കുഴൽക്കിണറിൽ കുഞ്ഞ് സുജിത്തിന് ഉണ്ടായ ദാരുണാന്ത്യം; തമിഴ്നാട് സർക്കാരിനെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച നടി നയൻതാര രംഗത്ത്.

ദേശീയതലത്തിൽ വലിയ നടുക്കം ഉണ്ടാക്കിയ സംഭവമാണ് തമിഴ്നാട്ടിലെ കുഴൽകിണറിൽ വീണ് ദാരുണാന്ത്യം വരിച്ച സംഭവം. സംഭവത്തെ അപലപിച്ചുകൊണ്ട് നിരവധി പ്രമുഖരാണ് രംഗത്തെത്തിയിരിക്കുന്നത്. കുട്ടിയെ രക്ഷപെടുത്തുന്ന സാങ്കേതികമായി വളരെ വലിയ പരാജയമാണ് തമിഴ്നാട് സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടായത്. സുരക്ഷാമാനദണ്ഡങ്ങൾ കണക്കിലെടുക്കാതെ യാതൊരു മുൻകരുതലും ഇല്ലാതെയുള്ള രക്ഷാപ്രവർത്തനമാണ് നടന്നതെന്ന് വലിയ ആക്ഷേപമാണ് ഇപ്പോൾ ഉയർന്നു വരുന്നത്. 100 അടിയോളം താഴ്ചയിൽ കുട്ടി രണ്ടു ദിവസത്തോളം ജീവനു വേണ്ടി പോരാടിയട്ടുണ്ടായിരുന്നു. സംഭവത്തെക്കുറിച്ച് തമിഴ് സൂപ്പർ താരം നയൻതാര ശക്തമായ ഭാഷയിൽ പ്രതികരിക്കുകയാണ്. നടിയുടെ വാക്കുകൾ ഇങ്ങനെ : “ഞെട്ടിപ്പോയി, വെറുപ്പ് തോന്നുന്നു, തകര്‍ന്നുപോയി..ബേബി സുജിത്തിനെ രക്ഷിക്കാന്‍ കഴിയാത്ത തമിഴ്‌നാട് സര്‍ക്കാര്‍ അങ്ങേയറ്റം നിരാശപ്പെടുത്തി. നമുക്കെല്ലാവര്‍ക്കും നാണക്കേട് !. ക്ഷമിക്കണം എന്റെ കുട്ടി,? നീയിപ്പോള്‍ തീര്‍ച്ചയായും നല്ലൊരു സ്ഥലത്താണ്. മറ്റൊരു മരണവാര്‍ത്ത ഞങ്ങളെ വീണ്ടും കേള്‍പ്പിക്കരുതേ. കൂടുതല്‍ ഉത്തരവാദിത്തത്തോടെ പ്രവര്‍ത്തിക്കൂ. ഇത് എല്ലാവര്‍ക്കും ഒരു പാഠമാകട്ടെ. കുഴല്‍ക്കിണറുകളെല്ലാം അടയ്ക്കുക. ഇനി ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കട്ടെ,?
ദൈവം നിന്നെ അനുഗ്രഹിക്കട്ടെ,? ആദരാഞ്ജലികള്‍”. തമിഴ്നാട് സർക്കാരിനെയും അതിന്റെ സംവിധാനങ്ങളെയും രൂക്ഷമായ ഭാഷയിൽ വിമർശിച്ചു നടിയുടെ അഭിപ്രായത്തെ പിന്തുണച്ചുകൊണ്ട് നിരവധി പേരാണ് ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്.

കുഞ്ഞ് സജിത്ത് നേരിട്ട ദുരവസ്ഥ നാളുകൾക്കുമുമ്പ് നയൻതാര നായികയായി അഭിനയിച്ച ഗോപി നൈനാർ സംവിധാനം ചെയ്ത അരം സിനിമയിൽ കാണിച്ചിട്ടുണ്ട്. കുഴൽക്കിണറിൽ വീഴുന്ന ഒരു കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്ന കലക്ടറായി നയൻതാര മുൻകൈ എടുക്കുകയും അതിനു വേണ്ടി ഉള്ള മാർഗങ്ങൾ സ്വീകരിക്കുകയും ചെയ്യുന്നതാണ് ചിത്രത്തിന്റെ പ്രമേയം. ചിത്രത്തിന്റെ ക്ലൈമാക്സിൽ കുട്ടിയെ രക്ഷിക്കുന്നതായിട്ടായിരുന്നു. എന്നാൽ യഥാർത്ഥ സംഭവത്തിൽ അത് നടക്കാതെ പോയി.