“ആ സിനിമയിലെ അണിയറ പ്രവർത്തകർ വളരെ മോശമായി പെരുമാറി, ആ സിനിമ പുറത്തിറങ്ങരുത് എന്ന് ഞാൻ ആഗ്രഹിക്കുന്നു” വെളിപ്പെടുത്തലുമായി നടി മറീന മൈക്കിൾ കുരിശിങ്കൽ…. #Video #Viral

തന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും മോശപ്പെട്ട നിമിഷങ്ങളാണ് വട്ടമേശ സമ്മേളനം എന്ന സിനിമയിലൂടെ തനിക്ക് ലഭിച്ചതെന്ന് ആരോപണവുമായി നടി മറീന മൈക്കിൾ കുരിശിങ്കൽ. വളരെ മോശപ്പെട്ട അഭിനയമാണ് കാഴ്ച വക്കേണ്ടതെന്നും നന്നായി അഭിനയിച്ചാൽ cut പറയുകയും വീണ്ടും മോശമായി അഭിനയിക്കുകയായിരുന്നു അണിയറ പ്രവർത്തകർ തന്നെ നിർബന്ധിക്കുകയായിരുന്നു എന്ന് നടി വെളിപ്പെടുത്തി. ഒരു മോശപ്പെട്ട സിനിമ എന്ന നിലയിലാണ് ചിത്രത്തെക്കുറിച്ച് നിറ പ്രവർത്തകർ തന്നെ പറഞ്ഞു പ്രചരിപ്പിക്കുന്നതെന്നും ഇക്കാര്യത്തിൽ തനിക്ക് വളരെയേറെ അപമാനമാണ് നേരിടേണ്ടി വരുന്നതെന്നും നടി തുറന്നു പറഞ്ഞു. ഇത്രയ്ക്കും ബഡ്ജറ്റ് മുടക്കിയ ഒരു സിനിമ പരാജയപ്പെട്ട കാണണം എന്ന് വിചാരിക്കുന്ന പ്രൊഡ്യൂസറെ ആദ്യമായാണ് താൻ കാണുന്നതെന്നും നടി പറഞ്ഞു. മോഡലിംഗ് രംഗത്ത് നിന്ന് സിനിമയിലേക്ക് എത്തിയ നടിയാണ് മറീന മൈക്കിൾ കുരിശിങ്കൽ. ചെറുതും വലുതുമായ വേഷങ്ങൾ ചെയ്ത മലയാള സിനിമയിൽ സജീവമായി നിൽക്കുന്ന താരത്തിന് മോശപ്പെട്ട അനുഭവമുണ്ടായ സിനിമയെ കുറിച്ച് ഒരു ഓൺലൈൻ മീഡിയയോട് മനസ്സ് തുറക്കുകയായിരുന്നു നടി. തുറക്കുകയായിരുന്നു.എട്ടു സംവിധായകര്‍ ചേര്‍ന്ന് ഒരുക്കുന്ന പുതിയ മലയാള ചിത്രമാണ് വട്ടമേശ സമ്മേളനം. എട്ടു കഥകള്‍ പറയുന്ന എട്ടു ചിത്രങ്ങള്‍ ചേര്‍ത്ത് ഒരുക്കിയ ഒറ്റ സിനിമയായ വട്ടമേശ സമ്മേളനം പ്രദര്‍ശനത്തിന് ഒരുങ്ങുകയാണ്. അമരേന്ദ്രന്‍ ബൈജു ആണ് ഈ എട്ടു ചിത്രങ്ങളുടെയും നിര്‍മ്മാണം നിര്‍വഹിച്ചിരിക്കുന്നതു.

