡീസ് ബെന്‍സിന്റെ ആഡംബരകാര്‍ സ്വന്തമാക്കി ആസിഫ് അലി

യുവതാര നിരയില്‍ ആരാധകര്‍ക്ക് ഏറ്റവും പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് ആസിഫ് അലി. വില്ലനായി മലയാള സിനിമയിലേക്ക് കടന്ന് വന്ന് നായകനായും സഹനടനായും തിളങ്ങി ആരാധകരുടെ പ്രീതി വളരെ പെട്ടെന്ന് നേടിയെടുത്ത നടനാണ് ആസിഫ് അലി. സമീപകാലത്ത് മികച്ച ഒരു നായകനായി തന്റെ പൊസിഷന്‍ മലയാള സിനിമയില്‍ നില നിര്‍ത്തുമ്പോഴും കഥാപാത്രങ്ങള്‍ അത് വില്ലന്‍ ആയാലും അതിഥി വേഷം ആയാലും ഒരു മടിയും കൂടാതെ ഏറ്റെടുത്ത് ഹിറ്റാക്കുന്ന ഒരു താരമാണ് ആസിഫ് അലി. അതുകൊണ്ട് തന്നെ ആരാധകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരമായി മാറാന്‍ അദ്ദേഹത്തിന് ചുരുങ്ങിയ സമയം മാത്രമെ വേണ്ടി വന്നുള്ളു.

ഇപ്പോഴിതാ യാത്രകള്‍ ഏറെയിഷ്ടപ്പെടുന്ന താരം കൂട്ടിനായി ഒരു പുതിയ അതിഥിയെ സ്വന്തമാക്കിയിരിക്കുകയാണ്. ഇനി തന്റെയും കുടുംബത്തിന്റെയും യാത്രകള്‍ക്ക് ഒപ്പം കൂടാന്‍ മെഴ്‌സിഡീസ് ബെന്‍സിന്റെ ജി 55 എഎംജി എന്ന ആഡംബര വാഹനം കൂടെയുണ്ടാകുമെന്ന് ആസിഫ് പറഞ്ഞിരിക്കുകയാണ്.
ഗുരുഗ്രാം ആസ്ഥാനമായുള്ള ബിഗ് ബോയ്‌സ് ടോയ്‌സ് എന്ന സെക്കന്റ ് ഹാന്‍ഡ് കാര്‍ ഷോറൂമില്‍ നിന്നാണ് സ്വപ്‌ന വാഹനം 2012 മോഡല്‍ ജി വാഗണ്‍ ആസിഫ് സ്വന്തമാക്കിയത്. ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ ഇപ്പോള്‍ വൈറലാണ്. 2005 മുതല്‍ 2012 വരെ വിപണിയിലുണ്ടായ മോഡലാണ് ഇത്. 5.5 ലീറ്റര്‍ വി8 പെട്രോള്‍ എന്‍ജിനാണ് വാഹനത്തിന് ഉപയോഗിക്കുന്നത്. 507 പിഎസ് കരുത്തും 700 എന്‍എം ടോര്‍ക്കും വാഹനത്തിനുണ്ട്.