ആരും കൈയ്യേറ്റ ശ്രമം നടത്തിയിട്ടില്ല !! നടി നൂറിന്‍ ഷെരീഫിന് മൂക്കിന് പരിക്കുപറ്റിയ സംഭവത്തിന്റെ സത്യാവസ്ഥ പുറത്ത് !! പരിക്ക് പറ്റിയതിന്റെ വാസ്തവം തെളിയിക്കുന്ന വീഡിയോ പുറത്ത്…

നടി നൂറിൻ ഷെരീഫിന് കഴിഞ്ഞ ദിവസം ആൾക്കൂട്ടത്തിനിടയിൽ നിന്നും കൈയേറ്റ ശ്രമം നടന്നതായും മൂക്കിന് പരിക്കേറ്റതായും വലിയ വാർത്തകൾ റിപ്പോർട്ട് ചെയ്തിരുന്നു. മഞ്ചേരിയില്‍ ഒരു ഹൈപ്പര്‍ മാര്‍ക്കറ്റിന്റെ ഉദ്ഘാടനത്തിനെത്തിയ നൂറിന്‍ ഷെരീഫിന് നേരെ കൈയേറ്റശ്രമം നടന്നതായി പരാതി ഉയരുന്നത്. സംഭവത്തിന്റെ ചിത്രങ്ങളും വീഡിയോയും സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. തിരക്കുള്ള ഉദ്ഘാടന പരിസരത്ത് വച്ചാണ് ജനങ്ങളുടെ കൈ തട്ടി നൂറിന് മൂക്കിന് പരിക്കേറ്റതെന്ന് നൂറിൻ അടക്കമുള്ളവർ സാക്ഷ്യപ്പെടുത്തിയത്. വേദനയോടു കൂടിയാണ് താരം ഉദ്ഘാടനത്തിന് എത്തിയ ജനങ്ങളോട് സംസാരിച്ചത്. തന്റെ മൂക്കിന് ക്ഷതമേറ്റ വിവരം ജനക്കൂട്ടത്തോട് നൂറിൻ പങ്കുവയ്ക്കുകയും ചെയ്തു. എന്നാൽ സംഭവത്തിൽ സത്യസന്ധഅവസ്ഥ ഇപ്പോൾ പുറത്തു വരികയാണ്. നൂറിൻ ആക്രമിക്കപ്പെടുന്നതിന്റെ ആദ്യം പുറത്തിറങ്ങിയ വീഡിയോ അത്രയ്ക്ക് വ്യക്തമായിരുന്നില്ല. എന്നാൽ കൂടുതൽ വ്യക്തതയുള്ള വീഡിയോകൾ പുറത്തുവന്നതോടെയാണ് സംഭവത്തിന്റെ വാസ്തവം എല്ലാവർക്കും മനസ്സിലാകുന്നത്.
നൂറിന് സെക്യൂരിറ്റി ഒഴുകുന്ന ജീവനക്കാരന്റെ  ഭാഗത്തുനിന്നും ഉണ്ടായ ഒരു കൈ പിഴയാണ് നൂറിന്റെ മൂക്കിന് പരിക്കേൽപ്പിച്ചത്. ജനങ്ങളുടെ അതിയായ തിക്കുംതിരക്കും കാരണം സെക്യൂരിറ്റി ജീവനക്കാരൻ നൂറിന്റെ അടുത്തേക്ക് തെറിച്ചു വീഴുന്നതും അദ്ദേഹത്തിന്റെ തല നൂറിന്റെ മൂക്കിന് ഇടിക്കുന്നതും വീഡിയോയിൽ വ്യക്തമായി ഉണ്ട്.
മഞ്ചേരി നിവാസികൾക്ക് ഇതുവരെ തങ്ങളുടെ നിരപരാധിത്വം തെളിയിക്കാൻ കഴിഞ്ഞു. നടിക്ക് വേണ്ടത്ര സുരക്ഷ ഒരുക്കാൻ കഴിയാത്ത നാട്ടുകാർക്കെതിരെ സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിൽ ആരോപണങ്ങൾ ഉന്നയിക്കപ്പെട്ടിരുന്നു. പരിക്കുപറ്റിയ നടി സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.