സംവിധാന കൂട്ടായ്മയില്‍ ഒരുങ്ങുന്ന ഈ ചിത്രം ഈ വര്‍ഷം തന്നെ റിലീസ് ചെയ്യുമെന്നാണ് ചിത്രത്തിന്റെ രസകരമായ ട്രയിലറിലൂടെ പറയുന്നത്.മാറ്റത്തിന്റെ പാതയിൽ മാതൃകയായിട്ടുള്ള മലയാള സിനിമ വീണ്ടും മറ്റൊരു വിപ്ലവ ചരിത്രം കുറിക്കുകയാണ്. നിരവധി സംവിധായകരുടെ കൂട്ടായ്മയിൽ പുറത്തിറങ്ങുന്ന ഒരു സിനിമ. മുൻപും മലയാളത്തിൽ ഇത്തരം സിനിമകൾ കണ്ടിട്ടുണ്ടെങ്കിലും അതിൽ നിന്നെല്ലാം വ്യത്യസ്തമായി മറ്റൊരു ചിത്രം കൂടി എത്തുകയാണ്. എട്ടു സംവിധായകർ ചേർന്ന് ഒരുക്കുന്ന പുതിയ മലയാള ചിത്രമാണ് ‘വട്ടമേശ സമ്മേളനം’. എട്ടു കഥകൾ പറയുന്ന എട്ടു ചെറു സിനിമകൾ കൂട്ടിച്ചേർത്താണ് വട്ടമേശ സമ്മേളനം എന്ന സിനിമ ഒരുങ്ങുന്നത്. അമരേന്ദ്ര ബൈജു നിർമ്മാണം നിർവ്വഹിച്ചിട്ടുള്ള ഈ ചിത്രത്തിന്റെ ട്രെയിലർ കഴിഞ്ഞദിവസം പുറത്തിറങ്ങിയിരുന്നു. ‘മലയാളം കണ്ട ഏറ്റവും മോശപ്പെട്ട പടത്തിന്‍റെ മോശപ്പെട്ട ട്രെയിലര്‍’ എന്ന ടാഗ്‌ലൈനോടെ എത്തിയ ചിത്രത്തിന്റെ ട്രെയിലറിന് മികച്ച അഭിപ്രായമാണ് ലഭിച്ചിരിക്കുന്നത്.ഹോംലി മീൽസ് എന്ന ചിത്രത്തിലെ നായകനായി പ്രേക്ഷകരെ രസിപ്പിച്ച വിപിന്‍ ആറ്റ്ലിയാണ് ആക്ഷേപ ഹാസ്യരൂപത്തിലുള്ള വട്ടമേശ സമ്മേളനം എന്ന ഈ ചിത്രം ഒരുക്കിയിരിക്കുന്നത്.

സമകാലിക രാഷ്ട്രീയ സിനിമ സാംസ്കാരിക മേഖലകളിൽ നടമാടിയ പ്രശ്നങ്ങൾ എല്ലാം ചിത്രത്തിലെ ട്രെയിലറിൽ ഹാസ്യ രൂപത്തിൽ വിമർശിക്കുന്നുണ്ട്. വിപിൻ ആറ്റ്‌ലിയുടെ ‘പർ‌ർ’, വിജീഷ് എ.സി.യുടെ ‘സൂപ്പർ ഹീറോ’, സൂരജ് തോമസിന്‍റെ ‘അപ്പു’, സാഗർ വി.എ.യുടെ ‘ദൈവം നമ്മോടു കൂടെ’, ആന്‍റോ ദേവസ്യയുടെ ‘മേരി’, അനിൽ ഗോപിനാഥിന്‍റെ ‘ടൈം’, അജു കുഴിമലയുടെ ‘കൂട്ടായി ആരായി’, നൗഫാസ് നൗഷാദിന്‍റെ ‘മാനിയാക്ക്’ എന്നീ ചിത്രങ്ങളാണ് ‘വട്ടമേശസമ്മേളന‘ത്തിലുള്ളത്. തീർത്തും വ്യത്യസ്തമായ ചിത്രത്തിന്റെ സിനിമ ഭാഷ്യം ഒരു പരീക്ഷണ ചിത്രമാണ് വട്ടമേശസമ്മേളനം എന്ന് തെളിയിക്കുന്നു. ട്രെയിലനു നൽകാൻ കഴിഞ്ഞിരിക്കുന്ന ആസ്വാദനം ഈ ചിത്രത്തിനും നൽകാൻ കഴിഞ്ഞാൽ പ്രേക്ഷകർ ചിത്രം ഏറ്റെടുക്കുമെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല.