“സന്തോഷ് പണ്ഡിറ്റിന്റെ ‘കൃഷ്ണനും രാധയും’ എന്ന സിനിമയിൽ നായിക ആകേണ്ടിയിരുന്നത് ഞാനാണ്…സന്തോഷ് പണ്ഡിറ്റ് എന്റെ നല്ല സുഹൃത്താണ്”: നടി സുരഭി ലക്ഷ്മി

നാടക അഭിനയ രംഗത്ത് നിന്ന് സിനിമാലോകത്തേക്ക് അരങ്ങേറ്റം കുറിച്ച് മലയാളികളെ വിസ്മയിപ്പിച്ച നടിയാണ് സുരഭി ലക്ഷ്മി. ചെറുതും വലുതുമായ വേഷങ്ങളിലൂടെ സിനിമയിൽ സജീവമായ സുരഭി ടെലിവിഷൻ ഷോകളിലൂടെ മലയാളികൾക്ക് പ്രിയപ്പെട്ട നടിയായി മാറി. ഇരുപതിലധികം മലയാള സിനിമകളിൽ അഭിനയിച്ച കഴിഞ്ഞിരിക്കുന്ന സുരഭി അറുപത്തിനാലാമത് ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ ഏറ്റവും മികച്ച നടിക്കുള്ള പുരസ്കാരം നേടിയത് മലയാളികളെ ഏവരെയും ഞെട്ടിച്ചിരുന്നു. സാധാരണ ഒരു നാട്ടിൻ പുറത്തു നിന്നും വലിയ സ്വപ്നങ്ങളുമായി കടന്നുവന്ന സുരഭി ഒരു ചലചിത്ര താരത്തിന് ലഭിക്കുന്ന പരമോന്നത പുരസ്കാരം നേടി ഇന്ത്യൻ സിനിമ ചരിത്രത്തിൽ തന്റെ പേര് രേഖപ്പെടുത്തി മലയാളികൾക്ക് അഭിമാനമായി മാറിയിരുന്നു. ഇപ്പോഴിതാ താരം സുപ്രധാനമായ ഒരു വെളിപ്പെടുത്തൽ നൽകിയിരിക്കുകയാണ്. സന്തോഷ് പണ്ഡിറ്റിന്റെ ആദ്യ ചിത്രമായ കൃഷ്ണനും രാധയും എന്ന സിനിമയിൽ നായികയായി തന്നെയായിരുന്നു ആദ്യം വിളിച്ചതെന്നും സന്തോഷ് പണ്ഡിറ്റ് തന്റെ നല്ല സുഹൃത്താണെന്നും സുരഭി തുറന്നു പറഞ്ഞിരിക്കുകയാണ്. കൃഷ്ണനും രാധയും എന്ന സിനിമ തീയേറ്ററുകളിൽ എത്തിയതിനു ശേഷം സന്തോഷ് പണ്ഡിറ്റ് എന്ന ഫിലിംമേക്കർ ധാരാളം വിമർശനങ്ങളും കുറ്റപ്പെടുത്തലുകളും കളിയാക്കലുകളും നേരിടേണ്ടിവന്നിട്ടുണ്ട്. ചിത്രത്തിന്റെ ക്യാമറയും എഡിറ്റിങ്ങും ഒഴിച്ച് ബാക്കി എല്ലാ മേഖലയിലും കൈ വെച്ച് ഒറ്റയാൾ പോരാട്ടത്തിന് സിനിമയായി പുറത്തിറങ്ങി ചിത്രത്തിന്റെ നിലവാരത്തെ ചൊല്ലിയായിരുന്നു അദ്ദേഹം നേരിട്ട് ആരോപണങ്ങൾ.

എന്നാൽ ആ ചിത്രങ്ങൾക്കെല്ലാം പുറമേ വീണ്ടും അതേ നിലവാരത്തിലുള്ള സിനിമകൾ പുറത്തിറക്കി കൊണ്ടിരുന്നു. ഓരോ ചിത്രത്തിലെ ഗാനങ്ങളും രംഗങ്ങളും സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിൽ വൈറൽ ആകാറുണ്ട്. ഒരു ദേശീയ അവാർഡ് ജേതാവ് സന്തോഷ് പണ്ഡിറ്റിന്റെ സിനിമയിൽ അഭിനയിക്കേണ്ടിരുന്നത് എന്ന് തുറന്നു പറയുമ്പോൾ അത് തികച്ചും പ്രശംസനീയമാണ്. കാരണം സമൂഹത്തിൽ സന്തോഷ് പണ്ഡിറ്റിന്റെ ചിത്രങ്ങൾക്കുള്ള സ്വീകാര്യത അത് മറ്റൊരു തരത്തിലാണ്. എന്നാൽ അതിനൊന്നും വകവയ്ക്കാതെ സുരഭി നടത്തിയ ഈ പ്രസ്താവനയെ ഏവരും ഇപ്പോൾ അഭിനന്ദിച്ചുകൊണ്ട് രംഗത്ത് വരികയാണ്.