“മഞ്ജുചേച്ചി ഇലക്ഷന് നിന്നാൽ ഉറപ്പായും ജയിക്കും… ജനറേഷൻ ഗ്യാപ്പുള്ള മഞ്ജു ചേച്ചിയുടെ ആരാധകരാണ് എന്നെ ഏറെ ഞെട്ടിച്ചത് ” നടി അനുശ്രീ മനസുതുറക്കുന്നു.

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടി മഞ്ജു വാര്യർ മലയാളത്തിലെ ലേഡി സൂപ്പർസ്റ്റാർ എന്നാണ് പ്രേക്ഷകർ വിശേഷിപ്പിക്കുന്നത്.
സിനിമയ്ക്ക് അകത്തും പുറത്തും താരത്തിന് വലിയ ജനപിന്തുണയാണ് ലഭിച്ചിട്ടുള്ളത്. വിവാഹമോചനത്തിനു ശേഷം മലയാള സിനിമയിൽ സജീവമായി തന്റെ സ്റ്റാർഡം നിലനിർത്തുന്ന ഒരേ ഒരു നടി മഞ്ജുവാര്യർ മാത്രമാണ്. താരത്തിന്റെ ജനപിന്തുണയെക്കുറിച്ചും എളിമയെക്കുറിച്ചും
വിശദമായി മനസ്സിലാക്കി കൊണ്ട് വലിയൊരു തുറന്നു പരസ്യം നടത്തിയിരിക്കുകയാണ് നടി അനുശ്രീ. ഇരുവരും ഒരുമിച്ചഭിനയിക്കുന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണം കോട്ടയം പ്രദേശങ്ങളിൽ വെച്ച് നടന്നിരുന്നു. ലൊക്കേഷനിൽവച്ച് മഞ്ജുവാര്യർക്ക് ലഭിച്ച മികച്ച ജനപിന്തുണയെക്കുറിച്ച് വാചാലയായിരിക്കുകയാണ് അനുശ്രീ. ലൊക്കേഷനിൽ മഞ്ജുവിനെ കാണാൻ തടിച്ചുകൂടിയ ആരാധകരെ കണ്ട തനിക്ക് വളരെ അതിശയം തോന്നിയെന്നും മഞ്ജു ചേച്ചി ഇലക്ഷന് നിന്നാൽ ഉറപ്പായും വിജയിക്കുമെന്നു തോന്നി പോയെന്നും അനുശ്രീ തുറന്നുപറയുന്നു. ഈ കൗതുകകരമായ കാര്യം അനുശ്രീ മഞ്ജുവാരിയർനോട് പറഞ്ഞപ്പോൾ വളരെ സുപ്രധാനമായ മറുപടിയാണ് മഞ്ജു വാര്യർ അനുശ്രീക്ക് നൽകിയത്. താൻ ഒരു താരപരിവേഷം കാണിക്കാൻ തുടങ്ങിയത് ലൈഫ് ലോങ്ങ് കീപ്പ് ചെയ്യുന്ന ഒരാളായിരിക്കണം എന്നും ഇപ്പോൾ എനിക്ക് കുറച്ച് സ്റ്റാർഡം ഉണ്ട് അത് ഞാൻ ഇങ്ങനെ കൊണ്ടുനടന്നു കൊള്ളാം പിന്നെ കുറച്ചു വർഷം കഴിയുമ്പോൾ ഇത്രയ്ക്ക് ഇമേജ് കാണില്ലല്ലോ. അപ്പോൾ ഹാളുകൾ പറയും പണ്ട് എന്തായിരുന്നു ഇപ്പോൾ കണ്ടില്ലേ അങ്ങനെയൊന്നും തനിക്ക് ആളുകളെ കൊണ്ട് പറയിപ്പിക്കാൻ താൽപര്യമില്ലെന്നും മഞ്ജു വാര്യർ പറഞ്ഞു എന്ന് അനുശ്രീ വെളിപ്പെടുത്തി.

കൊച്ചു കുട്ടികൾ മുതൽ പ്രായമായവർക്ക് വരെ മഞ്ജുവാര്യർ എന്ന നടിയെ അറിയാം പക്ഷേ എന്നെ പ്രായമായവർക്ക് പലർക്കും അറിയില്ലായിരുന്നു എന്നും അനുശ്രീ തുറന്നു പറഞ്ഞു. ജനറേഷൻ ഗ്യാപ്പ് ഇല്ലാത്ത അടിച്ച് ആരാധകരെ സൃഷ്ടിക്കുന്നതാണ് മഞ്ജുവാര്യരുടെ സ്റ്റാർഡം എന്നും അത് വലിയൊരു കാര്യമാണെന്നും അനുശ്രീ അഭിപ്രായപ്പെട്ടു. മഞ്ജുവിനെ കാണാൻ ഒരുപാട് പേര് കാത്തുനിന്നവരുടെ ജനറേഷൻ ഗ്യാപാണ് തന്നെ ഏറെ ഞെട്ടിച്ചുവെന്നും അനു ശ്രീ പറഞ്ഞു.