മൂന്നാംകിട നടനോടൊപ്പം വേദി പങ്കിടില്ലന്ന് സംവിധായകൻ, അതേ വേദിയിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച് യുവനടൻ ബിനീഷ് ബാസ്റ്റിന്‍ !! സോഷ്യൽ മീഡിയയിൽ താരത്തിന് വലിയ പിന്തുണ !! #video#viral

സംവിധായകൻ അനിൽ രാധാകൃഷ്ണ മേനോനെതിരെ വേദിയിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച് യുവനടൻ ബിനീഷ് ബാസ്റ്റിൻ. തന്റെ സിനിമകളിൽ ചാൻസ് ചോദിച്ചു വന്ന ഒരു മൂന്നാംകിട നടനോടൊപ്പം വേദി പങ്കിടാൻ തനിക്ക് താല്പര്യമില്ല, അതിന് പറ്റില്ല എന്ന് സംവിധായകൻ രാധാകൃഷ്ണമേനോൻ പറഞ്ഞതാണ് ബിനീഷിനെ ഇത്തരത്തിലുള്ള പ്രതിഷേധത്തിലേക്ക് നയിച്ചത്. നോർത്ത് 24 കാതം, സപ്തമ ശ്രീ തസ്കര തുടങ്ങിയ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനാണ് അനിൽ രാധാകൃഷ്ണൻ മേനോൻ. ചെറുതും വലുതുമായ വേഷങ്ങളിലൂടെ മലയാളത്തിലും തമിഴിലുമായി പ്രേക്ഷകര്ക്ക് സുപരിചിതനാണ് ബിനീഷ് ബാസ്റ്റിൻ. നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും തമിഴ് സുപ്രഭാതം വിജയുടെ ‘തെറി’ എന്ന സിനിമയിലെ വേഷമാണ് ബിനീഷിന്റെ കരിയറിനെ മാറ്റിമറിച്ചത്. പാലക്കാട്ടിലെ സർക്കാർ മെഡിക്കൽ കോളേജിലെ ഒരു പൊതു പരിപാടിക്ക് ബിനീഷിനെ മുഖ്യാതിഥിയായി ക്ഷണിച്ചിട്ടുണ്ടായിരുന്നു. അനിൽ രാധാകൃഷ്ണ മേനോൻ പരിപാടിയിലേക്ക് അതിഥിയായി ക്ഷണിക്കപ്പെട്ടിരുന്നു. ബിനീഷും തനിക്കൊപ്പം വേദി പങ്കിടുന്നു എന്നറിഞ്ഞ അനിൽ രാധാകൃഷ്ണൻ മേനോൻ പരിപാടിയിൽ പങ്കെടുക്കാൻ വിസമ്മതം കാണിക്കുകയും ബിനീഷിനെ പരിപാടിയിൽ നിന്നും ഒഴിവാക്കണമെന്ന് സംഘാടകരോട് പറയുകയും ആയിരുന്നു എന്നാണ് ബിനീഷിന്റെ ആരോപണം. സംഘാടകരിൽ പലരും ബിനീഷിനെ അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും അദ്ദേഹം അതൊന്നും കൂട്ടാക്കാതെ വേദിയിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച് താൻ നേരിട്ട അപമാനത്തെക്കുറിച്ച് സദസ്സിനോട് വിളിച്ചു പറയുകയായിരുന്നു. ബിനീഷ് വേദിയിൽ നിന്ന് സംസാരിച്ചു തുടങ്ങിയപ്പോൾ അനിൽ രാധാകൃഷ്ണമേനോൻ വേദി വിട്ട് പുറത്തേക്ക് പോയി.

സംഭവത്തെക്കുറിച്ച് ബിനീഷിനെ സുഹൃത്ത് സച്ചിൻ ആന്റണി ഫേസ്ബുക്കിൽ കുറിച്ചത് ഇങ്ങനെ : “സുഹൃത്തുക്കളെ എന്റെ ചങ്ങാതി ബിനീഷ് ബാസ്റ്റിന് ഇന്ന് നേരിടേണ്ടി വന്ന ഒരു ദുരനുഭവമാണ് ഞാൻ ഇവിടെ പങ്ക് വയ്ക്കുന്നത്.പാലക്കാട് സർക്കാർ മെഡിക്കൽ കോളേജിലെ കോളേജ് ഡേയ്ക്ക് ബിനീഷ് ബാസ്റ്റിനെ ചീഫ് ഗസ്റ്റായി വിളിച്ചിരുന്നു.എന്നാൽ പരിപാടി തുടങ്ങുന്നതിന് 1 മണിക്കൂർ മുൻപ് കോളേജിലെ പ്രിൻസിപാളും യൂണിയൻചെയർമാനും ബിനീഷ് താമസിച്ച ഹോട്ടലിൽ എത്തുകയുണ്ടായി. ഉത്ഘാടനം കഴിഞ്ഞ് 1 മണിക്കൂർ കഴിഞ്ഞ് ബിനീഷ് വന്നാൽ മതിയെന്ന് പറഞ്ഞു. മാഗസിൻ റിലീസിങ്ങിന് വരാമെന്നേറ്റ അനിൽ രാധാകൃഷ്ണ മേനോൻ എന്ന ഫിലിം ഡയറക്ടർ ബിനീഷ് വേദിയിൽ എത്തിയാൽ ഇറങ്ങി പോകുമെന്ന് ഭീഷണി മുഴക്കിയെന്നാണ് അവർ കാരണം പറഞ്ഞത്. എന്റെ സിനിമയിൽ ചാൻസ് ചോദിച്ച് നടക്കുന്ന ഒരു മൂന്നാം കിട നടനോടൊപ്പം വേദി പങ്കിടാൻ എനിക്ക് കഴിയില്ലെന്ന് അനിൽ പറഞ്ഞതായും അവർ ബിനീഷിനെ അറിയിച്ചു. എന്തായാലും ബിനീഷ് വേദിയിലെത്തി. നിങ്ങൾ ഇത് കാണണം.”