“ഗോഡ്സെ ഗാന്ധിയെ വെടിവെച്ചത് പോലെ ഗാന്ധിയുടെ പ്രതിമയ്ക്ക് നേരെ വെടിവെച്ചവർ രാജ്യദ്രോഹികൾ അല്ല !! ഗാന്ധിവധം പുനഃസൃഷ്ടിച്ച് അവരെല്ലാം എംപിമാർ” കത്ത് വിവാദത്തിൽ പ്രതികരണവുമായി അടൂർ ഗോപാലകൃഷ്ണൻ.

രാജ്യത്തെ എന്താണ് നടക്കുന്നതെന്ന് പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽ പെടുത്താൻ വേണ്ടിയിട്ടാണ് ആ കത്തയച്ചത്. വളരെ വിധേയത്വം പാലിച്ചു കൊണ്ട് തന്നെയാണ് അദ്ദേഹത്തെ കാര്യങ്ങൾ ബോധ്യപ്പെടുത്താൻ ശ്രമിച്ചത് രാജ്യത്തെ ജനാധിപത്യം നിൽക്കണം എന്ന ആശയത്തിൽ നിന്നാണ് പ്രധാനമന്ത്രിക്ക് കത്തയച്ചത് പ്രധാനമന്ത്രിക്ക് അയച്ച കത്ത് വിവാദത്തിൽ ഇപ്പോൾ സുപ്രധാനമായ പ്രതികരിക്കുകയാണ് അടൂർ ഗോപാലകൃഷ്ണൻ. ഗോഡ്സെ ഗാന്ധിയെ വെടിവെച്ചു കൊന്നത് പോലെ തന്നെ പ്രതീകാത്മകമായി ഗാന്ധിയുടെ പ്രതിമ ഉണ്ടാക്കി അതിന് നേരെ വെടിവെച്ച ആളുകൾ രാജ്യദ്രോഹികളല്ല എന്ന് അടൂർ ഗോപാലകൃഷ്ണൻ ചോദിക്കുകയാണ്. രാജ്യദ്രോഹക്കുറ്റം, മതവികാരം വ്രണപ്പെടുത്തൽ, സമാധാന ലംഘനം ഉദ്ദേശിച്ചുള്ള പ്രകോപനം തുടങ്ങിയ കുറ്റങ്ങൾ ആരോപിച്ച് രാജ്യത്തെ പ്രമുഖ വ്യക്തിത്വങ്ങൾക്കെതിരെ എഫ് ഐ ആർ. ജയ് ശ്രീറാം വിളി കൊലവിളി ആകുന്നു രാജ്യത്ത് ആൾക്കൂട്ട ആക്രമണങ്ങൾ വ്യാപകമാകുന്നു എന്ന് ചൂണ്ടിക്കാട്ടി ചലച്ചിത്ര പ്രവർത്തകൻ അടൂർ ഗോപാലകൃഷ്ണൻ മുതൽ മണിരത്നവും അമ്പതോളം ആളുകൾ ഒപ്പിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അയച്ച കത്തിന് എതിരെ ആണ് ഇപ്പോൾ നടപടി. വാദി പ്രതിയായി എന്ന പഴഞ്ചൊല്ലാണ് ഈ സന്ദർഭത്തിൽ അന്വർത്ഥമാകുന്നത്. രാജ്യത്തിന്റെ അപകടകരമായ ഒരു അവസ്ഥയെ ചൂണ്ടിക്കാണിച്ചുകൊണ്ട് സമൂഹത്തിലെ ഉന്നതശ്രേണിയിൽ നിൽക്കുന്ന വ്യക്തികൾ പൗരധർമ്മം ഉൾക്കൊണ്ടു കൊണ്ട് അധികാര വർഗ്ഗത്തിന്റെ ശ്രദ്ധയിൽപ്പെടുത്തുന്ന കാര്യങ്ങൾക്ക് ഇത്തരത്തിലുള്ള പ്രതികരണമാണ് ലഭിക്കുന്നത് എങ്കിൽ ഇവിടെ എന്ത് ജനാധിപത്യം ആണ് ഉള്ളത് എന്നാണ് പൊതു ജനങ്ങൾ ചോദിക്കുന്നത്.

ബിഹാറിലെ സദർ പോലീസ് സ്റ്റേഷനിലാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുള്ളത്. കത്തിൽ ഒപ്പിട്ട 50 പേരും രാജ്യത്തിന്റെ യശസ്സിന് കോട്ടം വരുത്തുന്ന വിധത്തിലുള്ള പ്രസ്താവനയാണ് ഉന്നയിച്ചതെന്ന് എന്നും പ്രധാനമന്ത്രിയുടെ മഹത്തരമായ പ്രവർത്തനങ്ങളെ അട്ടിമറിക്കാൻ ശ്രമിച്ചു കൊണ്ട് വർഗീയ ശക്തികൾക്ക് വളരാൻ കൂട്ടുനിന്നു എന്ന തരത്തിലുള്ള ഗുരുതരമായ ആരോപണങ്ങളാണ് മണിരത്നവും അടൂർ ഗോപാലകൃഷ്ണനും ഉൾപ്പെടെയുള്ളവർ നേരിടുന്നത്.

This site is protected by wp-copyrightpro.com